നരബലിക്ക് ഇരയായ റോസ്ലിയുടെ മരുമകന്‍ മരിച്ച നിലയില്‍; ജീവനൊടുക്കിയതെന്ന് സംശയം
വടക്കാഞ്ചേരി: ഇലന്തൂരില്‍ നരബലിക്ക് ഇരയായ റോസ്ലിയുടെ മരുമകന്‍ മരിച്ച നിലയില്‍. 44 കാരനായ ചാലക്കുടി കറുകുറ്റി എടക്കുന്ന് കൊമ്പാറ ബിജുവിനെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റോസ്ലിയുടെ മകളുടെ ഭര്‍ത്താവ് ആണ് കൊമ്പാറ ബിജു. ഇയാളെ എങ്കക്കാട് നമ്പീശന്‍ റോഡിലെ വാടക വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. റോസ്ലിയുടെ മകള്‍ മഞ്ജുവും ബിജുവും ഒരു മാസം മുന്‍പാണ് എങ്കക്കാട് നമ്പീശന്‍ റോഡിലെ വാടക വീട്ടില്‍ താമസം തുടങ്ങിയത്.
മഞ്ജു 6 വയസ്സുള്ള മകനൊപ്പം എറണാകുളത്തേ്ക്ക് പോയ ദിവസമാണ് ബിജു ജീവനൊടുക്കിയത് എന്നാണ് വിവരം. രണ്ട് ദിവസമായി ബിജു വീട്ടില്‍ തനിച്ചായിരുന്നു താമസം. ട്രസ് വര്‍ക്ക് തൊഴിലാളിയാണ് ബിജു. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബിജുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. നരബലിക്കിരയായി കൊല്ലപ്പെട്ട റോസ്ലിന്റെ മൃതദേഹം അടക്കം ചെയ്യുന്ന ചടങ്ങുകള്‍ക്ക് വേണ്ടിയാണ് മഞ്ജു എറണാകുളത്തേക്കു പോയത്. റോസ്ലിയുടെ മൃതദേഹം മൂന്ന് ദിവസം മുന്‍പ് ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്.
വരുമാനം മറച്ചുവെച്ച് ലക്ഷങ്ങള്‍ വെട്ടിച്ചു; അപര്‍ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കില്‍

അതേസമയം റോസ്ലിന്റെ മൃതദേഹം കാലടിയിലെ വാടകവീട്ടില്‍ എത്തിച്ച ശേഷമാണ് സംസ്‌കരിച്ചത്. അതിന് പിന്നാലെയാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് എന്നതാണ് ദുരൂഹതയുളവാക്കുന്നത്. റോസ്ലിന്റെ മക്കളായ മഞ്ജുവും, സഞ്ജുവുമാണ് കോട്ടയം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയത്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഡി എന്‍ എ പരിശോധനയ്ക്കായി റോസ്ലിന്റെ മൃതദേഹം രണ്ട് മാസമായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. അതേസമയം നരബലിക്കിരയായി കൊല്ലപ്പെട്ട തമിഴ്‌നാട് സ്വദേശിനി പദ്മയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് നവംബര്‍ 20 ന് കൈമാറിയിരുന്നു.
വേണ്ട എന്ന് പറഞ്ഞിട്ടും ബാലക്ക് കൊടുത്തത് ലക്ഷങ്ങള്‍, തെളിവുമായി ലൈന്‍ പ്രൊഡ്യൂസര്‍, ട്വിസ്റ്റ്

പദ്മയുടെ ഡി എന്‍ എ പരിശോധന ഫലം ലഭിച്ച സാഹചര്യത്തിലായിരുന്നു മൃതദേഹ അവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്. പദ്മയുടെ മകന്‍ ശെല്‍വരാജും സഹോദരിയും ചേര്‍ന്ന് മൃതദേഹം തമിഴ്‌നാട്ടിലെ ധര്‍മപുരിയിലേക്ക് കൊണ്ടുപോയി അവിടെ സംസ്‌കരിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് സമ്പത്തിന് വേണ്ടി കേരളത്തില്‍ ഇരട്ടനരബലി നടന്നത്. നാടിനെ നടുക്കിയ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.