Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃശൂര്‍ കളക്ടര്‍ ഇടപെട്ടു; കോവിഡില്‍ പിതാവിനെ നഷ്ടപ്പെട്ട ഒരാള്‍ക്ക് കൂടി പഠനസഹായമെത്തി

തൃശൂര്‍: കോവിഡ് മഹാമാരിയില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട ജില്ലയിലെ കുട്ടികള്‍ക്ക് പഠനസഹായമെത്തിക്കുന്ന പദ്ധതിയില്‍ ഒരാള്‍ക്കു കൂട്ടി സഹായം ലഭിച്ചു. കണ്ടശ്ശാംകടവ് സ്വദേശിനിയായ മൂന്നാം വര്‍ഷ ബി എസ് സി നഴ്‌സിഗ് വിദ്യാര്‍ഥിനിക്കാണ് സഹായം ലഭിച്ചത്. കോവിഡിനെ തുടര്‍ന്ന് പിതാവിനെ നഷ്ടപ്പെട്ട വിദ്യാര്‍ഥിനി ഏറെ പ്രയാസപ്പെട്ടാണ് പഠനം തുടര്‍ന്നത്.

ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് അച്ഛനെ നഷ്ടപ്പെടുന്നത്. പല വീടുകളിലായി വീട്ടുജോലികള്‍ ചെയ്ത് അമ്മ മകളെ പഠിപ്പിക്കുകയായിരുന്നു. ഇതിനിടെ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ ഇടപെട്ട് വിദ്യാര്‍ഥികള്‍ക്ക് പഠനസഹായമെത്തിക്കുന്ന വാര്‍ത്തയറിഞ്ഞ് പദ്ധതിയിലേക്ക് അപേക്ഷിക്കുകയായിരുന്നു.

thrissur

ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ നിറഞ്ഞ മനസ്സോടെ മുന്നോട്ടുവന്നതോടെ പ്രശ്‌നപരിഹരമായി. കോഴ്‌സ് ഫീ പൂര്‍ണമായും നല്‍കുന്നതിനൊപ്പം മറ്റു ചെലവുകള്‍ക്കായുള്ള തുകയും സംഘടന നല്‍കി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ വിദ്യാര്‍ഥാനിക്ക് ചെക്ക് കൈമാറി. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുള്ള ഒരു മിടുക്കിയായി വളരട്ടെ എന്ന് കലക്ടര്‍ ആശംസിച്ചു.

ഓള്‍ കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എ എന്‍ മോഹന്‍, സംസ്ഥാന ട്രഷറര്‍ വി അന്‍വര്‍, ജില്ലാ പ്രസിഡന്റ് സുരേഷ് വാരിയര്‍, ജില്ലാ സെക്രട്ടറി എ ബി രാജേഷ്, ജില്ലാ ട്രഷറര്‍ ഗ്രിഗറി ഫ്രാന്‍സിസ്, ജോയിന്റ് സെക്രട്ടറി വര്‍ഗീസ് കോടങ്കണ്ടത്ത് എന്നിവര്‍ പങ്കെടുത്തു.

ജില്ലയില്‍ കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട 609 കുട്ടികള്‍ക്കാണ് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പഠനച്ചെലവുകളും സ്‌കോളര്‍ഷിപ്പും കണ്ടെത്തി നല്‍കുന്നത്. ഇവരില്‍ നിന്ന് മുന്‍ഗണനാക്രമം നിശ്ചയിച്ചാകും സഹായം ലഭ്യമാക്കുക. കുട്ടികള്‍ക്ക് പഠന സഹായവും സ്‌കോളര്‍ഷിപ്പും വാഗ്ദാനം ചെയ്ത് പല കോണുകളില്‍ നിന്നും ആളുകള്‍ മുന്നോട്ടുവരുന്നുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ക്ക് സഹായം ലഭ്യമാക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+