തെരുവുനായ് ശല്യം: തൃശൂരില്‍ അടിയന്തിര പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും, യോഗം നാളെ
തൃശൂര്‍: തെരുവുനായ് ശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി വാക്‌സിനേഷന്‍ കാര്യക്ഷമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം 7 മണിക്ക് ഓണ്‍ലൈന്‍ യോഗം ചേരും. ജില്ലയിലെ എം എല്‍ എ മാര്‍ , കലക്ടര്‍ ഹരിത വി കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
തെരുവുനായ നിയന്ത്രണ തീവ്രയജ്ഞ പരിപാടി നടപ്പാക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലയിലെ തദ്ദേശ സ്വയംഭരണസ്ഥാപന സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നു. പഞ്ചായത്ത് തലത്തില്‍ അടിയന്തരയോഗം വിളിക്കുവാനും വാക്‌സിനേഷന്‍ ഡ്രൈവ് കാര്യക്ഷമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗം നിര്‍ദ്ദേശം നല്‍കി.

വെറ്റിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നായകള്‍ക്കുള്ള വാക്‌സിന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.തെരുവ് നായ്ക്കള്‍ക്കും ഉപേക്ഷിക്കപ്പെട്ട നായകള്‍ക്കുമുള്ള അഭയകേന്ദ്രം ഒരുക്കുന്നതിനു വേണ്ട സജ്ജീകരണങ്ങളും യോഗം ചര്‍ച്ച ചെയ്തു.
തദ്ദേശ സ്വയംഭരണ സ്ഥാപന ജോയിന്റ് ഡയറക്ടര്‍ ബെന്നി ജോസഫിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ , വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തെരുവുനായ ശല്യം നിയന്ത്രണവിധേയമാക്കുന്നതിനായി ജില്ലയിലെ വിവിധയിടങ്ങളില്‍ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ് ആരംഭിച്ചിരുന്നു. വീടുകളില്‍ വളര്‍ത്തുന്ന എല്ലാ നായകള്‍ക്കും സമയബന്ധിതമായി പേവിഷബാധ പ്രതിരോധ കുത്തിവെപ്പെടുക്കുകയും മൃഗങ്ങളെ വളര്‍ത്തുന്നതിനായി ലൈസന്‍സെടുക്കുകയും വേണം. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളെയും പൂച്ചകളെയും കൊണ്ടുവന്ന് പ്രതിരോധ കുത്തിവെപ്പ് നടത്തണം.












Click it and Unblock the Notifications