Get Updates
Get notified of breaking news, exclusive insights, and must-see stories!

'എനിക്കറിയാവുന്ന മോഹനന്‍ അച്ഛന്റെ പിഎ ആയിരുന്നില്ല; ബിജെപിക്ക് നല്ല ആളുകളെ കിട്ടാന്‍ ഇത്ര ക്ഷാമം ആയോ'

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി ജെ പിയിലേക്ക് ചേക്കേറിയെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കെ കരുണാകരന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ഉള്‍പ്പടെയുള്ളവര്‍ ബി ജെ പിയിലേക്ക് എത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്. തൃശൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പുതിയ അംഗങ്ങള്‍ക്ക് അംഗത്വ വിതരണം നടത്തിയത്. കെ കരുണാകരന്റെ പേഴ്സണല്‍ സെക്രട്ടറിയുമായിരുന്ന വി ആര്‍ മോഹനന്‍ ആണ് കോണ്‍ഗ്രസ് വിട്ടവരില്‍ പ്രമുഖന്‍. വി ആര്‍ മോഹനന്‍ നിലവില്‍ ഒ ബി സി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയാണ്.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്ന വി ആര്‍ മോഹനന്‍ കെ കരുണാകരന്റെ പി എ ആയിരുന്നില്ലെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.

bjp

തൃശ്ശൂരില്‍ നിന്ന് കുറച്ചു അധികം ആളുകള്‍ ബിജെപി യില്‍ ചേര്‍ന്നെന്ന് സോഷ്യല്‍ മീഡിയ വഴി കേട്ടു. അത്രയധികം പ്രാധാന്യമുള്ള ആളുകള്‍ അല്ലാത്തത് കൊണ്ട് ഞാന്‍ ശ്രദ്ധിച്ചില്ല. പിന്നെ ആരൊക്കെയോ പറഞ്ഞു കെ കരുണാകരന്റെ പി എ ആയിരുന്ന മാള മോഹന്‍ എന്ന് അറിയപ്പെടുന്ന വി ആര്‍ മോഹന്‍ എന്നയാളും ചേര്‍ന്നെന്ന്. എനിക്കറിയവുന്ന മോഹനന്‍ പി എ ഒന്നും ആയിരുന്നില്ലെന്ന് പത്മസ വേണുഗോപാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി. കുറിപ്പിന്റെ പൂര്‍ണരൂപം..

ഇന്ന് ഫേസ്ബുക്കിലും വാട്‌സാപ്പിലും കുറെ പേര് തൃശ്ശൂരില്‍ നിന്ന് കുറച്ചു അധികം ആളുകള്‍ ബിജെപി യില്‍ ചേര്‍ന്ന് എന്ന് പറഞ്ഞു കേട്ടു .അത്ര അധികം പ്രാധാന്യമുള്ള ആളുകള്‍ അല്ലാത്തത് കൊണ്ട് ഞാന്‍ ശ്രദ്ധിച്ചില്ല. പിന്നെ ആരൊക്കെയോ പറഞ്ഞു കെ.കരുണാകരന്റെ പി.എ ആയിരുന്ന മാള മോഹന്‍ എന്ന് അറിയപ്പെടുന്ന വി ആര്‍ മോഹന്‍ എന്നയാളും ചേര്‍ന്ന് എന്ന് .

എനിക്കറിയാവുന്ന മോഹനന്‍ പി എ ഒന്നും ആയിരുന്നില്ല .ഒരു ചെറിയ ജോലി ഉണ്ടായിരുന്നു എന്ന് മാത്രം .അതു കഴിഞ്ഞു അച്ഛന്‍ തന്നെ ദേവസ്വത്തില്‍ ജോലി ആക്കി കൊടുത്തു എന്ന് കേട്ടിട്ടുണ്ട് ..അത്രയെ ഉള്ളു .അങ്ങിനെ എത്രയോ പേര്‍ക്ക് അച്ഛന്‍ ജോലി വാങ്ങി കൊടുത്തിരിക്കുന്നു. ആ കൂട്ടത്തില്‍ ഒരു ആള്‍ മാത്രം .വലിയ രാഷ്ടീയ പാരമ്പര്യം ഒന്നും ഇല്ല .അതു അത്ര കാര്യമാക്കണ്ട എനിക്കൊരു കാര്യത്തിലെ അതിശയം തോന്നിയുള്ളൂ .ബി ജെ പി നല്ല ആളുകളെ കിട്ടാന്‍ ഇത്ര ക്ഷാമം ആയോ ? സുരേന്ദ്രന്‍ നേരിട്ട് മെമ്പര്‍ഷിപ് കൊടുക്കാന്‍ മാത്രം വലുപ്പം ഇവക്കൊക്കെ ഉണ്ടോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+