തൃശ്ശൂരില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം കൈവരിക്കാനായി;സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്
തൃശൂര്‍: 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് തൃശൂര്‍ ഗംഭീര വിജയമാണ് എല്‍ഡിഎഫ് നേടിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്. യുഡിഎഫ് തൃശൂരില്‍ പൂര്‍ണമായും തകര്‍ന്നടിഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ഇങ്ങനെയായിരുന്നില്ല സ്ഥിതി. ഞങ്ങള്‍ അവിടെ നിന്നും മുന്നോട്ട് വന്നു. എന്നാല്‍ യുഡിഎഫ് പിന്നോട്ട് പോയെന്നും വര്‍ഗീസ് വ്യക്തമാക്കി. ബിജെപി ഇവിടെ ഒരു നേട്ടവും ഇവിടെ ഉണ്ടായിട്ടില്ല. ഇതാണ് പ്രത്യക്ഷത്തില്‍ തൃശൂര്‍ ജില്ലയില്‍ തെളിയുന്ന ചിത്രമെന്നും വര്‍ഗീസ് പറഞ്ഞു.

ഈ തിരഞ്ഞെടുപ്പ് ഫലത്തെ നോക്കി കാണേണ്ടത് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് കാണേണ്ടത്. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ജനം അംഗീകരിച്ചു എന്ന് വ്യക്തമാണ്. സാമൂഹ്യ ക്ഷേമ രംഗത്തെ ഇടപെടലും സര്‍ക്കാര്‍ മികച്ചതാക്കി. കേരളത്തിലെ വോട്ടര്‍മാര്‍ മുഴുവന്‍ ഈ നേട്ടങ്ങളെ രണ്ടും കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അതുകൊണ്ടാണ് കേരളത്തിന്റെ് മണ്ണ് ചുവപ്പ് അണിഞ്ഞതെന്നും വര്‍ഗീസ് വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയം തൃശൂരില്‍ ഇത്തവണ ആവര്‍ത്തിക്കാനായില്ല. വടക്കാഞ്ചേരിയിലെ ലൈഫ് വിവാദം വലിയ നേട്ടമാകുമെന്നായിരുന്നു യുഡിഎഫിന്റെ കണക്കുക്കൂട്ടല്‍. പ്രളയകാലത്തെയും കൊവിഡ് കാലത്തെയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് കൃത്യമായി ജനങ്ങളിലേക്ക് എത്തിച്ചു. വികസന പദ്ധതികള്‍ കൃത്യമായി തന്നെ വോട്ടായി മാറി. നാലര വര്‍ഷത്തെ ഭരണനേട്ടങ്ങളും എല്‍ഡിഎഫിനെ തേരോട്ടത്തിന് സഹായിച്ചിട്ടുണ്ട്.
Recommended Video

അതേസമയം തൃശൂര്‍ കോര്‍പ്പറേഷനിലും ഇടത് ഭരണം പിടിക്കുമെന്നാണ് വ്യക്തമാകുന്നത്. ഇവിടെ ഇടതിനോട് സഹകരിക്കാനാണ് കൂടുതല്‍ താല്‍പര്യമെന്ന് കോണ്‍ഗ്രസ് വിമതന്‍ പറഞ്ഞു. എല്‍ഡിഎഫ് എന്തിനും തയ്യാറാണെന്ന് പറഞ്ഞു. എന്നാല്‍ യുഡിഎഫിലെ ഒരാളും തന്നെ വിളിച്ചിട്ടില്ലെന്നും എംകെ വര്‍ഗീസ് പറഞ്ഞു. കോണ്‍ഗ്രസ് വിമതന്‍ കൂടി പിന്തുണയ്ക്കുന്നതോടെ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മേല്‍ക്കൈ നേടും. യുഡിഎഫിന് അത് വലിയ തിരിച്ചടിയുമാകും.












Click it and Unblock the Notifications