വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാന്‍ ശ്രമം: എഎസ്‌ഐ ഒളിവില്‍; കേസില്‍ വിശ്വാസമില്ലെന്ന് ഇരയുടെ കുടുംബം

Google Oneindia Malayalam News

അമ്പലവയല്‍: പോക്‌സോ കേസ് ഇരയെ പീഡിപ്പിക്കാന്‍ നോക്കിയ കേസില്‍ എഎസ്‌ഐ ഒളിവില്‍. ദിവസങ്ങളായി ഇയാള്‍ ഒളിവിലാണെങ്കിലും, ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അമ്പലയവല്‍ പോക്‌സോ കേസ് ഇരയെയാണ് തെളിവെടുപ്പിനിടെ പീഡിപ്പിക്കാന്‍ എഎസ്‌ഐ ശ്രമിച്ചത്. അതേസമയം അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.

ഊട്ടിയിലാണ് തെളിവെടുക്കാന്‍ കൊണ്ടുപോയത്. ഈ സമയത്താണ് മകളുടെ കൈയ്യില്‍ എഎസ്‌ഐ കയറിപ്പിടിച്ചതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറയുന്നു. സംഭവം പുറത്തുപറയരുതെന്ന് മകളോട് ഇയാള്‍ ആവശ്യപ്പെട്ടുവെന്ന് പെണ്‍കുട്ടി പിതാവ് ആരോപിച്ചു.

1

അതേസമയം എഎസ്‌ഐ കേസില്‍ സസ്‌പെന്‍ഷനിലാണ്. അമ്പലയവല്‍ സ്റ്റേഷനിലെ മറ്റ് രണ്ട് പോലീസുകാര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. എഎസ്‌ഐ ബാബുവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തായിരിക്കുകയാണ്. എസ്‌സി-എസ് കമ്മീഷന്‍ സ്വമേധാ കേസെടുത്തിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ വയനാട് ജില്ല പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്ലോട്ടറിയടിച്ചത് വെറും 161 രൂപയെന്ന് യുവതി, നിരാശ, പരിശോധിച്ചപ്പോള്‍ 8 കോടി, വന്‍ സര്‍പ്രൈസ്

പോലീസ് ഞങ്ങളെ ആദിവാസികളെ പോലെയാണ് പരിഗണിക്കുന്നത്. വിദ്യാഭ്യാസവും വിവരുമൊന്നുമില്ലെന്നാണ് പോലീസ് കരുതുന്നത്. ഇതുവരെ പോലീസ് വീട്ടിലേക്ക് വന്നിട്ടില്ല. ഒപ്പിടാനാണെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാല്‍ ഒന്നും ചെയ്യിക്കാതെ പറഞ്ഞയക്കുകയാണ് ഉണ്ടായതെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

80 കോടി ലോട്ടറി അടിച്ചത് യുവാവിന്; പണം വാങ്ങാന്‍ ചെന്നപ്പോള്‍ നിരാശ, തരില്ലെന്ന് ലോട്ടറി അധികൃതര്‍80 കോടി ലോട്ടറി അടിച്ചത് യുവാവിന്; പണം വാങ്ങാന്‍ ചെന്നപ്പോള്‍ നിരാശ, തരില്ലെന്ന് ലോട്ടറി അധികൃതര്‍

പെണ്‍കുട്ടി പീഡനത്തിന് ഇരയായ ലോഡ്ജില്‍ വെച്ചായിരുന്നു തെളിവെടിപ്പ് നടന്നത്. കൂടെയുണ്ടായിരുന്ന പോലീസുകാര്‍ സംഭവ സ്ഥലത്ത് നിന്ന് മാറിയപ്പോള്‍ എഎസ്‌ഐ കൈയ്ക്ക് കയറി പിടിക്കുകയും, മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. അതേസമയം അനുമതിയില്ലാതെ പെണ്‍കുട്ടിയുടെ ഫോട്ടോയും ഇയാള്‍ എടുത്തിട്ടുണ്ട്.

അമ്പലവയല്‍ പോലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. സിഡബ്ല്യുസിക്ക് പരാതിയും ലഭിച്ചിരുന്നു. അതേസമയം അന്വേഷണ സംഘത്തിന് ഗുരുതരമായ വീഴ്ച്ചകള്‍ സംഭവിച്ചതായിട്ടാണ് റിപ്പോര്‍ട്ടിലുള്ളത്. തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോള്‍ വേണ്ട മാനദണ്ഡങ്ങളൊന്നും പാലിച്ചില്ലെന്നാണ് ആരോപണം.

എണ്ണമയം ചര്‍മത്തെ അലട്ടുന്നുണ്ടോ? ഇല്ലാതാക്കാന്‍ വഴിയുണ്ട്; ഇക്കാര്യങ്ങള്‍ ഉടന്‍ പരീക്ഷിക്കാം

കേസിലെ ഇരയെ പുറത്തുകൊണ്ടുപോകുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെയും വകുപ്പുതല അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

Wayanad
English summary
asi misbehaved with pocso case victim, family says dont believe in police investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X