തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ഷകര്‍ക്ക് പിന്തുണയുമായി ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ട്രാക്ടര്‍ റാലി

Google Oneindia Malayalam News

തൃശൂര്‍: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഐഎന്‍ടിയുസിയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃശൂരില്‍ ട്രാക്ടര്‍ റാലി സംഘടിപ്പിച്ചു. കര്‍ഷകരെ ദ്രോഹിക്കുന്ന കരിനിയമം പിന്‍വലിക്കണമെന്നാണ് ആവശ്യം. ടിഎന്‍ പ്രതാപന്‍ എംപിയാണ് റാലി ഉദ്ഘാടനം ചെയ്തത്. അഞ്ച് കിലോമീറ്ററോളം അദ്ദേഹം ട്രാക്ടര്‍ ഓടിക്കുകയും ചെയ്തു. പടിഞ്ഞാറേക്കോട്ട മുതല്‍ തെക്കേഗോപുര നട വരെയാണ് പ്രതാപന്‍ ട്രാക്ടര്‍ ഓടിച്ചത്. നേരത്തെ തന്നെ കാര്‍ഷിക നിയമത്തിനെതിരെ അദ്ദേഹം കോടതിയില്‍ പോയിരുന്നു.

1

കേന്ദ്ര സര്‍ക്കാരിനോട് പോരടിച്ച് ഇപ്പോഴും ദില്ലിയില്‍ സമരം തുടര്‍ന്ന് കൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചാണ് ഇവര്‍ ട്രാക്ടറുമായി റോഡില്‍ ഇറങ്ങിയത്. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിലായിരുന്നു പരിപാടി. തേക്കിന്‍കാട് മൈതാനി വരെയായിരുന്നു റാലി. കൃഷിയെയും കര്‍ഷകരെയും കോര്‍പ്പറേറ്റ് മുതലാളിമാര്‍ക്ക് നരേന്ദ്ര മോദി തീറെഴുതി കൊടുക്കുകയാണെന്ന് ടിഎന്‍ പ്രതാപന്‍ ആരോപിച്ചു. കര്‍ഷക സമരങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതാപന്‍ പറഞ്ഞു.

Recommended Video

cmsvideo
തൃശ്ശൂര്‍; കർഷകർക്ക് പിന്തുണയുമായി ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി

എംപി ട്രാക്ടര്‍ ഓടിച്ചത് ഹര്‍ഷാരവത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്. അമ്പതോളം ട്രാക്ടറുകളാണ് നിരത്തില്‍ ഇറങ്ങിയത്. ജയ് കിസാന്‍ ജയ് കിസാന്‍, നരേന്ദ്ര മോദി തുലയട്ടെ എന്നിങ്ങനെ മുദ്രാവാക്യങ്ങളും വിളിച്ചാണ് പ്രതാപന്‍ ട്രാക്ടറിലേക്ക് കയറിയത്. ആരൊക്കെ എന്തൊക്കെ ഗൂഢാലോചന നടത്തിയാലും കേരളം മുഴുവന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുമെന്ന് ടിഎന്‍ പ്രതിപാന്‍ പറഞ്ഞു. എംപിക്ക് ലൈസന്‍സ് ഉണ്ടോ എന്ന ചോദ്യത്തിന് ലൈസന്‍സ് ഉണ്ടെന്നും, താന്‍ ഏറെ നാളായി വാഹനമോടിക്കുന്നുണ്ടെന്നും പ്രതാപന്‍ മറുപടി നല്‍കി.

Thrissur
English summary
tn prathapan inaugrate intuc rally in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X