തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അയ്യന്തോളി ഫ്‌ളാറ്റ് കൊലപാതകം; മുന്‍ കോണ്‍ഗ്രസ് നേതാവിനും കാമുകിക്കും ജീവപര്യന്തം, 9 ലക്ഷം പിഴ

Google Oneindia Malayalam News

തൃശൂര്‍: അയ്യന്തോളി ഫ്‌ളാറ്റ് കൊലപാതക കേസില്‍ മുന്‍ കോണ്‍ഗ്രസ് നേതാവിനും കൂട്ടുപ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. ഷൊര്‍ണൂര്‍ ലതാ നിവാസില്‍ സതീശന്‍ എന്ന മണിയെ ഫ്‌ളാറ്റില്‍ വച്ച് മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലാണ് തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതി കൃഷ്ണപ്രസാദ്, രണ്ടാം പ്രതിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ റഷീദ്, മൂന്നാം പ്രതി ശാശ്വതി എന്നിവര്‍ക്കാണ് ജീവപര്യം തടവ് ശിക്ഷ. ഇവര്‍ മൂന്നു പേരും 9.25 ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു.

C

പ്രതികളെ ഒളിവില്‍ താമസിക്കാന്‍ സസഹായിച്ച നാലാം പ്രതി രതീഷ്, എട്ടാം പ്രതി സുജീഷ് എന്നിവര്‍ക്ക് യഥാക്രമം ഒന്നരയും ഒന്നും വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇവര്‍ രണ്ടുപേരും 1000 രൂപ വീതം പിഴയടക്കണം. പിഴതുക മൂന്നു മാസത്തിനിടെ അടച്ചില്ലെങ്കില്‍ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും. കോണ്‍ഗ്രസ് നേതാവ് രാമദാസ് ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ കോടതി വെറുതെവിട്ടിരുന്നു. പ്രതികളുടെ രഹസ്യ ഇടപാടുകള്‍ പുറത്തുപറഞ്ഞുവെന്നാരോപിച്ചാണ് സതീശനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് എന്നാണ് കേസ്.

എനിക്കിപ്പോള്‍ മുഖ്യമന്ത്രിയാകണമെന്ന് സച്ചിന്‍ പൈലറ്റ്!! പിടിച്ചുപുറത്താക്കാന്‍ സോണിയയും രാഹുലുംഎനിക്കിപ്പോള്‍ മുഖ്യമന്ത്രിയാകണമെന്ന് സച്ചിന്‍ പൈലറ്റ്!! പിടിച്ചുപുറത്താക്കാന്‍ സോണിയയും രാഹുലും

Recommended Video

cmsvideo
Sachin Pilot's Reaction After Being Dismissed From Every Post | Oneindia Malayalam

2016 മാര്‍ച്ചിലാണ് അയ്യന്തോളിലെ ഫ്‌ളാറ്റില്‍ സതീശന്‍ ക്രൂരമായ മര്‍ദ്ദനമേറ്റ് മരിച്ചത്. എംആര്‍ രാമദാസ്, റഷീദ്, ഇയാളുടെ കാമുകി ശാശ്വതി, രതീഷ്, സുജീഷ് എന്നിവരടക്കം എട്ട്് പേരായിരുന്നു പ്രതികള്‍. യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം മുന്‍ പ്രസിഡന്റാണ്് റഷീദ്. ആദ്യ മൂന്ന് പ്രതികള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി. ഇവരെ സഹായിച്ചാണ് മറ്റു രണ്ടുപേര്‍ക്കെതിരായ കുറ്റം. ശാശ്വതിയുടെ അഞ്ച് വയസുള്ള മകള്‍ ഫ്‌ളാറ്റിലെ കൊലപാതകത്തിന് സാക്ഷിയായിരുന്നു. കുട്ടിയുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്.

ഇന്ത്യയെ കൈവിട്ട് ഇറാന്‍; തന്ത്രപ്രധാന 'ചാബഹാര്‍' ഇന്ത്യയ്ക്ക് നഷ്ടമായി, ചൈന തിരിച്ചടിക്കുന്നു?ഇന്ത്യയെ കൈവിട്ട് ഇറാന്‍; തന്ത്രപ്രധാന 'ചാബഹാര്‍' ഇന്ത്യയ്ക്ക് നഷ്ടമായി, ചൈന തിരിച്ചടിക്കുന്നു?

രണ്ടുദിവസം ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതാണ് മരണത്തിന് കാരണമായതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കുഴല്‍പണമിടപാടുള്ള വ്യക്തിയാണ് റഷീദ്. ഇയാളുടെ നീക്കങ്ങള്‍ പരസ്യപ്പെടുത്തിയതാണ് സതീശനെതിരെ പ്രതികാരണത്തിന് കാരണമായതെന്നാണ് പോലീസ് കണ്ടെത്തല്‍. പ്രാകൃതവും ക്രൂരവുമായ മര്‍ദ്ദനമുറകളാണ് സതീശന് മേല്‍ പ്രതികള്‍ ഏല്‍പ്പിച്ചത്. വിസസ്ത്രനാക്കി രണ്ടു ദിവസം കുളിമുറിയില്‍ പൂട്ടിയിട്ടു. മൂത്രം കുടിപ്പിച്ചു. കല്ലുകൊണ്ട് ഇടിച്ചു. പുറത്ത് 12 ചതവുകളുണ്ടായിരുന്നു. എല്ലുകള്‍ക്ക് പൊട്ടലുമുണ്ടായിരുന്നു.

Thrissur
English summary
Thrissur Flat Murder cse: three accused gets life sentence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X