തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എംഡി ചമഞ്ഞ് തട്ടിപ്പ്, ലക്ഷ്യം ജ്വല്ലറികള്‍, തട്ടിയത് ലക്ഷങ്ങള്‍, ആഡംബരജീവിതം; ഒടുവില്‍ പിടിയില്‍

Google Oneindia Malayalam News

തൃശ്ശൂര്‍: വലിയ കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ചമഞ്ഞ് ജ്വല്ലറികളില്‍ നിന്ന് സമര്‍ത്ഥമായി സ്വര്‍ണനാണയങ്ങള്‍ തട്ടിയെടുക്കുന്നയാള്‍ പിടിയില്‍. കോഴിക്കോട് തിക്കോടി സ്വദേശി വടക്കേപ്പുരയില്‍ വീട്ടില്‍ റാഹില്‍ ആണ് കഴിഞ്ഞ ദിവസം തൃശ്ശൂര്‍ സിറ്റി കമ്മിഷണറുടെ കീഴിലുള്ള ഷാഡോ പൊലീസിന്റെ പിടിയിലായത്.

പ്രശസ്ത ജ്വല്ലറികളിലേക്ക് ഫോണില്‍ വിളിച്ച് വലിയ കമ്പനിയുടെ എം ഡി ആണ് എന്ന് പരിചയപ്പെടുത്തി ആണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. തന്റെ കമ്പനിയിലെ ജോലിക്കാര്‍ക്ക് സമ്മാനം നല്‍കാന്‍ സ്വര്‍ണനാണയം വേണം എന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ ജ്വല്ലറിക്കാരെ സമീപിക്കുക. പിന്നീട് സമീപത്തെ സ്റ്റാര്‍ ഹോട്ടലിലേക്ക് ഇവ എത്തിക്കാന്‍ ജ്വല്ലറി ജീവനക്കാരോട് പറയും.

dDAS

ഹോട്ടലില്‍ എത്തുന്ന ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് നാണയങ്ങള്‍ തട്ടിയെടുത്തു മുങ്ങുക എന്നതാണ് റാഹിലിന്റെ രീതി. ഒരു തട്ടിപ്പിന് വേണ്ടിയുള്ള പദ്ധതി തയ്യാറാക്കവേ ആണ് കോഴിക്കോട്ടെആഡംബര ഹോട്ടലില്‍ നിന്ന് ഇയാളെ പിടികൂടിയത്. ഇക്കഴിഞ്ഞ നവംബര്‍ ഏഴിന് തൃശൂരിലെ ജ്വല്ലറിയിലേക്ക് വിളിച്ച് റാഹില്‍ ഒരു പവന്റെ ഏഴ് സ്വര്‍ണ നാണയങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് തട്ടിപ്പ് നടത്തിയിരുന്നു.

പുത്തന്‍വീടും, വാഹനവും... സ്വര്‍ണം കുമിഞ്ഞ് കൂടും; പുതുവര്‍ഷത്തിലെ ഭാഗ്യരാശിക്കാര്‍ ഇവരാണ്..പുത്തന്‍വീടും, വാഹനവും... സ്വര്‍ണം കുമിഞ്ഞ് കൂടും; പുതുവര്‍ഷത്തിലെ ഭാഗ്യരാശിക്കാര്‍ ഇവരാണ്..

ഈ സംഭവത്തില്‍ ജ്വല്ലറി ജീവനക്കാര്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അതേസമയം 2019-ല്‍ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് റാഹില്‍. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ജയില്‍ മോചിതനായ ശേഷമാണ് സ്വര്‍ണനാണയങ്ങളും വിലപിടിച്ച മൊബൈല്‍ ഫോണുകളും കബളിപ്പിച്ച് തട്ടിയെടുക്കുന്ന പുതിയ രീതിയുമായി എത്തിയത്.

റോബിന്‍ ഇനി രാഷ്ട്രീയത്തിലേക്കോ...? ' ഏത് പാര്‍ട്ടിയെ തെരഞ്ഞെടുക്കും എന്നുള്ളത് പ്രയാസം..'റോബിന്‍ ഇനി രാഷ്ട്രീയത്തിലേക്കോ...? ' ഏത് പാര്‍ട്ടിയെ തെരഞ്ഞെടുക്കും എന്നുള്ളത് പ്രയാസം..'

തട്ടിപ്പ് സ്വര്‍ണവും പണവും കൊണ്ട് ആഡംബര ജീവിതം നയിക്കുക എന്നതാണ് റാഹിലിന്റെ രീതി. കഴിഞ്ഞ രണ്ട് മാസം കൊണ്ട് ഇത്തരത്തില്‍ ലഭിച്ച ആറേകാല്‍ ലക്ഷം രൂപ ആണ് റാഹില്‍ ചെലവഴിച്ചത്. മുംബൈ താജ് റസിഡന്‍സി, ബെംഗളൂരു മാരിയറ്റ് ഹോട്ടല്‍ എന്നിവിടങ്ങളിലായിരുന്നു റാഹിലിന്റെ താമസം.

ചാള്‍സ് രാജാവ് 2023ല്‍ അധികാരം കൈമാറുമെന്ന് ജ്യോതിഷി; മേഗനും ചാള്‍സിനും സംഭവിക്കുക ഇക്കാര്യങ്ങള്‍ചാള്‍സ് രാജാവ് 2023ല്‍ അധികാരം കൈമാറുമെന്ന് ജ്യോതിഷി; മേഗനും ചാള്‍സിനും സംഭവിക്കുക ഇക്കാര്യങ്ങള്‍

ഒരു ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും മാത്രം മുപ്പതിനായിരം രൂപ റാഹില്‍ ചെലവഴിച്ചിരുന്നു. യാത്രയാകട്ടെ വിമാനത്തിലും ടാക്‌സിയിലും മാത്രം. കൊച്ചിയില്‍നിന്നും കണ്ണൂരില്‍ നിന്നും മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് വിമാനത്തിലാണ് റാഹില്‍ സഞ്ചരിച്ചിരുന്നത്.

Thrissur
English summary
Thrissur: youth arrested for defrauding gold coins from jewellers by act as managing director
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X