ഓപ്പറേഷന് കൈക്കൂലി; തൃശൂര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ പിടിയില്‍, വീട്ടില്‍ 15 ലക്ഷം കണ്ടെടുത്തു

തൃശൂര്‍: രോഗിയുടെ ബന്ധുവില്‍ നിന്നും കൈക്കൂലി വാങ്ങവെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ അറസ്റ്റില്‍. എല്ലുരോഗ വിദഗ്ധന്‍ ഡോക്ടര്‍ ഷെറി ഐസക്കാണ് 3000 രൂപ കൈക്കൂലി വാങ്ങവെ വിജിലന്‍സിന്റെ പിടിയിലായത്. പാലക്കാട് സ്വദേശിയായ പരാതിക്കാരന്റെ ഭാര്യക്കുണ്ടായ റോഡപകടത്തില്‍ കൈക്കുണ്ടായ പൊട്ടലിന് ശസ്ത്രക്രീയ ചെയ്യുന്നതിലേക്ക് ഇക്കഴിഞ്ഞ മാസം ഇരുപത്തിയാറാം തിയതി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തിരുന്നു.

എല്ല് രോഗ വിദഗ്ധനായ ഡോക്ടര്‍ ഷെറി ഐസക്കിന്റെ ഓപ്പറേഷന്‍ ദിവസങ്ങളായ തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ ഓപ്പറേഷന് തയ്യാറായി ആഹാരം കഴിക്കാതെ രോഗിയോട് ഓപ്പറേഷനായി കാത്തിരിക്കാന്‍ ആവശ്യപ്പെടുകയും, എല്ലാ പ്രാവശ്യങ്ങളിലും വൈകുന്നേരമാകുമ്പോള്‍ അടുത്ത ഓപ്പറേഷന്‍ ദിവസം നടത്താമെന്നറിയുക്കുകയും ചെയ്തു.

bribe

മൂന്ന് ദിവസങ്ങളില്‍ ഓപ്പറേഷനുവേണ്ടി കാത്തിരുന്നിട്ടും ഓപ്പറേഷന്‍ നടക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ ഇന്നലെ രാവിലെ 10:30 മണിയോടെ റൌണ്ട്‌സിനായി ഡോക്ടര്‍ വന്ന സമയം പരിഭവം പറഞ്ഞപ്പോള്‍ ഇന്ന് ഉച്ചക്കുശേഷം ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് ചെയ്ത് വരുന്ന വടക്കാഞ്ചേരിക്ക് സമീപമുള്ള വോട്ടുപാറ എന്ന സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ 3000 രൂപ കൈക്കൂലിയുമായി വരാന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് പരാതിക്കാരന്‍ ഈ വിവരം തൃശൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ജിം പോള്‍ സി ജിയെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലിള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് 03:30 ന് ഡോക്ടര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്വകാര്യ ആശുപത്രിയില്‍ വച്ച് കൈക്കൂലി വാങ്ങവെ വിജിലന്‍സ് സംഘം ഡോക്ടറെ പിടികൂടുകയായിരുന്നു. പിടികൂടിയ പ്രതിയെ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. അതേസമയം, ഡോക്ടറുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 15 ലക്ഷം രൂപ കണ്ടെടുത്തിട്ടുണ്ട്.

വിജിലന്‍സ് സംഘത്തില്‍ ഡി വൈ എസ് പി ശ്രീ ജിം പോള്‍ സി ജി, ഇന്‍സ്പെക്ടര്‍മാരായ പ്രദീപ് കുമാര്‍, സുരേഷ് ബാബു, എസ് ഐ ജയ കുമാര്‍, സി പി ഒമാരായ വിബീഷ്, സൈജു സോമന്‍, അരുണ്‍, സന്ധ്യ, സിന്ധു സംഘത്തിലുണ്ടായിരുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം വിരമിച്ച വില്ലേജ് ഓഫീസറില്‍ നിന്നും കൈക്കൂലി വാങ്ങവേ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയിലായിയിരുന്നു. തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഉമാനുജനാണ് 1000/ രൂപ കൈക്കൂലി വാങ്ങിയതിന് ഇന്ന് വിജിലന്‍സ് പിടിയിലായത്.

വലിയതുറ സ്വദേശിയും മുന്‍ വില്ലേജ് ഓഫീസറുമായ പരാതിക്കാരന് കാനറാ ബാങ്കില്‍ വായ്പ എടുക്കുന്നതിലേക്കായി ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര് എന്നിവ ലഭിക്കുന്നതിനായി കഴിഞ്ഞ മെയ് മാസം മുട്ടത്തറ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു,. പല പ്രാവശ്യം വില്ലേജ് ഓഫീസില്‍ അന്വേഷിച്ചു ചെന്നിട്ടും കൈക്കൂലി നല്‍കാത്തതിനാല്‍ പരാതിക്കാരനെ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുണ്ടായില്ല തുടര്‍ന്ന് ഇന്നലെ വില്ലേജ് ഓഫീസില്‍ ചെന്ന പരാതിക്കാരനോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റായ ഉമാനുജന്‍ 1000 രൂപ കൈക്കൂലി നല്‍കാമെങ്കില്‍ ഇന്ന് സ്ഥല പരിശോധനയ്ക്ക് ചെല്ലാമെന്ന് പറയുകയുണ്ടായി.

പരാതിക്കാരന്‍ ഈ വിവരം വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ഡി വൈ എസ് പി വിനോദ് കുമാറിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം കെണി ഒരുക്കി പരാതിക്കാരന്റെ വീട്ടില്‍ വച്ച് 1000 രൂപ കൈക്കൂലി വാങ്ങവേ വിജിലന്‍സ് സംഘം കയ്യോടെ പിടികൂടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+