തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ; കൊറോണ ഭീതിയില്‍ ജില്ല, കടുത്ത നിയന്ത്രണം

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂരില്‍ കൊറോണ വൈറസ് രോഗ ഭീതി വ്യാപിക്കുന്നു. തിങ്കളാഴ്ച സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത് തൃശൂരിലായിരുന്നു. കര്‍ശന സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജില്ലാ ഭരണകൂടം. ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തൃക്കൂര്‍, വടക്കേക്കാട്, പൊറത്തിശേരി, ചേര്‍പ്പ്, അടാട്ട്, അവണൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.

28

ഈ പഞ്ചായത്തുകള്‍ കണ്ടയ്‌മെന്റ് സോണുകളാക്കി. ഇവിടെ ആരും അനാവശ്യമായി പുറത്തിറങ്ങരുത്. അടിയന്തര ആവശ്യങ്ങള്‍ക്ക് ഇറങ്ങുന്നതിന് തടസമില്ല. എന്നാല്‍ വ്യക്തമായ കാരണം ബോധിപ്പിക്കേണ്ടിവരും. മൂന്നില്‍ കൂടുതല്‍ പേര്‍ കൂട്ടം ചേരാന്‍ പാടില്ല. പഞ്ചായത്തിലേക്ക് പുറത്തുനിന്ന് ആളുകള്‍ക്ക് എത്തുന്നതിന് നിയന്ത്രണമുണ്ടാകും. അവശ്യ സര്‍വീസുകള്‍ ലഭ്യമാകും. അവശ്യ വസ്തുക്കള്‍ ലഭിക്കുന്നതിനും തടസമുണ്ടാകില്ല.

ജനരക്ഷയ്ക്ക് യുപിഎ പദ്ധതി വേണ്ടിവന്നു; അന്ന് പ്രസംഗിച്ചത് ഓര്‍മയുണ്ടോ? മോദിക്കെതിരെ സോണിയ ഗാന്ധിജനരക്ഷയ്ക്ക് യുപിഎ പദ്ധതി വേണ്ടിവന്നു; അന്ന് പ്രസംഗിച്ചത് ഓര്‍മയുണ്ടോ? മോദിക്കെതിരെ സോണിയ ഗാന്ധി

തിങ്കളാഴ്ച 27 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി വി ആര്‍ പുരം സ്വദേശി ഡിന്നി ചാക്കോ (41) മരിക്കുകയും ചെയ്തു. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയില്‍ നിലവിലുള്ളത്. ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 165 ആയി.

കോണ്‍ഗ്രസിനെ 'ചതിച്ച' എംഎല്‍എമാര്‍ക്ക് മുട്ടന്‍ പണി കിട്ടി; ബിജെപിയെ സഹായിച്ചു പെട്ടു, വിലക്ക്!!കോണ്‍ഗ്രസിനെ 'ചതിച്ച' എംഎല്‍എമാര്‍ക്ക് മുട്ടന്‍ പണി കിട്ടി; ബിജെപിയെ സഹായിച്ചു പെട്ടു, വിലക്ക്!!

രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. വടക്കേക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന അടാട്ട് സ്വദേശിയായ 38 വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജനറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകയുടെ ഭര്‍ത്താവായ തൃക്കൂര്‍ സ്വദേശി (35)യും പോസിറ്റീവായി. ബാക്കിയുള്ളവര്‍ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. തിങ്കളാഴ്ച നിരീക്ഷണത്തിന്റെ ഭാഗമായി 30 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു. 19 പേരെ കൂടി നിരീക്ഷണത്തിലാക്കി. നിരീക്ഷണത്തിലുണ്ടായിരുന്ന 39 പേരെ വിട്ടയച്ചു.

ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്

ക്ലൈമാക്‌സില്‍ കോണ്‍ഗ്രസിന് വിജയം; എന്‍സിപിയെ ചാടിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞു, സംഭവം ഇങ്ങനെക്ലൈമാക്‌സില്‍ കോണ്‍ഗ്രസിന് വിജയം; എന്‍സിപിയെ ചാടിക്കാനുള്ള ബിജെപി നീക്കം പൊളിഞ്ഞു, സംഭവം ഇങ്ങനെ

Thrissur
English summary
Prohibitionary Oder passed six Panchayath in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X