തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രവീണ്‍ റാണ തട്ടിയെടുത്തത് 2 കോടിയെന്ന് പൊലീസ്; 100 കോടിയാണെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍

Google Oneindia Malayalam News

തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോംഗ് നിക്ഷേപത്തട്ടിപ്പ് കേസിലെ സംഖ്യ സംബന്ധിച്ച് പൊലീസിനും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ക്കും രണ്ട് സ്വരം. തട്ടിപ്പ് സംബന്ധിച്ച് രണ്ട് കോടിയുടെ പരാതി മാത്രമാണ് ലഭിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കോടതിയില്‍ ഹാജരാക്കവെ 100 കോടിയുടെ തട്ടിപ്പാണ് നടത്തിയതെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പി സുനില്‍ കോടതിയെ അറിയിച്ചു.

1

പ്രവീണ്‍ റാണയെ ഇപ്പോള്‍ 27 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകനാണ് പ്രവീണ്‍ റാണ 2 കോടിയാണ് തട്ടിച്ചതെന്ന് അറിയിച്ചത്. എന്നാല്‍ കോടതിയില്‍ ഹാജരാക്കുമ്പോള്‍ നൂറ് ലകോടിയുടെ തട്ടിപ്പാണ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിരിക്കുന്നതെന്നാണ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അറിയിച്ചത്.

2

ഒളിവില്‍ കഴിഞ്ഞിരുന്ന റാണയെ പിടികൂടാന്‍ സാധിക്കാതിരുന്നത് പൊലീസിന്റെ ദൗര്‍ഭാഗ്യം കാരണമാണെന്നാണ് പൊലീസ് കമ്മിഷണര്‍ അറിയിച്ചത്. പൊലീസ് ഫ്‌ളാറ്റ് സമുച്ചയത്തില്‍ നിന്നും എത്തിയ വിവരം പൊലീസ് വഴിയാണ് റാണ അറിഞ്ഞതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഈ പ്രതികരണം. വൈകാതെ തന്നെ പൊലീസ് റാണയെ പിടികൂടിടയെന്നും അദ്ദേഹം വ്യക്തമാക്കി.

3

ഇപ്പോള്‍ റാണയുടെ 7 ആഡംബര കാറുകളാണ് പിടിച്ചെടുത്തത്. 17 ലാപ്്പ്പുകളും എട്ട് ഹാര്‍ഡ് ഡിസ്‌കുകളും 35 മൊബൈല്‍ സിം കാര്‍ഡുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. രണ്ട് ദിവസത്തിനകം കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസ് നീക്കം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ബിസ്‌നസ് പങ്കാളി ഷൗക്കത്ത് ഉള്‍പ്പടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് പൊലീസ് അറിയിച്ചു.

4

പ്രവീണ്‍ 200 കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. റാണയുടെ സ്വത്തുക്കള്‍ എവിടെയാണെന്ന് സംബന്ധിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ല. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലും വയനാട്ടിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ 77.5 ലക്ഷം രൂപയുടെ ആസ്തിയാണ് ഉണ്ടായിരുന്നത്.

5

എലിസബത്തിന്റെ കാൽക്കൽ വീണ ആ 3 പേരാണ് ആക്രമിച്ചത്, കത്തിയുണ്ടായിരുന്നു, അവൾ ഭയന്ന് കരഞ്ഞു'; ബാലഎലിസബത്തിന്റെ കാൽക്കൽ വീണ ആ 3 പേരാണ് ആക്രമിച്ചത്, കത്തിയുണ്ടായിരുന്നു, അവൾ ഭയന്ന് കരഞ്ഞു'; ബാല

തൃശൂരിലെ സ്വകാര്യ ബാങ്കില്‍ 23 ലക്ഷത്തിന്റെ നിക്ഷേപം. മൂന്നിടത്ത് സ്വന്തമായി ഭൂമി. 41 ലക്ഷത്തിന്റെ കാറും തൃശൂരില്‍ മൂന്നിടത്ത് ഭൂമിയും ഉണ്ടെന്നാണ് സത്യവാങ്മൂലത്തില്‍െ വെളിപ്പെടുത്തിയിരുന്നത്. ഏറ്റവും ഒടുവിലായി അറസ്റ്റിനെ തുടര്‍ന്ന് പാലക്കാട് 55 സ്ഥലമുണ്ടെന്നും റാണ അറിയിച്ചിട്ടുണ്ട്. കേസുകള്‍ വന്നതിന് പിന്നാലെ 16 കോടിയോളം രൂപ കണ്ണൂര്‍ സ്വദേശിയായ പങ്കാളിക്ക് കൈമാറിയെന്നും ചോദ്യം ചെയ്യലില്‍ മൊഴി നല്‍കിയിട്ടുണ്ട്.

6

ദിൽഷയേയും റോബിനേയും കുത്തി ബ്ലസ്ലി?; 'ബിഗ് ബോസ് 5 ൽ ആരെങ്കിലും പറയുന്നത് കേട്ട് വോട്ട് ചെയ്യരുത്'ദിൽഷയേയും റോബിനേയും കുത്തി ബ്ലസ്ലി?; 'ബിഗ് ബോസ് 5 ൽ ആരെങ്കിലും പറയുന്നത് കേട്ട് വോട്ട് ചെയ്യരുത്'

അതേസമയം, റാണ തട്ടിയെടുത്ത പണം എവിടെയാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. 11 കമ്പനികളിലൂടെയാണ് പൊലീസ് അന്വേഷണം നടത്തിയിരുന്നത്. ന്യൂജനറേഷന്‍ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസ് സംശയത്തിലുള്ള പണമിടപാടുകളില്‍ വ്യക്തത വരുത്താന്‍ ശ്രമിക്കുകയാണ്. സ്ഥാപനം പൊട്ടിയതോടെ വിവിധ അക്കൗണ്ടുകളിലേക്ക് 61 കോടിയോളം മാറ്റിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Thrissur
English summary
Police says Praveen Rana stole 2 crores and Public prosecutor Says that 100 crores
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X