മയൂഖ ജോണിയുടെ ബലാല്‍സംഗ ആരോപണം കള്ളമോ? പ്രതിയുടെ സുഹൃത്തുക്കള്‍ പറയുന്നത്
തൃശൂര്‍: കായിക താരം മയൂഖ ജോണി തന്റെ സുഹൃത്തിനെ തൃശൂര്‍ സ്വദേശി വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ചത് കഴിഞ്ഞ ദിവസമാണ്. ജോണ്‍സണ്‍ എന്ന വ്യക്തിക്കെതിരെ ആയിരുന്നു ആരോപണം. പോലീസില്‍ പരാതിപ്പെട്ടെങ്കിലും കാര്യമായ അന്വേഷണം നടന്നില്ലെന്നും വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ എംസി ജോസഫൈന്‍ കേസ് ഒതുക്കാന്‍ ഇടപെട്ടുവെന്നും മയൂഖ ആരോപിച്ചിരുന്നു. ജോണ്‍സന്‍ രാഷ്ട്രീയ-ഉന്നത ബന്ധങ്ങളുള്ള വ്യക്തിയാണെന്നും അതുപയോഗിച്ച് കേസ് ഒതുക്കാനാണ് ശ്രമം എന്നുമായിരുന്നു മയൂഖയുടെ ആരോപണം.

മയൂഖയുടെ വാര്‍ത്താസമ്മേനം ചര്‍ച്ചയായതോടെ പോലീസ് വീണ്ടും അന്വേഷണത്തിന് തുടക്കമിട്ടു. തെളിവ് ശേഖരിക്കുമെന്ന് ഓഫീസര്‍മാര്‍ അറിയിക്കുകയും ചെയ്തു. അതിനിടെയാണ് ജോണ്‍സന്റെ സുഹൃത്തുക്കള്‍ ആരോപണങ്ങള്‍ നിഷേധിച്ച് ഇന്ന് മാധ്യമങ്ങളെ കണ്ടിരിക്കുന്നത്. മയൂഖ ജോണിയും പീഡനത്തിന് ഇരയായി എന്ന് പറയുന്ന യുവതിയും സിയോണ്‍ പ്രസ്ഥാനത്തില്‍ അംഗമാണെന്നും നേരത്തെ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച ജോണ്‍സണ്‍ പുറത്തുവന്നതിലുള്ള പ്രതികാരം തീര്‍ക്കുകയാണ് ചെയ്യുന്നതെന്നും സുഹൃത്തുക്കള്‍ പറയുന്നു.
പ്രസ്ഥാനത്തിന്റെ സ്ഥാപകന്റെ മരണ ശേഷം ജോണ്‍സണും കുടുംബവും സിയോണില്‍ നിന്ന് പുറത്തുവന്നു. ഇതാണ് വ്യാജ പരാതി ഉന്നയിക്കാന്‍ കാരണം. സിയോണില്‍ നിന്ന് പുറത്തുവരുന്നവരെ ഉപദ്രവിക്കുന്നത് പുണ്യമാണ് എന്നാണ് സംഘം പഠിപ്പിക്കുന്നതത്രെ. ജോണ്‍സന്റെ സുഹൃത്തുക്കളും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു എന്ന് പറയുന്നു. എന്നാല്‍ ഈ ആരോപണം മയൂഖ ജോണി തള്ളി. സഭാ തര്‍ക്കത്തിന്റെ പേരില്‍ ആരെങ്കിലും പീഡന പരാതി ഉന്നയിക്കുമോ എന്നാണ് അവര്‍ ചോദിച്ചത്.












Click it and Unblock the Notifications