Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മയെയും മകനെയും വെട്ടിപരിക്കേല്‍പ്പിച്ച കേസ്: പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ് വിധിച്ചു; പ്രതികള്‍ തിരുവനന്തപുരം സ്വദേശികള്‍

മാനന്തവാടി: വീട്ടമ്മയെയും മകനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവ്. നിരവില്‍പ്പുഴ വളാംതോട് വീട്ടമ്മയെയും മകനെയും വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ തിരുവനന്തപുരം സ്വദേശികളായ തിരുവനന്തപുരം പുത്തന്‍വീട് അമീന്‍ (29), കല്ലുവിള വിനോദ് എന്ന കക്ക വിനോദ് (39) സബീഷ് ഭവന്‍ ജോഷി (35) എന്നിവര്‍ക്കാണ് മാനന്തവാടി അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.സെയ്തലവി പത്ത് വര്‍ഷം കഠിനതടവിന് ശിക്ഷ വിധിച്ചത്.

വയനാട്ടില്‍ ഒന്നാംഘട്ട ശുചീകരണം വന്‍വിജയം: മിഷന്‍ ക്ലീന്‍ പദ്ധതിയില്‍ അണിനിരന്നത് 75000 പേര്‍; കുടുംബശ്രീയില്‍ നിന്ന് മാത്രം 40200 പേര്‍

2015 ജൂലൈ നാലിനായിരുന്നു കേസിന് ആസ്പദമായ സംഭവം. പുലര്‍ച്ചെ മൂന്നിന് നിരവില്‍പ്പുഴ വാളാംതോട് അങ്ങാടിപ്പറമ്പത്ത് പാത്തു എന്നറിയപ്പെടുന്ന ഫാത്തിമയുടെ വീട്ടില്‍ കയറി അവരെയും മകന്‍ റഷീദിനെയും വെട്ടി പരിക്കേല്‍പ്പിക്കുകയും, അഞ്ചരപവന്‍ സ്വര്‍ണം മോഷണം നടത്തുകയുമായിരുന്നു. ഈ കേസിലാണ് മൂന്ന് വര്‍ഷത്തിന് ശേഷം പത്ത് വര്‍ഷം കഠിനതടവിന് ശിക്ഷ വിധിച്ചത്.

Ameen, Vinod, Joshi

കേസില്‍ ആകെ ഏഴ് പ്രതികളാണുണ്ടായിരുന്നു. കേസില്‍ ഉള്‍പ്പെട്ട നാലാംപ്രതി കുന്നുമ്മല്‍ പുളകണ്ടി റഫീഖ് മറ്റൊരു കേസില്‍ നിലവില്‍ ജയില്‍ശിക്ഷ അനുഭവിച്ചുവരികയാണ്. ബാക്കി മൂന്ന് പ്രതികള്‍ അപ്പീല്‍ ജാമ്യത്തിലാണ്. പ്രോസിക്യൂഷ്യനു വേണ്ടി സെപഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അഡ്വ: ജോഷി മുണ്ടയ്ക്കല്‍ ഹാജരായി. കേസിലെ അഞ്ചാം പ്രതി റഫീക്കിനെ വെറുതെ വിട്ടു. ബാക്കി മൂന്നുപേര്‍ വിചാരണ നേരിടണം. ഇന്ത്യന്‍ ശിക്ഷാനിയമം 450,493,307 വകുപ്പുകള്‍ പ്രകാരം പത്ത് വര്‍ഷം വീതമാണ് ശിക്ഷ വിധിച്ചതെങ്കിലും ഒരുമിച്ച് 10 വര്‍ഷം അനുഭവിച്ചാല്‍ മതി.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+