പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് ലൈംഗികാതിക്രമം; യുവാവിന് 32 വര്‍ഷം കഠിനതടവ്

തൃശൂര്‍: പ്രായപൂര്‍ത്തി ആകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ പോക്‌സോ കേസിലെ പ്രതിക്ക് 32 വര്‍ഷം തടവിനും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പൂമല തെക്കുംകര ദേശത്ത് പറമ്പായി സ്വദേശിയായ നെല്ലുവേലിയില്‍ വീട്ടില്‍ ജോജോ (48) വിനെയാണ് തൃശൂര്‍ ഫാസ്റ്റ്ട്രാക്ക് പോക്‌സോ കോടതി ജഡ്ജ് ബിന്ദു സുധാകരന്‍ വിധി പ്രഖ്യാപിച്ചത്.
2018 നവംബര്‍ മുതല്‍ 2019 ജനുവരി വരെയുള്ള കാലയളവില്‍ പൂമലയില്‍ വച്ചാണ് കേസിനാസ്പദസംഭവം നടന്നത് സംഭവത്തിനുശേഷം വടക്കാഞ്ചേരി പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ആയിരുന്ന സന്ധ്യ ദേവി വി.ആര്‍ മൊഴി എടുക്കുകയും സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ.സി രതീഷ് കേസ് രജിസ്റ്റര്‍ ചെയ്ത് ആദ്യ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
തുടര്‍ന്ന് ഇന്‍സ്‌പെക്ടര്‍ െശല്‍വരാജ് തുടരന്വേഷണം നടത്തിയും അതിനുശേഷം സബ് ഇന്‍സ്‌പെക്ടര്‍ ബിന്ദുലാല്‍ ചാര്‍ജ് കൊടുക്കുകയും ചെയ്തു. കേസ് അന്വേഷണ സംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദനും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവ് എ.വി എന്നിവരും ഉണ്ടായിരുന്നു. പോക്‌സോ ഫാസ്റ്റ് ട്രാക് കോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ കെ.പി അജയകുമാര്‍ പ്രോസിക്യൂഷനു വേണ്ടി കോടതിയില്‍ ഹാജരായി.
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ച കേസില്‍ മദ്രസ അദ്ധ്യാപകനു 53 വര്‍ഷം കഠിന തടവും 60000രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി ലൈംഗിക പീഡനം നടത്തിയ കേസിലെ പ്രതിയായ ഒറ്റപ്പാലം മുള്ളൂര്‍ സ്വദേശിയായ കൂന്നാരത്ത് വീട്ടില്‍ സിദ്ധിക്ക് ബാകവി (43) എന്നയാളെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ശ്രീമതി. ലിഷ. എസ് കുറ്റക്കാരാണെന്ന് കണ്ടത്തി 53 വര്‍ഷം കഠിന തടവും 60000രൂപ പിഴയും ശിക്ഷാ വിധി പ്രഖ്യാപിച്ചത്.
2019 ജനുവരി മാസം മുതലാണ് പലതവണയായി ലൈംഗിക പീഡനം നടന്നത്. സംഭവങ്ങള്‍ക്കു ശേഷം പീഡന വിവരങ്ങള്‍ കുട്ടി സ്‌കൂളിലെ അദ്ധ്യാപകരോട് പറയുകയും ഇതിനെ തുടര്‍ന്ന് മാതാപിതാക്കളെ അദ്ധ്യാപകര്‍ ഇക്കാര്യം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയും മാതാപിതാക്കളും ചേര്‍ന്ന് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ വന്ന് പരാതി കൊടുത്തതിന് തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.












Click it and Unblock the Notifications