തൃശൂരില്‍ വികസനം പൂര്‍ത്തിയാക്കിയത് ഏഴ് പട്ടിക ജാതി പട്ടിക വര്‍ഗ കോളനികള്‍
തൃശൂര്‍: ഉറപ്പും ഭംഗിയുമുള്ള വീടുകള്‍, വിസ്താരമുള്ള വീഥികള്‍, കുറ്റമറ്റ കുടിവെള്ള വിതരണ ശൃംഖല, ഒത്തുകൂടാന്‍ കമ്യൂണിറ്റി ഹാളുകള്‍, തുടങ്ങിയ സൗകര്യങ്ങള്‍ ഇനി പട്ടിക ജാതി പട്ടിക വര്‍ഗ കോളനികള്‍ക്കും സ്വന്തം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നടപ്പാക്കിയ അംബേദ്കര്‍ ഗ്രാമവികസന പദ്ധതിപ്രകാരം ജില്ലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത് ഏഴ് പട്ടികജാതി കോളനികളാണ്. സംസ്ഥാനത്ത് അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി പ്രകാരം പൂര്‍ത്തിയായ 80 പട്ടികജാതി പട്ടിക വര്‍ഗ കോളനികളാണ് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായി.

തൃശൂര്‍ ജില്ലയില്‍ ചാപ്പാറ, മതുക്കര, തിപ്പലശ്ശേരി, കുറ്റിച്ചിറ, പള്ളിയില്‍ അമ്പലം, നമ്പിക്കുന്ന്, വേട്ടാംകോട് എന്നീ പട്ടിക ജാതി കോളനികളാണ് ഒരു കോടിരൂപ വീതം ചിലവില്‍ വികസന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. പൊതു വിതരണം, ഗതാഗത സൗകര്യം, വൈദ്യുതി, വര്‍ക്ക് ഷെഡ്ഡുകള്‍, ഭവന പുനരുദ്ധാരണം, എന്നീ മേഖലയിലെ വികസനമാണ് പ്രധാനമായും ലക്ഷ്യമിട്ടത്. ഒരു കോടി രൂപ വരെയാണ് ഓരോ കോളനിയിലും ചെലവഴിക്കാന്‍ അനുവദിച്ചത്.
ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണച്ചുമതല. അതത് പ്രദേശത്തെ എംഎല്‍എമാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റിയാണ് പദ്ധതികളും മുന്‍ഗണനാക്രമവും തീരുമാനിച്ചത്. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ ഒപ്പം ചേര്‍ന്നു നില്‍ക്കുക, അവരെ മുഖ്യധാരയിലേക്ക് അടുപ്പിക്കുക എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ പൂര്‍ത്തീകരണമാണ് ഈ പദ്ധതി എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
Recommended Video
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
അതാതിടത്തെ ജനപ്രതിനിധികള്‍ വികസനം പൂര്‍ത്തിയാക്കിയ കോളനികളില്‍ സ്ഥാപിച്ച ശിലാ ഫലകം അനാച്ഛാദനം ചെയ്തു. തിപ്പലശ്ശേരി കോളനിയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, ചാപ്പാറ കോളനിയില്‍ വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ, മതുക്കരയില്‍ മുരളി പെരുനെല്ലി എംഎല്‍എ, കുറ്റിച്ചിറ കോളനിയില്‍ ബി ഡി ദേവസ്സി എംഎല്‍എ, പള്ളിയില്‍ അമ്പലം കോളനിയില്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, നമ്പികുന്നില്‍ പ്രൊഫ കെയു അരുണന്‍ എംഎല്‍എ, വേട്ടാംക്കോടില്‍ അനില്‍ അക്കര എംഎല്‍എ എന്നിവര്‍ ശിലാ ഫലകങ്ങള്‍ അനാച്ഛാദനം ചെയ്തു.












Click it and Unblock the Notifications