തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാറില്‍ യുവതി പ്രസവിച്ചു; ജീവന്‍ രക്ഷിക്കാനായത് യുവാവിന്റെ അവസരോചിത ഇടപെടലില്‍

  • By Desk
Google Oneindia Malayalam News

തൃശൂര്‍: യുവതി കാറില്‍ പ്രസവിച്ചു. പാലക്കാട് സ്വദേശിനിയായ യുവതിയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിക്കാനായത് കാര്‍ ഓടിച്ചിരുന്ന മുടിക്കോട് സ്വദേശിയായ യുവാവിന്റെ അവസരോചിതമായ ഇടപെടല്‍ മൂലം. തിങ്കളാഴ്ച രാവിലെ മുടിക്കോടുവച്ചാണ് സംഭവം. പാലക്കാട് സ്വദേശിനിയായ രേഷ്മ (25)ക്കു പ്രസവവേദന കണ്ടതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു.

അടിവസ്ത്രത്തിനുളളിലും സോക്‌സിനുളളിലും സ്വര്‍ണം.. കരിപ്പൂരില്‍ 45 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു!!അടിവസ്ത്രത്തിനുളളിലും സോക്‌സിനുളളിലും സ്വര്‍ണം.. കരിപ്പൂരില്‍ 45 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു!!

വഴിയില്‍വച്ച് വേദന കലശലായതോടെ എന്തുചെയ്യണമെന്നറിയാതെ ഓട്ടോ റോഡരികില്‍ നിര്‍ത്തി. കൂടെയുള്ള അമ്മയുടെയും സഹോദരിയുടെയും കരച്ചില്‍ കണ്ടാണു ഈവഴിപോയ ബിജേഷ് കാര്‍ നിര്‍ത്തിയത്. പനിബാധിച്ച മകനുമായി പട്ടിക്കാടേക്കു പോകുകയായിരുന്നു ചിറയ്ക്കാക്കോടു സ്വദേശിയായ ബിജേഷ്. തുടര്‍ന്ന് കാറില്‍ കയറ്റി ആശുപതിയിലേക്ക് വരുംവഴി കാറില്‍ പ്രസവിക്കുകയായിരുന്നു. തൃശുര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മുമ്പ് ചികിത്സയിലായിരുന്നു യുവതി.

3-pregnant1-05

പിന്നീട് പ്രസവത്തീയതി ആകാത്തതുമൂലം നാട്ടിലേക്കു തിരികെപ്പോയിരുന്നു. മൂന്നുദിവസം കൂടി ബാക്കിനില്‍ക്കെയാണ് വേദന അനുഭവപ്പെട്ടത്. സാമ്പത്തിക മായി ബുദ്ധിമുട്ടുള്ളതുകൊണ്ട് ഓട്ടോ വിളിച്ചാണ് വടക്കഞ്ചേരിയില്‍നിന്ന് രാവിലെ തിരിച്ചത്. വഴിയില്‍ വച്ചുതന്നെ യുവതിക്ക് രക്തം പോകാന്‍ തുടങ്ങി. ഇതുകണ്ട് ഭയന്ന് കൂടെ ഉണ്ടായിരുന്നവര്‍ വഴിയില്‍ ഓട്ടോ നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഒന്നുരണ്ടു കാറുകള്‍ക്ക് കൈ കാട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. ഈ സമയത്താണ് എതിര്‍വശത്തേക്ക് പോകുകയായിരുന്ന ബിജേഷിനു യുവതിയുടെ അവസ്ഥ ശ്രദ്ധയില്‍ പെട്ടത്.


ഉടന്‍ കാര്‍ നിര്‍ത്തി യുവതിയേയും ബന്ധുക്കളേയും കയറ്റി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഈ സമയത്താണ് യുവതി ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ആദ്യം തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും ബന്ധുക്കളുടെ കൈയില്‍ സാമ്പത്തികം കുറവാണെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കാര്‍ വിടുകയായിരുന്നു.

ഈ സമയത്ത് തന്നെ മുമ്പത്തെ ചികിത്സാ കാര്‍ഡില്‍ നിന്നും ഫോണ്‍ നമ്പറില്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരെ വിളിച്ച് സംഭവം അറിയിച്ചിരുന്നു. ഇതെ തുടര്‍ന്ന് യുവതിയെ കൊണ്ടുവരുന്ന കാറും കാത്ത് ആശുപത്രി ജീവനക്കാര്‍ അത്യാഹിത വിഭാഗത്തിനു മുന്നില്‍ ഉണ്ടായിരുന്നു. കാറില്‍ നിന്നും യുവതിയുടെയും കുട്ടിയുടെയും പൊക്കിള്‍ കുടി ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ മുറിച്ച് മാറ്റിയാണ് കാറില്‍ നിന്നും ഇരുവരെയും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയത്. ഇരുവരുടെയും ആരോഗ്യ സ്ഥിതി സുഖകരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Thrissur
English summary
Woman delivered baby in car, man saves their life
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X