Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗളൂരുവിലേക്കുള്ള യാത്ര പതിവായി; തിരിച്ചെത്തുന്നത് അതിമാരക മയക്കുമരുന്നുമായി, ഒടുവില്‍ പിടിവീണു

തൃശൂര്‍: തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. പുതുതലമുറ സിന്തറ്റിക് മയക്കുമരുന്ന് എം ഡി എം എ യുമായി ഒരു സ്ത്രീയടക്കം മൂന്നുപേര്‍ പിടിയിലായി. ഊരകം ഇടക്കാട്ടുപറമ്പില്‍ സഞ്ജുന രാജന്‍ (28), പൂത്തോള്‍ തേറാട്ടില്‍ മെബിന്‍ (29), ചേറൂര്‍ പുതിയവീട്ടില്‍ കാസിം (28) എന്നിവരാണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്.

വാടാനപ്പിള്ളിയില്‍ പ്ലാനറ്റ് ഹോളിഡേയ്‌സ് എന്ന ട്രാവല്‍ ഏജന്‍സി നടത്തിവരികയാണ് സഞ്ജുന. ബാംഗ്ലൂരില്‍ ഇടക്കിടെ പോയിവരുന്ന ഇവര്‍ അവിടെ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ച് വിപണനം നടത്തുന്നത്. പിടിയിലായവരില്‍ മെബിന്‍ എന്നയാള്‍ ടാറ്റൂ പതിപ്പിക്കുന്ന രാസവസ്തു കച്ചവടം നടത്തുന്നതിന്റെ മറവിലാണ് മയക്കുമരുന്ന് ഉപഭോക്താക്കളെ കണ്ടെത്തുന്നത്. പിടിയിലായവര്‍ നിരവധി തവണ മയക്കുമരുന്ന് കടത്തി വില്‍പ്പന നടത്തിയതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇവര്‍ മൂന്നുപേരും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്നവരുമാണ്.

kerala


മയക്കുമരുന്നുമായി ബാംഗ്ലൂരില്‍ നിന്നും തൃശൂരിലേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ആഢംബര കാര്‍ സഹിതം തൃശൂര്‍ കിഴക്കേക്കോട്ട ഭാഗത്തുനിന്നും ഈസ്റ്റ് എസ്.എച്ച്.ഓ പി. ലാല്‍കുമാറും, തൃശൂര്‍ സിറ്റി പോലീസ് മയക്കുമരുന്ന് വിരുദ്ധ വിഭാഗവും ചേര്‍ന്ന് ഇവരെ പിടികൂടിയത്. പിടിച്ചെടുത്ത അതിമാരക മയക്കുമരുന്നിന് ചില്ലറ വിപണിയില്‍ രണ്ടുലക്ഷത്തിലധികം രൂപ വിലവരും.

അന്വേഷണ സംഘാംഗങ്ങള്‍. ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ എസ് എച്ച് ഒ പി ലാല്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ ഗീതുമോള്‍, അസി. സബ് ഇന്‍സ്‌പെക്ടര്‍ ജിനികുമാര്‍, ഷാഡോ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍ ജി സുവ്രതകുമാര്‍, പി എം റാഫി, പി രാഗേഷ്, കെ.ഗോപാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പഴനിസ്വാമി, ജീവന്‍, വിപിന്‍ദാസ്, ലിഗേഷ്, സുജിത് കുമാര്‍, ശരത്.

Recommended Video

cmsvideo
    Covid 19 | Indiaയില്‍ covid കേസുകള്‍ കൂടുന്നു | *Health

    ഹോളിവുഡ് താരങ്ങള്‍ തോറ്റുപോകും; ഗ്ലാമറസ് ആന്‍ഡ് ഹോട്ട്, നിങ്ങള്‍ പൊളിയാണ് മാളവിക

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+