Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ നഗരത്തില്‍ മിന്നല്‍ പരിശോധന; മദ്യപിച്ച് ബസ് ഓടിച്ചത് ഏഴ് ഡ്രൈവര്‍മാര്‍, കസ്റ്റഡിയില്‍

തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ പൊലീസിന്റെ മിന്നല്‍ പരിശോധന. ബസുകളില്‍ അടക്കമാണ് പൊലീസ് പരിശോധന നടത്തിയത്. നഗരത്തിലെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ച് തൃശൂർ സിറ്റി പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 9 ബസ് ഡ്രൈവർമാർ അറസ്റ്റിലായി.

തൃശൂർ നഗരത്തിൽ നിന്നും സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഡ്രൈവർമാർ മദ്യം, മയക്കുമരുന്ന് തുടങ്ങിയവ ഉപയോഗിച്ചാണ് ബസ് ഓടിക്കുന്നത് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ മിന്നൽ പരിശോധനക്ക് ഉത്തരവിട്ടത്. തൃശൂർ എസിപി കെ.കെ. സജീവ്, ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ശക്തൻ നഗർ, വടക്കേച്ചിറ ബസ് സ്റ്റാൻഡുകളിൽ നടത്തിയ പരിശോധനയിലാണ് 9 ബസ് ഡ്രൈവർമാർ പിടിയിലായത്. ഇവരെ വൈദ്യപരിശോധനയക്ക് വിധേയമാക്കിയപ്പോൾ ഇവർ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.

thrissur

സ്വകാര്യ ബസ് ഡ്രൈവർമാർ മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരി പദാർത്ഥങ്ങൾ ഉപയോഗിച്ച് ബസ് ഓടിക്കുന്നു എന്ന പരാതികൾ വ്യാപകമാണ്. സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്തുന്ന റൂട്ടുകളിൽ മത്സരയോട്ടവും, ബസ് തൊഴിലാളികൾ തമ്മിലുള്ള തർക്കങ്ങളും പതിവാണ്. സ്വകാര്യബസ്സുകളുടെ അമിതവേഗതയും, ഡ്രൈവർമാരുടെ അജാഗ്രതയും മൂലമുണ്ടാകുന്ന അപകടങ്ങളും ഏറിവരികയാണ്. ഏതാനും ദിവസങ്ങൾക്കുമുമ്പ് തൃശൂർ ശക്തൻ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസ്സിന്റെ ചില്ലുകൾ മറ്റൊരു ബസ്സിലെ ജീവനക്കാരൻ തല്ലിയുടച്ച സംഭവവും റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നു. തൃശൂർ നഗരത്തിൽ തുടങ്ങിവെച്ച മിന്നൽ പരിശോധന വരും ദിവസങ്ങളിൽ ജില്ലയിലെ എല്ലാ ബസ് സ്റ്റാൻഡുകളിലേക്കും, റോഡുകളിലേക്കും വ്യാപിപ്പിക്കും.

അറസ്റ്റിലായവർ.

1. അനൂപ് ( 33 ), കൈപറമ്പിൽ വീട് , കിഴൂർ ദേശം , കുന്ദംകുളം
2. സബിൻ ( 40 ), മോങ്കാട്ടുക്കര വീട് , ചെമ്മാപ്പിള്ളി ദേശം , താന്യം
3. ഗോകുൽ ( 34 ) കളപുരപറമ്പിൽ വീട്, കുന്നത്തങ്ങാടി , വെളുത്തൂർ
4. കിഷോർ തോമസ്സ് ( 38 ) തെക്കനത്ത് വീട്, പുറനാട്ടുക്കര ദേശം
5. റിയാസ് ( 36 ) കെ കെ പി വീട്ടിൽ, ഫാറോക്ക് ദേശം , കോഴിക്കോട്
6. സുധീർ ( 48 ) ചീരോത്ത് വീട്, വെട്ടുക്കാട് ദേശം , പുത്തൂർ
7. ജോർജ്ജ് ( 50 ) ഉള്ളാട്ടുകുടിയിൽ വീട്, കൊരൻചിറ , മണലിത്തറ ദേശം
8. വിപിൻ ( 32 ) വടക്കിട്ടി വീട്, കടലാശ്ശേരി ദേശം , അട്ടപ്പിള്ളി തൃശ്ശൂർ
9. സുഭാഷ് ( 33 ), കാട്ടൂർ വീട്, നന്തിപുലം ദേശം, അട്ടപ്പിള്ളി , തൃശ്ശൂർ

Recommended Video

cmsvideo
    ദിലീപ് ഇനി കൊറച്ചു ഓടേണ്ടിവരും : ബൈജു കൊട്ടാരക്കര | *Kerala

    സണ്‍ഡേ ഫണ്‍ഡേ; അനുപമ...അടിപൊളി ലുക്ക്, എന്തൊരു ക്യൂട്ടാണെന്ന് ആരാധകര്‍

    അതേസമയം, വരന്തരപ്പള്ളിയില്‍ സ്വകാര്യ ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദ്ദിച്ചു. പരുക്കേറ്റ പുളിഞ്ചോട് കോട്ടില്‍ വീട്ടില്‍ ഗിരീഷിനാണ് (38) മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. ഞായരാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. ബസ് സൈഡ് നല്‍കിയില്ലെന്നാരോപിച്ചാണ് കാറിലും ഒരു ബൈക്കിലുമായെത്തിയ പത്തോളം പേര്‍ ചേര്‍ന്ന് ആക്രമണം നടത്തിയത്. വരന്തരപ്പിള്ളി ഭാഗത്തേക്ക് പോയിരുന്ന അല്‍അമീന്‍ ബസ് ജനത സ്‌കൂള്‍ സ്റ്റോപ്പിനുസമീപം തടഞ്ഞാണ് ആക്രമണമുണ്ടായത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+