തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള രാഷ്ട്രീയം ബിജെപി മാറ്റിമറിക്കും; ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 5 സീറ്റ് നേടുമെന്ന് ജാവ്‌ദേക്കര്‍

Google Oneindia Malayalam News

കൊച്ചി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ പ്രതീക്ഷയിലാണ്. ഒരു വര്‍ഷം മുമ്പ് തന്നെ അവര്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 2024ല്‍ മികച്ച നമ്പറില്‍ രാജ്യത്തിന്റെ അധികാരം നേടണം എന്നാണ് നേതാക്കളുടെ ലക്ഷ്യം. 350ലധികം സീറ്റ് നേടി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. നിലവില്‍ കേരളത്തിലെ ബിജെപിയുടെ സംഘടനാ ചുമതല ഇദ്ദേഹത്തിനാണ്. വളരെ കണിശ നിലപാടുകാരനാണ് പ്രകാശ് ജാവ്‌ദേക്കര്‍. അദ്ദേഹത്തിന് കേരളത്തിന്റെ ചുമതല നല്‍കിയതിലൂടെ കേന്ദ്ര നേതൃത്വം വലിയ പ്രതീക്ഷയാണ് വച്ചുപുലര്‍ത്തുന്നതത്രെ.

p

കേരള രാഷ്ട്രീയം ബിജെപി മാറ്റിമറിക്കും. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് അഞ്ച് സീറ്റ് ലഭിക്കും. 2019ല്‍ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളതെന്നും പ്രകാശ് ജാവ്‌ദേക്കര്‍ പറഞ്ഞു. ചാലക്കുടി ലോക്‌സഭാ മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചന്ദ്രബാബു നായിഡുവിനെ കണ്ട് രജനികാന്ത്; പവന്‍ കല്യാണ്‍ വന്ന പിന്നാലെ... അഭ്യൂഹം നിറയുന്നുചന്ദ്രബാബു നായിഡുവിനെ കണ്ട് രജനികാന്ത്; പവന്‍ കല്യാണ്‍ വന്ന പിന്നാലെ... അഭ്യൂഹം നിറയുന്നു

കേരളത്തിന് ഒരു പ്രധാനമന്ത്രിയെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് 2019ല്‍ ജനങ്ങള്‍ യുഡിഎഫിനെ വിജയിപ്പിച്ചതെന്ന് ജാവ്‌ദേക്കര്‍ പറയുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിച്ചു. ഇതിന്റെ പ്രതിഫലനമാണ് മറ്റു സീറ്റുകളിലും കണ്ടത്. 19 സീറ്റില്‍ യുഡിഎഫ് ജയിച്ചു. എന്നാല്‍ ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 21 സീറ്റില്‍ ഒതുങ്ങിയെന്നും ജാവ്‌ദേക്കര്‍ പറഞ്ഞു.

പാകിസ്താനില്‍ പണം നിറച്ച് സൗദി; സേനാ മേധാവിയുമായി ടെന്റില്‍ ചര്‍ച്ച... തൊട്ടുപിന്നാലെ വന്‍ പ്രഖ്യാപനംപാകിസ്താനില്‍ പണം നിറച്ച് സൗദി; സേനാ മേധാവിയുമായി ടെന്റില്‍ ചര്‍ച്ച... തൊട്ടുപിന്നാലെ വന്‍ പ്രഖ്യാപനം

2014 ബിജെപിക്ക് 282 ലോക്‌സഭാ സീറ്റുകളില്‍ ജയിക്കാന്‍ സാധിച്ചു. 2019ല്‍ ഇത് ഉയര്‍ന്ന് 303 ആയി. 2024ല്‍ സീറ്റുകള്‍ 350 ആകുമെന്നും ജാവ്‌ദേക്കര്‍ പ്രവചിച്ചു. കേരളത്തില്‍ നിന്ന് അഞ്ച് സീറ്റിലെങ്കിലും ജയിക്കുമെന്നും ജാവ്‌ദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

2019ല്‍ ബിജെപി വലിയ പ്രതീക്ഷയിലാണ് കേരളത്തില്‍ മല്‍സരിച്ചത്. മിക്ക സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കിയപ്പോള്‍ കേരളത്തിലും തമിഴ്‌നാട്ടിലും തിരിച്ചടിയായിരുന്നു ഫലം. സുരേഷ് ഗോപി മല്‍സരിച്ച തൃശൂര്‍ മണ്ഡലത്തിലും ബിജെപി പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നു. എന്നാല്‍ 19 മണ്ഡലത്തിലും യുഡിഎഫ് ജയിക്കുകയായിരുന്നു. ആലപ്പുഴയില്‍ എഎം ആരിഫ് ഇടതുപക്ഷത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.

2021ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. ആകെയുണ്ടായിരുന്ന നേമം മണ്ഡലവും കൈവിടുകയായിരുന്നു. പിന്നീട് പാര്‍ട്ടിയില്‍ ആഭ്യന്തര പോരും നേതാക്കള്‍ക്കെതിരെ ഒട്ടേറെ ആരോപണങ്ങളും ഉയര്‍ന്നു. ഇതിന് ശേഷമാണ് സംഘടനാ തലത്തില്‍ കൂടുതല്‍ ശക്തമായ നീക്കം നടത്തണമെന്ന നിര്‍ദേശത്തോടെ ജാവ്‌ദേക്കര്‍ക്ക് കേരളത്തിന്റെ ചുമതല നല്‍കിയത്. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റില്ല എന്ന് ജാവ്‌ദേക്കര്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. മാത്രമല്ല, സുരേന്ദ്രന്‍ ശക്തനായ നേതാവാണെന്നും അദ്ദേഹം പറഞ്ഞു.

Thrissur
English summary
Prakash Javadekar Says BJP Will Win Five Seats from Kerala in 2024 Lok Sabha Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X