വിവാഹം കഴിഞ്ഞ പിറ്റേ ദിവസം മുതല്‍ കാണാനില്ല; യുവാവിന്റെ മൃതദേഹം കായലില്‍
തൃശൂര്‍: വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം മുതല്‍ കാണാതായ നവവരനെ കായലില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേറ്റുവ കായലിലാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജ് ( 37 ) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശി നീതുവുമായുള്ള വിവാഹം കഴിഞ്ഞത്.
തിങ്കളാഴ്ച മനക്കൊടിയിലെ വീട്ടിലേക്ക് എന്ന പറഞ്ഞാണ് ഇറങ്ങിയത്. എന്നാല്‍ അന്ന് വൈകുന്നേരമായിട്ടും വീട്ടിലേക്ക് എത്തിയിട്ടില്ല. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഒല്ലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

എന്നാല്‍ ഇതിനിടെ, ചൊവ്വാഴ്ച ചേറ്റുവ കായലില്‍ രാവിലെ 10.15ന് മത്സ്യത്തൊഴിലാഴളികളുടെ വലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കള്‍ തിരച്ചറിഞ്ഞിട്ടുണ്ട്.
കാപ്പാ പ്രകാരം കൊടും കുറ്റവാളി അറസ്റ്റില്‍
കൊല്ലം: നിരവധി കേസുകളില്‍ പ്രതിയായ കൊടുംകുറ്റവാളി കാപ്പാ പ്രകാരം അറസ്റ്റിലായി. കടമ്പാട്ട്കോണം കഴുത്തുമ്മൂട് എന്ന സ്ഥലത്ത് മിഥുന്‍ (അച്ചു, 25) എന്നയാളാണ് കാപ്പാ പ്രകാരം പിടിയിലായത്. പാരിപ്പളളി, വര്‍ക്കല, ചടയമംഗലം, പളളിക്കല്‍ എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിരവധി കവര്‍ച്ച കേസുകളും, മയക്ക് മരുന്ന് കേസുകളും, ബലാല്‍സംഗം, കുട്ടികള്‍ക്കെതിരെയുളള ലൈംഗീക അതിക്രമം, എസ്സ്.സി/എസ്.റ്റി വിഭാഗത്തിലുളളവരെ പീഢിപ്പിച്ചത് തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാള്‍.
നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുളള ഇയാള്‍ ഇത് രണ്ടാം തവണയാണ് കാപ്പാ പ്രകാരം കരുതല്‍ തടങ്കലില്‍ ആകുന്നത്. പാരിപ്പളളി മൂന്ന് കവര്‍ച്ചാകേസുകളും ഒരു ബലാല്‍സംഗം, ഒരു പോക്സോ, രണ്ട് കിലോയിലധികം ഗഞ്ചാവ് വില്‍പ്പനയ്ക്കായി കടത്തിയ കേസ്, വര്‍ക്കലയില്‍ രണ്ട് കവര്‍ച്ച കേസ്, ചടയമംഗലത്ത് ഒരു കവര്‍ച്ച കേസ്, പളളിക്കല്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് വയസ്കാരിയോട് ലൈംഗീക അതിക്രമം കാണിച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസ് എന്നിവയില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസ് കാപ്പ ചുമത്തുന്നതിന് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഹീനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ഇയാളില്‍ നിന്നും പൊതുജനസുരക്ഷയ്ക്ക് വേണ്ടി ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍. ഐ. എ. എസ്സ്. കരുതല്‍ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്ന് കാപ്പാ ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. അശോക കുമാര്‍, ചാത്തന്നൂര്‍ എ.സി.പി ബി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാരിപ്പളളി ഇന്‍സ്പെക്ടര്‍ എ.അല്‍ജബര്‍, എസ്.ഐ മാരായ സുരേഷ്കുമാര്‍ ബി, പ്രദീപ്. പി സി.പി.ഒ മാരായ മനോജ്, സുഭാഷ്, സജു, സന്തോഷ്, ദീപക് ദാസ് എന്നിവരടങ്ങിയ സംഘമാണ് മിഥുനെ പിടികൂടിയത്. ഇയാളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കി.
Recommended Video
യുവതിയെ കൊലപ്പെടുത്തൻ ശ്രമിച്ച നിരവധി കേസുകളിലെ പ്രതിയായ ഭർത്താവ് പോലീസ് പിടിയിൽ
യുവതിയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ ശക്തികുളങ്ങര പോലീസ് അറസ്റ്റ്‌ചെയ്തു. ശക്തികുളങ്ങര വില്ലേജിൽ കന്നിമേൽചേരി ചോഴേത്ത് വടക്കതിൽ രാജു മകൻ വാങ്കൂരി പ്രസാദ് എന്നു വിളിക്കുന്ന പ്രസാദ്(42) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. മരുത്തടി കറങ്ങയിൽ ജംഷനിൽ റോഡിൽ വച്ച് പ്രസാദ് യുവതിയെ തടഞ്ഞുനിർത്തി കത്തി കൊണ്ട് യുവതിയുടെ വയറ്റിലും കൈക്കുഴയിലും കുത്തി ഗുരുതരമായി പരിക്കേൽപ്പികയും തടയാൻ ശ്രമിച്ചപ്പോൾ വലതുകൈ വിരലുകളിലും കുത്തി പരിക്കേൽപ്പികയായിരുന്നു. യുവതിയുടെ മാതവിന്റെ പരാതിയുടെ അടിസ്ഥനത്തിൽ ശക്തികുളങ്ങര പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് പ്രതി അറസ്റ്റിലായത്. കൊല്ലം എസിപി ജി ഡി വിജയകുമാറിന്റെ നിർദ്ദേശാനുസരണം ശക്തികുളങ്ങര ഇൻസ്പക്ടർ യു ബിജുവിന്റെ നേതൃത്വത്തിൽ, എസ്സ്.ഐ മാരയ അനീഷ്, സുബാഷ്, ജോസഫ് എഎസ്‌ഐ മാരയ പ്രതീപ്, ബാബുകുട്ടൻ, സുദർശനൻ എസ്‌സിപിഒ ശ്രീലാൽ, സിപിഒ മനീഷ് പോലീസ് വോളന്റീയർ അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു












Click it and Unblock the Notifications