തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടലാക്രമണം: തൃശൂരിലെ ദുരിത ബാധിതര്‍ ദേശീയ പാത ഉപരോധിച്ചു, ഉപരോധത്തിന് രാഷ്ട്രീയ പിന്തുണ

  • By Desk
Google Oneindia Malayalam News

തൃശൂര്‍: കലിതുള്ളിയ കടലിന്റെയും പേമാരി പെയ്യുന്ന കാലവര്‍ഷത്തിന്റെയും കെടുതികള്‍ അനുഭവിക്കുന്നവര്‍ ഏങ്ങണ്ടിയൂരില്‍ ദേശീയപാത ഉപരോധിച്ചു. തഹസില്‍ദാരും പഞ്ചായത്ത് പ്രസിഡന്റും എത്തുന്നതുവരെ റോഡില്‍ കുത്തിയിരുന്ന നാട്ടുകാരുടെ പ്രതിഷേധത്തില്‍ ഒന്നര മണിക്കൂര്‍ ഗതാഗതം തടസപ്പെട്ടു.


കോണ്‍ഗ്രസ്, ബി.ജെ.പി. പ്രാദേശിക നേതൃത്വങ്ങളുടെ പിന്തുണയോടെ ഏങ്ങണ്ടിയൂര്‍ 11, 13 വാര്‍ഡുകളിലെ ദുരിത ബാധിതരാണ് ഇന്നലെ ഉപരോധം നടത്തിയത്. തകര്‍ന്ന കടല്‍ഭിത്തി പുനഃസ്ഥാപിക്കാമെന്ന തഹസില്‍ദാരുടെ വാഗ്്ദാനം നടപ്പാക്കുക, കെട്ടിനില്‍ക്കുന്ന വെള്ളം തോട് കീറി ഒഴുക്കികളയുക, കുടിവെള്ളം ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപരോധം.

protest-

രാവിലെ പത്തോടെ പഞ്ചായത്ത് ഓഫീസിലെത്തിയ നാട്ടുകാര്‍ പ്രസിഡന്റിനെ കാണണമെന്നാവശ്യപ്പെടുകയായിരുന്നു.എന്നാല്‍ പ്രസിഡന്റ് ഓഫീസില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ റോഡില്‍ കുത്തിയിരുന്നു. കുടിവെള്ള വിതരണം നിലച്ചതിനെതിരെ കുടത്തില്‍ വെള്ളം കൊണ്ടുവന്നായിരുന്നു പ്രതിഷേധം.

വാടാനപ്പള്ളി എസ്.ഐ: എം.കെ. രമേഷിന്റെ നേതൃത്വത്തില്‍ പോലീസെത്തി സമരക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തഹസില്‍ദാരെയും പഞ്ചായത്ത് പ്രസിഡന്റിനെയും കാണാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടില്‍ നാട്ടുകാര്‍ ഉറച്ചുനിന്നതോടെ പതിനൊന്നിനു പ്രസിഡന്റും തുടര്‍ന്ന് ചാവക്കാട് തഹസില്‍ദാര്‍ കെ. പ്രേം ചന്ദുമെത്തി.


പതിനൊന്നരയ്ക്കു സമരം അവസാനിപ്പിച്ച് നാട്ടുകാര്‍ ചര്‍ച്ചയ്ക്ക് തയാറാവുകയായിരുന്നു. ഉപരോധത്തെ തുടര്‍ന്ന് ദീര്‍ഘദൂര ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിനു വാഹനങ്ങള്‍ ദേശീയ പാതയില്‍ ഒന്നര മണിക്കൂര്‍ നിര്‍ത്തിയിടേണ്ടിവന്നു. കടല്‍ഭിത്തി പുനര്‍ നിര്‍മാണത്തിനു ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം എസ്റ്റിമേറ്റെടുത്തിട്ടുണ്ടെന്നും താമസിയാതെ നിര്‍മിക്കുമെന്നും തഹസില്‍ദാരും പ്രസിഡന്റും നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.


ഇന്ന് എസ്‌കവേറ്റര്‍ ഉപയോഗിച്ച് മണ്ണെടുത്ത് വെള്ളം ഒഴുക്കിക്കളയാമെന്നും ടാങ്കര്‍ ലോറിയില്‍ ഇന്ന് മുതല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം ആരംഭിക്കുമെന്നും പൊതു ടാപ്പുകളില്‍ കുടിവെള്ളം ഇന്ന് മുതല്‍ എത്തുമെന്ന് ജല അഥോറിറ്റി ഉറപ്പ് നല്‍കിയതായും പ്രസിഡന്റ് അറിയിച്ചു. തുടര്‍ന്ന് പഞ്ചായത്തിലെ എന്‍ജിനീയര്‍ തോട് കീറാനുള്ള എസ്റ്റിമേറ്റും എടുത്തു.

Thrissur
English summary
Thrissur Local News protest on natural calamity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X