മാരക മയക്കുമരുന്നും മനോരോഗികള്‍ക്ക് നല്‍കുന്ന ഗുളികകളും പിടികൂടി; തൃശൂരില്‍ രണ്ട് പേര്‍ അറസ്റ്റില്‍
തൃശൂര്‍ : മനോരോഗ ചികിത്സക്കായി നല്‍കുന്ന ഗുളികകളും മാരക മയക്കുമരുന്നുമായികളുമായി രണ്ടുപേര്‍ പിടിയില്‍. മാരക മയക്കുമരുന്നായ എം ഡി എം എയും മനോരോഗികളുടെ ചികിത്സക്ക് ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം നല്‍കിവരുന്ന നൈറ്റോട്രേസേപാം ഗുളികകളുമായി രണ്ടുപേര്‍ പിടിയിലായി. വന്‍ തുക ഈടാക്കി , വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പന നടത്താനായി കാറില്‍ കൊണ്ടുവരുമ്പോഴാണ് ഇവര്‍ തൃശൂര്‍ സിറ്റി പോലീസിന്റെ പിടിയിലായത് .

ചാവക്കാട് മണത്തല തെരുവത്ത് പീടിയേക്കല്‍ വീട്ടില്‍ അന്‍ഷാസ് (40), ചൂണ്ടല്‍ പെലക്കാട്ടുപയ്യൂര്‍ അമ്പലത്തുവീട്ടില്‍ ഹാഷിം (20) എന്നിവരെയാണ് തൃശ്ശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും, കുന്നംകുളം പോലീസും ചേര്‍ന്ന് കാണിപ്പയ്യൂരില്‍നിന്നും അറസ്റ്റ് ചെയ്തത് ഇവരില്‍ നിന്നും 200 എണ്ണം നിട്രോസേപാം ഗുളികകളും 3 ഗ്രാം എം ഡി എം എ യും പിടിച്ചെടുത്തു. മയക്കുമരുന്നിന്റെ പരിധിയില്‍ വരുന്ന വേദനസംഹാരിയായ ഗുളികകളാണ് നിട്രോസേപാം . ഒരെണ്ണത്തിന് 200 രൂപ ഈടാക്കിയാണ് ഇവര്‍ ഇത് വിദ്യാര്‍ത്ഥികളിള്‍ക്ക് വില്‍പ്പന നടത്തിയിരുന്നത് .
ഡോക്ടര്‍ മാരുടെ പേരില്‍ വ്യാജമായി നിര്‍മ്മിക്കുന്ന ലെറ്റര്‍പാഡുകളും മെഡിക്കല്‍ കുറിപ്പടികളും ഉപയോഗിച്ച് വിവിധ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നുമായാണ് ഇത്രയും ഗുളികകള്‍ ഇവര്‍ സംഘടിപ്പിച്ചത് എന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ വെളിപ്പെടുത്തിയിട്ടുണ്ട് .
മയക്കു മരുന്നു വിപണിയില്‍ ' വട്ടു ഗുളികകള്‍ ' എന്ന അപരനാമത്തിലാണ് ഇത്തരം ഗുളികകള്‍ അറിയപ്പെടുന്നത്. ഇത്തരം ഗുളികകള്‍ ദുരുപയോഗം ചെയ്യാതിരിക്കുന്നതിനുവേണ്ടി ആരോഗ്യവകുപ്പ് ഇത് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും വില്‍പ്പന നടത്തുവാന്‍ ധാരാളം നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇതിനുവേണ്ടി പ്രത്യേകം രജിസ്റ്ററുകള്‍ സൂക്ഷിക്കണമെന്നും, മരുന്ന് നിര്‍ദ്ദേശിക്കുന്ന ഡോക്ടറുടെ പേര്, വിലാസം, രോഗിയുടെ പേര്, വാങ്ങുവാന്‍ വരുന്ന ആളുടെ വിലാസം തെളിയിക്കുന്ന രേഖ, ഫോണ്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി മാത്രമേ ഇത്തരം മരുന്നുകള്‍ വില്‍പ്പന നടത്തുവാന്‍ പാടുകയുള്ളൂ. ഗുളികകള്‍ ചുരുക്കം ചില മെഡിക്കല്‍ സ്റ്റോറുകളില്‍ മാത്രമാണ് സൂക്ഷിക്കാറുള്ളത്.
രോഗാവസ്ഥയില്ലാത്ത ആളുകള്‍ ഇത് ഉപയോഗിക്കുമ്പോള്‍ മദ്യത്തിനേക്കാളും കഞ്ചാവിനെക്കാളും ലഹരി അനുഭവപ്പെടുകയും, അക്രമവാസനകള്‍ പ്രകടിപ്പിക്കുകയും ചെയ്യും. പ്രതികള്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആവശ്യക്കാര്‍ക്ക് സ്ഥലത്ത് എത്തിച്ചുകൊടുക്കുന്ന രീതിയാണ് ചെയ്തുവന്നിരുന്നത്. മാരക മയക്കുമരുന്നായ എം ഡി എം എ ആവശ്യക്കാരായ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഫോണ്‍ വിളിച്ചാല്‍ സ്ഥലത്ത് എത്തിച്ചു കൊടുക്കുക എന്നതാണ് ഇവരുടെ രീതി.
പിടിയിലായ പ്രതികള്‍ ഇതിനു മുമ്പും വിവിധ കേസുകളില്‍ ഉള്‍പ്പെട്ടവരാണ്. അന്‍ഷാര്‍ എന്നയാള്‍ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട് ഖത്തറിലും,. കൂടാതെ എറണാകുളം, പാലക്കാട് ജില്ലകളിലും കേസുകളില്‍ ഉള്‍പ്പെട്ട് ജയിലില്‍ കിടന്നിട്ടുണ്ട്.
പ്രതികളെ പിടികൂടിയ സംഘാംഗങ്ങള്‍.
അറസ്റ്റ് ചെയ്ത സംഘത്തില്‍ കുന്നംകുളം എസ് എച്ച് ഒ വി സി സൂരജ്, എസ് ഐ മാരായ പി എസ് മണികണ്ഠന്‍, എസ് എ സക്കീര്‍ ലഹരിവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ സംഘത്തിലെ അംഗങ്ങളായ സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ ജി സുവ്രത കുമാര്‍, പി രാകേഷ്, കെ ഗോപാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി വി ജീവന്‍, എം എ ലികേഷ്, കെ ആശിഷ്, എസ് ശരത്, എസ് സുജിത്, സി ബി സന്ദീപ്, കെ എസ് ഓമന എന്നിവരുമുണ്ടായിരുന്നു.












Click it and Unblock the Notifications