• search
 • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മഴക്കെടുതി: തൃശൂരിന്റെ വടക്കു പടിഞ്ഞാറന്‍ മേഖല വെള്ളക്കെട്ടില്‍, ഏനാമാവില്‍ ബണ്ട് നിറഞ്ഞുകവിഞ്ഞു!

 • By desk

തൃശൂര്‍: തുടര്‍ച്ചയായി മൂന്നാംദിവസവും മഴയുടെ തോത് കുറഞ്ഞിട്ടും ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിലും നഗരത്തിന്റെ വടക്കന്‍ ഭാഗത്തും വെള്ളക്കെട്ട് രൂക്ഷം. ചേര്‍പ്പ്, അന്തിക്കാട്, പാവറട്ടി തുടങ്ങി കാനോലി കനാലിനു തീരത്തെ പ്രദേശത്താണ് ഭീതി വിതച്ച് ഇന്നലെ രാവിലെ ഏഴുമുതല്‍ വെള്ളം കയറിയത്.

അതിനിടെ ഏനാമാവ് ബണ്ട് പൊട്ടിയെന്നും ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നുമുള്ള വ്യാജസന്ദേശങ്ങളും വാട്‌സ് ആപ് സന്ദേശങ്ങളായി പരന്നു. നുണപ്രചാരണം കേട്ട് നടുങ്ങിയവര്‍ക്കു പിന്നീടാണ് അതു വ്യാജമാണെന്ന് വ്യക്തമായത്. നേരത്തെ ഏനാമാവില്‍ തുറന്ന ബണ്ടിലൂടെ ശക്തമായ അളവില്‍ നിറഞ്ഞുകവിഞ്ഞ് വെള്ളമൊഴുകിയിരുന്നു. പുള്ള്, മനക്കൊടി, കരുവന്നൂര്‍, ചേര്‍പ്പ് മേഖലകളിലാണ് വെള്ളമുയര്‍ന്നത്. പലയിടത്തും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തി ജാഗ്രതാ നിര്‍ദേശം നല്‍കി. ഹെര്‍ബര്‍ട് കനാലിന്റെ തീരവും വെള്ളക്കെട്ടിലായി.

നഗരത്തിലെ മെട്രോ ആശുപത്രി അഞ്ചടിയോളം വെള്ളം കയറിയതിനെ തുടര്‍ന്ന് അടച്ചു. നേരത്തെ ഹാര്‍ട്ട് ആശുപത്രി, ദയ ആശുപത്രി എന്നിവ വെള്ളം കയറി അടച്ചിരുന്നു. മഴ വിട്ടുമാറിയിട്ടില്ലെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് തൃശൂരില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മാളയിലും ചാലക്കുടിയിലും രക്ഷാപ്രവര്‍ത്തനത്തിനു നിയോഗിച്ചവര്‍ കൃത്യവിലോപം കാട്ടി 'മുങ്ങി'യതിനെ തുടര്‍ന്ന് ഒരു ഡെപ്യൂട്ടി കലക്ടര്‍ക്കും തഹസില്‍ദാര്‍ക്കുമെതിരേ നടപടിയെടുക്കാന്‍ നീക്കം. നിര്‍ദേശിച്ച സ്ഥലത്ത് ഇവര്‍ എത്തുകയോ അസൗകര്യം അറിയിക്കുകയോ ചെയ്തില്ലെന്നു പറയുന്നു. അഗ്നിശമനസേനയുടെ 22 മുങ്ങല്‍, നീന്തല്‍ വിദഗ്ധര്‍ കോഴിക്കോടുനിന്ന് ജില്ലയിലെത്തി.

മൂന്നുദിവസമായി കരകവിഞ്ഞ് ഒഴുകിയ പെരിങ്ങല്‍കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ താഴ്ന്നു. പുറത്തേക്കു തുറന്നുവിടുന്ന വെള്ളത്തിന്റെ അളവിലും കുറവു വരുത്തി. ചാലക്കുടി നഗരത്തിലെ വെള്ളക്കെട്ടും ഇതോടെ മാറി. ജില്ലയില്‍ ഏറ്റവും ശക്തമായ വെള്ളക്കെട്ടുണ്ടായ മേഖലയാണ്ചാലക്കുടി. വെള്ളക്കെട്ടിനു നിയന്ത്രണമായതോടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമായി. പീച്ചി, പൂമല അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തിയതു നഗരപ്രദേശത്തു വെള്ളമൊഴുക്കിനു ശമനമുണ്ടാക്കി. പീച്ചിയില്‍ 25 ഇഞ്ചാക്കി കുറച്ചു.

cmsvideo
  ജനജീവിതം സാധാരണഗതിയിലാക്കാന്‍ മുന്‍ഗണന | Oneindia Malayalam

  ഇന്ധനക്ഷാമം അതിരൂക്ഷമായി തുടരുന്നതു സകലരെയും വലച്ചു. ഓട്ടോറിക്ഷകള്‍ അടക്കമുള്ള പൊതുവാഹനങ്ങള്‍ക്ക് നിരത്തിലിറങ്ങാനായില്ല. ഭൂരിഭാഗം ബസുകളും നിരത്തിലില്ല. അതോടെ ജനം വലഞ്ഞു. കെ.എസ്.ആര്‍.ടി.സി ഭാഗികമായി സര്‍വീസ് നടത്തി.

  Thrissur

  English summary
  thrissur local news about flood in north west part of the district.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more