Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളത്തില്‍ ബിജെപി രക്ഷപ്പെടില്ല': രൂക്ഷ വിമര്‍ശനവമായി എകെ നസീര്‍, പിന്നാലെ നടപടി

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എകെ നസീര്‍. തിരഞ്ഞെടുപ്പുകളെ പണം സമാഹരിക്കാനുള്ള മാര്‍ഗമായാണ് നേതാക്കള്‍ കാണുന്നതെന്നും പുതിയ നേതൃത്വം ജീവിതമാര്‍ഗമായി രാഷ്ട്രീയത്തെ ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബി ജെ പി മുന്‍ മേഖല പ്രസിഡന്റാണ് നസീര്‍. സ്വന്തം നേട്ടത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ ഉള്ളപ്പോള്‍ കേരളത്തില്‍ ബി ജെ പി വളരില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇതിന് പിന്നാലെ എംകെ നസീറിനേയും സുല്‍ത്താന്‍ ബത്തേരി മണ്ഡലം പ്രസിഡന്റ് കെബി മദന്‍ലാലിനെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന് സസ്പെന്‍ഡ് ചെയ്തതാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു. ''പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായി പെരുമാറിയതിന് ബി ജെ പി മുൻ മേഖലാ പ്രസിഡന്റ് എകെ നസീറിനെയും സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് കെബി മദൻലാലിനെയും പാർട്ടിയുടെ പ്രാഥമികാം ഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു'- സുധാകരന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

വയനാട് ബി ജെ പിയിലെ പ്രശ്നങ്ങള്‍ക്ക് കാരണം

തിരഞ്ഞെടുപ്പ് ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്നയാളെ ജില്ലാ പ്രസിഡന്റാക്കിയെന്ന് ആരോപിച്ച് വയനാട്ടില്‍ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചിരുന്നു. ചില നേതാക്കള്‍ പരസ്യമായി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി. മദന്‍ലാലിനെ സസ്‌പെന്‍ഡ് ചെയ്തത്.

ഇതാണ് യഥാര്‍ത്ഥ ഗ്ലാമറസ് ലുക്ക്; മാളവികയുടെ ഹോട്ട് ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

തനിക്കെതിരെ നടപടി സ്വീകരിച്ച വിവരം തന്നെയാരും നേരിട്ട് അറിയിച്ചിട്ടില്ല

അതേസമയം, തനിക്കെതിരെ നടപടി സ്വീകരിച്ച വിവരം തന്നെയാരും നേരിട്ട് അറിയിച്ചിട്ടില്ലെന്നായിരുന്നു എകെ നസീറിന്റെ പ്രതികരണം. നടപടി നേരിടേണ്ട പ്രവൃത്തി തന്റെ ഭാ​ഗത്തു നിന്നും ഉണ്ടായിട്ടില്ല. ചില വിഷയങ്ങളില്‍ സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകൾ താൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേരളത്തില്‍ പാര്‍ട്ടിയുടെ മുന്നേറ്റത്തിന് ന്യൂനപക്ഷങ്ങളോടുള്ള അകൽച്ച ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എകെ നസീർ പറഞ്ഞു.

ഇന്നത്തെ ബി ജെ പിയില്‍ രാഷ്ട്രീയ സുരക്ഷിതത്വം ഇല്ല

ഇന്നത്തെ ബിജെപിയില്‍ രാഷ്ട്രീയ സുരക്ഷിതത്വം ഇല്ല. സാധാരണ പ്രവര്‍ത്തകരും നേതാക്കളും സുരക്ഷിതരല്ല. 'അവർക്ക് തുടർച്ചയായി ആ പാർട്ടിയിൽ മുന്നോട്ട് പോവാൻ കഴിയില്ല. ബിജെപിയിൽ ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ വർഷങ്ങളിൽ നിന്ന് മനസ്സിലാക്കാവുന്നതാണ്. പാർട്ടിയിൽ വന്നിട്ട് 26 വർഷമായി. ഇക്കാലയളവിനിടയിൽ പാർട്ടിയിൽ ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്ലിങ്ങൾക്ക് എന്താണ് ലഭിച്ചിട്ടുള്ളത്.'- റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നസീര്‍ ചോദിച്ചു.

ബിജെപി വിടുമെന്ന് ഞാന്‍ എവിടേയും ഇതുവരെ പറഞ്ഞിട്ടില്ല

കേന്ദ്രത്തിന് ഈ നിലപാടില്ല. അവര് ന്യൂനപക്ഷങ്ങള്‍ക്ക് വലിയ പിന്തുണ നല്‍കുന്നുണ്ട്. ‌കേരളത്തിലെ നേതൃത്വത്തിന്റെ കഴിവു കേടെന്നേ എനിക്കതിനെ പറയാനുള്ളു. ബിജെപി വിടുമെന്ന് ഞാന്‍ എവിടേയും ഇതുവരെ പറഞ്ഞിട്ടില്ല. അങ്ങനെ ഒരു തീരുമാനമില്ല. എന്നെ വേണ്ടെങ്കില്‍ അവര്‍ക്ക് തീരുമാനിക്കാം. അപ്പോള്‍ ഞാന്‍ അതേ കുറിച്ച് ആലോചിക്കാം. കേരളത്തിലെ കാര്യങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയ ശേഷമായിരിക്കും എല്ലാ കാര്യത്തിലുമുള്ള തീരുമാനങ്ങള്‍ എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

നേതൃത്വം ഇത്തരമൊരു നടപടി സ്വീകരിച്ച് മുന്നോട്ട് പോവുകയാണെങ്കില്‍

നേതൃത്വം ഇത്തരമൊരു നടപടി സ്വീകരിച്ച് മുന്നോട്ട് പോവുകയാണെങ്കില്‍ ഒരുപാട് പേരെ പുറത്താക്കേണ്ടി വരും. വരും ദിവസങ്ങളിൽ നേതാക്കളടക്കം ഒരുപാട് പേർ സംസാരിക്കും. അവരെയെല്ലാം പുറത്താക്കാനാണ് തീരുമാനമെങ്കിൽ അത് നടക്കട്ടെ. കേരളത്തില്‍ 28 ശതമാനം മുസ്ലിംങ്ങളും, 18 ശതമാനം ക്രിസ്ത്യാനികളുമായി. ഈ സാഹചര്യത്തില്‍ കേരളത്തിൽ ന്യൂനപക്ഷങ്ങളോട് കുറച്ചു കൂടി മയത്തിലുള്ള നിലപാട് സ്വീകരിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+