തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്ഡൗണ്‍ മാറി... കള്ളുഷാപ്പിലേക്ക് ഓടി ജനങ്ങള്‍, പക്ഷേ എല്ലാം കാലി, കടുത്ത നിരാശ!!

Google Oneindia Malayalam News

തൃശൂര്‍: ലോക്ഡൗണ്‍ മാറിയപ്പോഴേക്കും രണ്ടെണ്ണം അടിക്കാനുള്ള ഓട്ടത്തിലായിരുന്നു തൃശൂരിലെ ജനങ്ങള്‍. എന്നാല്‍ കള്ളുഷാപ്പാണ് ആദ്യം തുറന്നത്. പക്ഷേ ഇവിടെ ഓടിയെത്തിയവര്‍ക്ക് നിരാശയായിരുന്നു ഫലം. പലയിടത്തും ഷാപ്പുകള്‍ കാലിയായിരിക്കുകയാണ്. അനുമതി ലഭിച്ച ആദ്യ ദിനത്തില്‍ 174 ഷാപ്പുകള്‍ ജില്ലയില്‍ തുറന്നില്ല. 514 ഷാപ്പുകളാണ് ജില്ലയിലുള്ളത്. ഇതില്‍ 340 എണ്ണം തുറന്നു. ഇവിടെയെല്ലാം അരമണിക്കൂറിനുള്ളിലാണ് കള്ള് കാലിയായത്.

1

തിരക്കും തര്‍ക്കവും ഉറപ്പിച്ചെന്നത്തിയ പോലീസ് പോലും യാതൊരു പണിയുമില്ലാതെ മടങ്ങി. ലൈസന്‍സ് പുതുക്കാത്തതാണ് ഷാപ്പുകളില്‍ പലതും തുറക്കാതിരിക്കാന്‍ കാരണം. പുറത്ത് നിന്ന് കള്ള് കൊണ്ടുവരുന്നതിനുള്ള ഓണ്‍ലൈന്‍ പെര്‍മിറ്റ് ലഭിക്കാതിരുന്നതിനാല്‍ പ്രാദേശിക കള്ള് മാത്രമേ ലഭ്യമായുള്ളൂ. അതുകൊണ്ട് പലയിടത്തും എളുപ്പത്തില്‍ കള്ള് തീരുകയും ചെയ്തു. നേരത്തെ വില്‍പ്പന നടന്നിരുന്നതിന്റെ 20 ശതമാനമാണ് പലയിടത്തും കള്ളി എത്തിയത്. ഒന്നരലിറ്റര്‍ മാത്രമേ നല്‍കൂ എന്ന വ്യവസ്ഥയും തര്‍ക്കത്തിന് കാരണമായിരുന്നു.

പിഎം ഫസല്‍ ഭീമ യോജനയില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത് 6400 കോടി, നേരിട്ട് അക്കൗണ്ടിലെത്തിയത് 18700 കോടി!!പിഎം ഫസല്‍ ഭീമ യോജനയില്‍ കര്‍ഷകര്‍ക്ക് ലഭിച്ചത് 6400 കോടി, നേരിട്ട് അക്കൗണ്ടിലെത്തിയത് 18700 കോടി!!

അതേസമയം കടവല്ലൂര്‍ മേഖലയിലെ ചില ഷാപ്പുകാര്‍ വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയിട്ടുണ്ട്. ലഭ്യതക്കുറവ് തുടരുകയാണെങ്കില്‍ ഇവര്‍ ഒരു ലിറ്ററേ ഇനി നല്‍കൂ. പാലക്കാട് ചിറ്റൂരില്‍ നിന്ന് ഉച്ചയോടെ മാത്രം കള്ള് എത്തിയ ഷാപ്പുകലില്‍ ഉച്ച വരെ നല്ല തിരക്കുണ്ടായിരുന്നു. ഇവിടെ രാവിലെ വലിയ വരിയുണ്ടായിരുന്നു. മറ്റിടങ്ങളിലെ ഷാപ്പുകളില്‍ കള്ളി തീര്‍ന്നെന്ന് അറിഞ്ഞതോടെ ചിറ്റൂരില്‍ നിന്ന് കള്ള് വരുന്ന ഷാപ്പുകളില്‍ തിരക്കേറുകയായിരുന്നു. തിരക്ക് വര്‍ധിച്ചതോടെ പലരും കുപ്പികള്‍ വരിയില്‍ വെച്ച് സാമൂഹിക അകലം പാലിക്കുകയും ചെയ്തു.

അടുത്ത ദിവസങ്ങളായി ചിറ്റൂരില്‍ നിന്ന് കള്ള് കൂടുതലായി വരുമെന്നാണ് പ്രതീക്ഷ. എങ്കില്‍ മാത്രമേ ഷാപ്പുകള്‍ പ്രവര്‍ത്തനം സമയം വര്‍ധിപ്പിക്കുന്നത് പ്രായോഗികമാവൂ. ചാവക്കാട് എക്‌സൈസ് റേഞ്ചിന് കീഴില്‍ ലൈസന്‍സ് പുതുക്കാത്തതിനാല്‍ 33 ഷാപ്പുകള്‍ അടഞ്ഞ് കിടക്കുകയാണ്. വാടാനപ്പള്ളി റേഞ്ചിലെ 52 കള്ളുഷാപ്പുകളില്‍ നാലെണ്ണം മാത്രമാണ് തുറക്കാതിരുന്നത്. ചാലക്കുടിയില്‍ 52 ഷാപ്പുകളിലാണ് വില്‍പ്പന നടന്നത്. കൊടുങ്ങല്ലൂരില്‍ ഷാപ്പുകള്‍ തുറന്നെങ്കിലും പഴയന്നൂര്‍ റേഞ്ചില്‍ തുറന്നിട്ടില്ല. കൊടുങ്ങല്ലൂരില്‍ 72 ഷാപ്പുകളില്‍ 57 എണ്ണമാണ് തുറന്നത്.

രാഹുലിന്റെ മാറ്റം ഒരൊറ്റ വര്‍ഷത്തില്‍, 3 നേതാക്കള്‍ എത്തും, നോട്ടമിട്ടത് ഇവരെ, 7 ദിവസം മുമ്പ്!!രാഹുലിന്റെ മാറ്റം ഒരൊറ്റ വര്‍ഷത്തില്‍, 3 നേതാക്കള്‍ എത്തും, നോട്ടമിട്ടത് ഇവരെ, 7 ദിവസം മുമ്പ്!!

Thrissur
English summary
thrissur toddy shops partially opened but scarcity grows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X