• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പര്യടനം തുടങ്ങി; പ്രചരണത്തിന് മണ്ഡലത്തിലെത്തുന്നത് മുതിർന്ന നേതാക്കൾ‌, പാട്ടുപാടി അണികളെ കയ്യിലെടുത്ത് സ്ഥാനാർത്ഥി...

  • By Desk

തൃശൂര്‍: ആലത്തൂര്‍ ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് തൃശൂര്‍ ജില്ലയിലെ പര്യടന പരിപാടികള്‍ക്കു തുടക്കം കുറിച്ചു. രാവിലെ മുതുവറ ശിവക്ഷേത്ര പരിസരത്ത് അനില്‍ അക്കര എംഎല്‍എ, ഡിസിസി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ അരങ്ങത്ത് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചു.

മലയാളികള്‍ നാണം കെട്ടവരെന്ന പരാമര്‍ശം: അര്‍ണബ് കണ്ണൂര്‍ കോടതിയില്‍ ഹാജരാകണം

വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ അടാട്ട്, തോളൂര്‍, കൈപ്പറമ്പ്, അവണൂര്‍, തെക്കുംകര, മുണ്ടത്തിക്കോട്, മുളങ്കുന്നത്തുകാവ്, കോലഴി എന്നീ പഞ്ചായത്തുകളിലെയും വടക്കാഞ്ചേരി നഗരസഭയിലെയും കുന്നംകുളം നിയോജക മണ്ഡലത്തിലെ കുന്നംകുളം നഗരസഭ, ചൊവ്വന്നൂര്‍, പോര്‍ക്കുളം, കാട്ടകാമ്പാല്‍ എന്നീ മണ്ഡലങ്ങളിലേയും പ്രധാന പാര്‍ട്ടി നേതാക്കന്മാരെയും പ്രവര്‍ത്തകരെയും നേരില്‍ കാണുന്ന പ്രവര്‍ത്തനങ്ങളാണ് ആദ്യ ദിനത്തില്‍ നടന്നത്.

ഇന്ന് കുന്നംകുളം നിയോജക മണ്ഡലത്തിലെ കടവല്ലൂര്‍ ബ്ലോക്കിലും ചേലക്കര നിയോജകമണ്ഡലത്തിലെ പാഞ്ഞാള്‍, വള്ളത്തോള്‍നഗര്‍ ബ്ലോക്കുകളിലും സ്ഥാനാര്‍ഥി പ്രധാനപ്പെട്ട നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോഗങ്ങളില്‍ പങ്കെടുക്കും. ആലത്തൂര്‍ പാര്‍ലമെന്റ് കണ്‍വന്‍ഷന്‍ 22ന് വൈകിട്ട് നാലിന് വടക്കുംചേരി റോളക്‌സ് കല്യാണമണ്ഡപത്തില്‍ നടക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കു പുറമേ പ്രമുഖ യുഡിഎഫ്. നേതാക്കളും പങ്കെടുക്കും.

യുഡിഎഫ് സ്ഥാനാര്‍ഥികള്‍ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം ആശംസകളും പുകഴ്ത്തലുകളും. നമുക്ക് ഇനി പാര്‍ലമെന്റില്‍ ഒരുമിച്ചിരിക്കാമെന്നു ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹ്‌നാന്‍ മറ്റു സ്ഥാനാര്‍ഥികളോടു ആശംസിച്ചു. തൃശൂര്‍ തിരിച്ചുപിടിക്കുക എന്ന ദൗത്യമാണ് തനിക്കുള്ളതെന്ന് തൃശൂരിലെ സ്ഥാനാര്‍ഥി ടിഎന്‍ പ്രതാപന്‍. പാര്‍ലമെന്റ് അംഗമാകാന്‍ എല്ലാവരുടെയും പ്രാര്‍ഥന കൂടെയുണ്ടാകണമെന്ന് ആലത്തൂരിലെ സ്ഥാനാര്‍ഥി രമ്യഹരിദാസ്.

ഞങ്ങള്‍ ഒരുമിച്ചു തന്നെ അവിടേയുമുണ്ടാകും. കൂട്ടത്തില്‍ കൈതോല പായ വിരിച്ച് എന്ന നാടന്‍ പാട്ടുപാടി പ്രവര്‍ത്തകരെ അവര്‍ കൈയിലെടുത്തു. പ്രതാപനും രമ്യയ്ക്കും ചെന്നിത്തലയുടെ വക ഷാള്‍ അണിയിക്കല്‍. പ്രവര്‍ത്തകരുടെ നീണ്ട കൈയടി. ഫലത്തില്‍ ടി.എന്‍. പ്രതാപന്റെ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ യു.ഡി.എഫിന്റെ ജില്ലയിലെ സ്ഥാനാര്‍ഥിസംഗമമായി.

തിരക്കിട്ട പരിപാടികള്‍ക്കിടയിലും മൂന്നു പേരും ഒരുമിച്ചു നര്‍മം പങ്കിട്ടു. കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ലീഡര്‍ കെ.കരുണാകരന്റെയും സി.എന്‍.ബാലകൃഷ്ണന്റെയും ആത്മീയ ചൈതന്യം ഇവിടെയുണ്ടെന്നു പറഞ്ഞ് വികാരനിര്‍ഭരമായാണ് സംസാരിച്ചത്. സി.എന്‍. ഉണ്ടായിരുന്നുവെങ്കില്‍ വേദിയില്‍ നിറഞ്ഞുനില്‍ക്കുമായിരുന്നുവെന്നും അനുസ്മരിച്ചു.

ടി.എന്‍.പ്രതാപന്‍ കെ.എസ്.യു. ജില്ലാപ്രസിഡന്റ് ആയിരിക്കുമ്പോള്‍ മുതലുള്ള ബന്ധത്തെ കുറിച്ചും ചെന്നിത്തല ഓര്‍മ പുതുക്കി. ലീഡറുടെയും സി.എന്നിന്റേയും അനുഗ്രഹവും തൃശൂരിന്റെ പാരമ്പര്യവും പ്രതാപനു കൂട്ടാകുമെന്നും ആശംസിച്ചു. കെ.കരുണാകരന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചെന്നിത്തല യോഗത്തിനെത്തിയത്.

Thrissur

English summary
UDF candidate Remya Harda's election campaign in Alathur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X