തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലഹരി മാഫിയയുടെ വേരറുക്കും: മന്ത്രി ടി.പി. രാമകൃഷ്ണന്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ലഹരി മാഫിയയുടെ വേരറുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍. എക്‌സൈസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരുടെ പാസിങ് ഔട്ട് പരേഡ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ നിയമങ്ങള്‍ ഉണ്ടായിട്ടും സംസ്ഥാനത്തിനകത്തേക്ക് മയക്കുമരുന്നുകള്‍ കടത്തുകയാണ് ലഹരി മരുന്ന് മാഫിയയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളും യുവാക്കളുമാണ് ഇരകളാകുന്നത്. ലഹരി ഉപയോഗത്തിന്റെ ഉല്‍പന്നമാണ് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍.

drug-mafia

യുവതലമുറയെ വഴി തെറ്റിക്കുന്ന ലഹരി മാഫിയയുടെ വേരറുക്കുകയാണ് ലക്ഷ്യം. ഋഷിരാജ് സിങ് എക്‌സൈസ് കമ്മീഷണറായതിന് ശേഷം എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ എക്‌സൈസ് വകുപ്പ് സര്‍വകാല റെക്കോര്‍ഡ് കൈവരിച്ചതായും അറിയിച്ചു. 11,000 മയക്കുമരുന്നു കേസുകളും, 42,000 അബ്കാരി കേസുകളും ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തു. വകുപ്പിനെ ആധുനികവല്‍ക്കരിക്കാനുളള നടപടികള്‍ മുന്നോട്ടാണ്. 185 റേഞ്ച് ഓഫീസുകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിച്ചു. ഈ വര്‍ഷം ഏഴ് ഡിവിഷന്‍ ഓഫീസുകളില്‍ ഇ-ഓഫീസ് സംവിധാനം നടപ്പാക്കും. പ്രളയകാലത്ത് സമാനതകളിലാത്ത രക്ഷാദൗത്യമാണ് ഉദ്യോഗസ്ഥര്‍ നടത്തിയതെന്നും പറഞ്ഞു. ഇല്ലിക്കല്‍ ബണ്ട് നിര്‍മ്മാണത്തില്‍ പങ്കാളികളായ എക്‌സൈസ് ട്രെയിനികളെ മന്ത്രി അഭിനന്ദിച്ചു.

സ്കൂട്ടർ മോഷണം അന്വേഷിച്ചപ്പോൾ ചുരുളഴിഞ്ഞത് വൻ ഹണിട്രാപ്പ് തട്ടിപ്പ്; രഹസ്യകോഡുകൾ, പ്രമുഖരടക്കം ഇരകൾസ്കൂട്ടർ മോഷണം അന്വേഷിച്ചപ്പോൾ ചുരുളഴിഞ്ഞത് വൻ ഹണിട്രാപ്പ് തട്ടിപ്പ്; രഹസ്യകോഡുകൾ, പ്രമുഖരടക്കം ഇരകൾ

115 വനിതകളാണ് എക്‌സൈസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയത്. 66 പേര്‍ ബിരുദധാരികളും 33 പേര്‍ ബിരുദാനന്തര ബിരുദമുളളവരും നാലുപേര്‍ ബി.ടെക്ക് നേടിയവരുമാണ്. 37 പേര്‍ക്ക് ബി.എഡും ഒരാള്‍ക്ക് എം.എഡും യോഗ്യതയുണ്ട്. ബിരുദാനന്തരബിരുദധാരികളില്‍ നാലുപേര്‍ക്ക് എം.ബി.എയും രണ്ടുപേര്‍ക്ക് എം.സി.എയുമാണ് യോഗ്യത. നെറ്റും സെറ്റും നേടിയ രണ്ടു പേരും സെറ്റ് മാത്രം നേടിയ ഏഴുപേരും നെറ്റ് നേടിയ ഒരാളുമുണ്ട്. പരിശീലനകാലയളവില്‍ മികച്ച പ്രകടനം നടത്തിയ ബെസ്റ്റ് ഇന്‍ഡോര്‍ ആയി വി ജയശ്രീ, എം നിമ്മി എന്നിവരെയും ബെസ്റ്റ് ഔട്ട് ഡോര്‍-ഓള്‍ റൗണ്ടറായി ആയി പി.ജെ നീനയേയും ബെസ്റ്റ് ഷോട്ടറായി പി.എ ദിവ്യയേയും തെരഞ്ഞെടുത്തു. ഇവര്‍ക്ക് സമ്മാനം നല്‍കി. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ എ.വിജയന്‍, അക്കാദമി പ്രിന്‍സിപ്പല്‍ പി.വി. മുരളീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Thrissur
English summary
thrissur local news about action against drug mafia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X