വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കര്‍ഷക ക്ഷേമനിധി ബില്ല്: വയനാട്ടില്‍ നിയമസഭാ സെലക്ട് കമ്മിറ്റി തെളിവെടുപ്പ് നടത്തി

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: കേരള കര്‍ഷക ക്ഷേമനിധി ബില്ലുമായി ബന്ധപ്പെട്ട് നിയമസഭാ സെലക്ട് കമ്മിറ്റി വയനാട്ടില്‍ തെളിവെടുപ്പ് നടത്തി. മന്ത്രി വി എസ് സുനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. തെളിവെടുപ്പില്‍ കമ്മിറ്റി അംഗങ്ങളും എംഎല്‍എമാരായ മാത്യൂ.ടി.തോമസ്, ഡോ.എന്‍.ജയരാജ്, മുരളി പെരുനെല്ലി, അഡ്വ. കെ രാജന്‍, സി.കെ ശശീന്ദ്രന്‍, ഡി.കെ മുരളി, സണ്ണി ജോസഫ്, പി. ഉബൈദുളള, കെ.വി വിജയദാസ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, എ.ഡി.എം കെ അജീഷ്, നിയമസഭാ ഉദ്യോഗസ്ഥര്‍, വിവിധ കര്‍ഷക സംഘടനാ പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ തെളിവെടുപ്പിനെത്തിയിരുന്നു.

കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു, ബൈക്കിലുയുണ്ടായിരുന്ന സഹപ്രവര്‍ത്തകക്ക് ഗുരുതര പരിക്ക്കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു, ബൈക്കിലുയുണ്ടായിരുന്ന സഹപ്രവര്‍ത്തകക്ക് ഗുരുതര പരിക്ക്

കര്‍ഷകര്‍ക്ക് ഏര്‍പ്പെടുത്തിയ വരുമാന പരിധി, സ്ഥലപരിധി എന്നിവ സംബന്ധിച്ച ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കണമെന്ന് കര്‍ഷക പ്രതിനിധികള്‍ തെളിവെടുപ്പില്‍ ആവശ്യപ്പെട്ടു. വാര്‍ഷിക വരുമാന പരിധി ഒന്നര ലക്ഷം രൂപയില്‍ നിന്നും 5 ലക്ഷം രൂപയാക്കി ഉയര്‍ത്തണം. പതിനഞ്ച് ഏക്കറില്‍ താഴെ ഭൂമി കൈവശം വെക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കണമെന്നും പ്രതിനിധികള്‍ നിര്‍ദ്ദേശിച്ചു. ഒരോ കര്‍ഷകനും ക്ഷേമനിധിയിലേക്ക് അടക്കേണ്ട അംശാദായ തുക അവരുടെ സാമ്പത്തികക്ഷമതക്കനുസരിച്ച് ഒടുക്കാന്‍ വ്യവസ്ഥ ചെയ്യണം. ക്ഷേമനിധി ശക്തിപ്പെടുന്നതിന് ചില മേഖലകളില്‍ സെസ് ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണിക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

farmerswelfare-1

വന്യമൃഗങ്ങളുടെ ശല്യം മൂലം കൃഷിനാശമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാനുളള സംവിധാനവും ക്ഷേമനിധിയുടെ ഭാഗമായി ഏര്‍പ്പെടുത്തണം, കേരള കര്‍ഷകക്ഷേമനിധി ബോര്‍ഡില്‍ യുവാക്കള്‍, വനിതകള്‍,ജൈവര്‍ഷകര്‍ എന്നിവരുടെ പ്രതിനിധികള്‍ ഉണ്ടാകണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും തെളിവെടുപ്പില്‍ ഉയര്‍ന്നുകേട്ടത്. അടുത്ത നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും നിയമമാകുന്നതോടെ കര്‍ഷകരുടെ സുരക്ഷയും ആനുകൂല്യങ്ങളും വര്‍ദ്ധിക്കുമെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി. പദ്ധതി രാജ്യത്തിന് മാതൃകയാകുന്ന തരത്തിലാണ് നടപ്പിലാക്കാന്‍ പോകുന്നത്. സെലക്ട് കമ്മറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ കര്‍ഷകരുടെ അഭിപ്രായം കൂടി പരിഗണിക്കും. രാജ്യത്ത് തന്നെ കര്‍ഷക ക്ഷേമത്തിനായുള്ള ഏറ്റവും വലിയ പദ്ധതിയായി കേരള കര്‍ഷക ക്ഷേമനിധി മാറുമെന്നും മന്ത്രി വ്യക്തമാക്കി.

Wayanad
English summary
Assembly select committee verification in Wayanad on Farmer's Welfare bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X