Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രളയത്തില്‍പ്പട്ടവര്‍ ഭയപ്പെടേണ്ട: പുതിയ വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തൃശൂര്‍: പ്രളയത്തില്‍പ്പെട്ടവര്‍ ആരുംതന്നെ ഭയപ്പെടേണ്ടായെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലക്കുടിയിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി ചാലക്കുടി പനമ്പിള്ളി ഗവ. കോളജില്‍ എത്തിയതായിരുന്നു മന്ത്രി. വീടുകള്‍ നഷ്ടമായ മുഴുവന്‍ ആളുകള്‍ക്കും പുതിയ വീടുകള്‍ നിര്‍മിച്ച് നല്‍കും. ഭാഗികമായി തകര്‍ന്ന വീടുകളുടെ അറ്റകുറ്റ പണികള്‍ സര്‍ക്കാര്‍ നടത്തും.

ഇടിഞ്ഞ് വീഴാറായ വീടുകള്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് പുനരധിവാസ നടപടികളില്‍ ഉള്‍പ്പെടുത്തും. തൊഴില്‍ നഷ്ടമായവരുടെ കാര്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പനമ്പിള്ളി കോളജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച് മുഖ്യമന്ത്രി അന്തേവാസികളുടെ ദുരിതങ്ങള്‍ നേരിട്ട് കേട്ടറിഞ്ഞു. രാവിലെ 11.15ഓടെയാണ് മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ എത്തിയത്. പതിനഞ്ചോളം മിനിറ്റ് നേരത്തെ മുഖ്യമന്ത്രി ചെലവിട്ടു. മന്ത്രിമാരായ പ്രഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, ഇ. ചന്ദ്രശേഖരന്‍, ബി.ഡി. ദേവസി എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍ എന്നിവരും സന്നിഹിതരായിരുന്നു.

keralaflood-15

പ്രളയത്തെ തുടര്‍ന്നുണ്ടായ ദുരന്തങ്ങളില്‍നിന്നും ചാലക്കുടിയെ കരകയറ്റാന്‍ സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്ന് മന്ത്രിമാരായ പ്രഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ പറഞ്ഞു. ചാലക്കുടിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഇവര്‍. ചാലക്കുടി മാര്‍ക്കറ്റില്‍ മാത്രം 200 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം. വ്യാപാരികള്‍ക്ക് പ്രത്യേക പാക്കേജ് തയാറാക്കുന്ന പദ്ധതി പരിഗണിക്കും. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ നടപടി സ്വീകരിക്കും. മാര്‍ക്കറ്റിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച മന്ത്രിമാര്‍ വ്യാപാരികളില്‍നിന്നും പരാതികള്‍ നേരിട്ട് കേട്ടറിഞ്ഞു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലും സംഘമെത്തി. താലൂക്ക് ആശുപത്രിയെ പഴയ പ്രതാപത്തിലെത്തിക്കുന്നതിന് സര്‍ക്കാര്‍ അടിയന്തര പ്രാധാന്യം നല്കുമെന്ന് ഇവര്‍ അറിയിച്ചു. സംസ്ഥാനത്തെതന്നെ ഒന്നാം നിരയില്‍ ഉള്‍പ്പെട്ട താലൂക്ക് ആശുപത്രിയാണ് ചാലക്കുടിയിലേതെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ഐ.ടി.ഐയിലെ ക്യാമ്പിലും മന്ത്രിമാരെത്തി. ഇവിടത്തെ അന്തേവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മന്ത്രിമാര്‍ മടങ്ങിയത്. ഇന്നസെന്റ് എം.പി, ബി.ഡി. ദേവസി എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+