Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴക്ക് ശമനം; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു; ആലപ്പുഴയില്‍ 400 ഏക്കര്‍ കൃഷി നാശം

തൃശ്ശൂര്‍: സംസ്ഥാനത്ത് മഴയുടെ ശക്തി നിലവില്‍ കുറഞ്ഞിരിക്കുകയാണ് കഴിഞ്ഞ ദിവസങ്ങലില്‍ ശക്തമായി പെയ്ത മഴയില്‍ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ശക്ചതമായ മഴയില്‍ അതിരപ്പള്ളി പുഴ നിറഞ്ഞതിനെ തുടര്‍ന്ന് അടച്ച വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നു. അതിരപ്പള്ളി, വാഴച്ചാല്‍ എന്നീ വെള്ളാചാട്ട കേന്ദ്രങ്ങളാണ് സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കിയത്. അപകട ഭീഷണിയെത്തുടര്‍ന്ന് ജില്ലാ ദുര ന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് കഴിഞ്ഞ വെള്ളിയാഴ്ച അതിരപ്പിള്ളി, വാഴച്ചാല്‍, തുമ്പൂര്‍മുഴി വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചത്. മഴ മാറി പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനമായിരിക്കുന്നത്. അതേസമയം മലക്കപ്പാറ വളിയുള്ള ഗതാഗതം ഇപ്പോഴും അടഞ്ഞ്തന്നെയാണ്. 24 വരെ ഇതുവഴിയുള്ള ഗതാഗതം അനുവദിക്കില്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.

10

സംസ്ഥനത്ത് മഴഭീതി കുറഞ്ഞ് വരികയാണ്. കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ അറിയിപ്പ് പ്രകാരം ഇന്ന് മൂന്ന് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴക്ക് സാധ്യത. മറ്റ് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിക്കുകയും എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. നാള പ്രഖ്യാപിച്ചിരുന്ന 12 ജില്ലകളിലെ ഓറഞ്ച് അലര്‍ട്ടുകളും കലാവസ്ഥ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. മഴ മാറി നിന്നതോടെ ഇടുക്കിയുടെ മലയോര മേഖലയില്‍ ആശ്വാസമായി. ഇന്നലെ മുതല്‍ നീരൊഴുക്ക് കാര്യമായി കുറയാത്തതിനാല്‍ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകളും തുറന്നിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ നേരിയ തോതില്‍ മാത്രമാണ് ഡാമിലേക്കുള്ള നീരൊഴുക്കില്‍ കുറവുണ്ടായിരുന്നത്. മഴ മാറി നിന്നാല്‍ നീരൊഴുക്ക് കുറയുമെന്നും ഡാമിലെ ജലനിരപ്പ് താഴുമെന്നുമാണ് കെഎസ്ഇബിയുടെ കണക്ക്കൂട്ടല്‍.

അങ്ങനെ വന്നാല്‍ തുറന്നു വച്ചിരിക്കുന്ന ഷട്ടറുകളില്‍ ഒന്നോ രണ്ടോ അടയ്ക്കുന്ന കാര്യവും ആലോചിക്കുന്നുണ്ടെന്ന് കെഎസിഇബി അറിയിച്ചു. കുട്ടനാട്ടില്‍ ഒറ്റപ്പെട്ട ചില സ്ഥലങ്ങളില്‍ മാത്രമാണ് വെള്ളക്കെട്ടുള്ളത്. കുട്ടനാട് , അപ്പര്‍ കുട്ടനാട് മേഖലയില്‍ ജലനിരപ്പ് കാര്യമായി കുറഞ്ഞിരിക്കുകയാണ്. എ.സി. റോഡില്‍ ഭാഗികമായി മാത്രരമാണ് വാഹനങ്ങള്‍ കടന്നുപോകുത്. അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയില്‍ ഗതഗതം പുനരാരംഭിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ 18 കോടിയുടെ കൃഷി നാശമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും രൂക്ഷമായ കൃഷി നാശമാണ് കര്‍ഷകര്‍ നേരിട്ടത്. ഓറഞ്ച് അലര്‍ട്ട് പിന്‍വലിക്കുകയും മഴ മാറിനില്‍ക്കുന്നുണ്ടെങ്കിലും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ആരും അമിതാവേശം കാണിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് രാവിലെ വരെ അഞ്ച് ദിവസത്തേക്ക് ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ പിന്നീട് അത് പിന്‍വലിക്കുകയും ശക്തമായ മഴക്ക് സാധ്യതകുറവാണെന്നുമാണ് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

ഇതൊന്തൊരു ചിരിയാണ് ഷഫ്ന... നടിയുടെ സൂപ്പർ ക്യൂട്ട് ചിത്രങ്ങൾ വൈറൽ

മുന്നിറിയിപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് വേണ്ട ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും താഴ്ന്ന പ്രദേശങ്ങളിലും, അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്കും പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇടുക്കിയിലും മറ്റുമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മഴയുടെ ഭാഗമായി അടച്ചിരുന്നു. ബോട്ടംഗ് കയാക്കിംഗ് എന്നിവ നിര്‍ത്തിവെക്കാനും കലക്ടര്‍ ഉത്തരവിട്ടിരുന്നു. ഇടുക്കിയിലേക്കുള്ള രാത്രി യാത്രയും വിലക്കിയിരുന്നു. സംസ്ഥാനത്ത് വന്‍ നാശനഷ്ടമാണ് കഴിഞ്ഞ യാഴ്ച പെയ്ത മഴയില്‍ സംഭവിച്ചത്. നിരവധി പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് ഇത് വരെ മഴക്കെടുതിയില്‍ 39 പേര്‍ മരിച്ചതായും ആറ് പേരെ കൂടി കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി ഇന്ന് നിയമസഭയില്‍ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+