• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രത്തിലെ നിര്‍മ്മാണപ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം; ഇടപെട്ടത് സുരക്ഷാ അതോറിറ്റി, പദ്ധതിക്കെതിരെ വ്യാപക ആക്ഷേപങ്ങള്‍

  • By Desk

കല്‍പ്പറ്റ: ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രത്തിലെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം. ഡാം സുരക്ഷാ അതോറിറ്റിയുടെ അനുമതിയില്ലാതെ ആരംഭിച്ച പുതിയ വിനോദോപാധികളുടെ നിര്‍മാണമാണ് സുരക്ഷാ അതോറിറ്റി തടഞ്ഞത്. ചട്ടങ്ങള്‍ പാലിക്കാതെയാണ് സ്വകാര്യ സംരംഭകര്‍ക്ക് സര്‍ക്കാര്‍ ഭൂമി വിട്ടു നല്‍കിയതെന്നും ആരോപണം.

ചൊവ്വാഴ്ച നടത്താനിരുന്ന മോട്ടോർ വാഹന പണിമുടക്ക് മാറ്റി; ജിപിഎസ് ഘടിപ്പിക്കുന്നതില്‍ സാവകാശം!!

ഹൈഡല്‍ ടൂറിസം കേന്ദ്രത്തില്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി മള്‍ട്ടി തിയ്യറ്ററും, ഹോറര്‍ഹൗസും, ബംപര്‍ കാറുകളുമാണ് പുതിയ നിര്‍മാണ പദ്ധതിയിലുള്ളത്. രണ്ട് മാസത്തിനകം പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ പ്രവൃത്തികളാണ് നാല് ദിവസം മുമ്പ് ആരംഭിച്ചത്. ബാണാസുര ഹൈഡല്‍ ടൂറിസം കേന്ദ്രത്തിന്‍ പ്രവേശന കവാടത്തിനോട് ചേര്‍ന്നാണ് മൂന്ന് പദ്ധതികള്‍ക്കായി ഭൂമി അനുവദിച്ചിരിക്കുന്നത്.

Banasura

പത്ത് വര്‍ഷ ത്തേക്കാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്ജ്‌ലസ് എന്ന സ്വകാര്യ സംരംഭകര്‍ക്ക് പദ്ധതി നടത്താന്‍ ഹൈഡല്‍ ഡിപ്പാര്‍ട്ട്മെന്റ് ഭൂമി നല്‍കിയത്. വരുമാനത്തിന്റെ 22 ശതമാനം ഹൈഡല്‍ വകുപ്പിന് നല്‍കണമെന്നതാണ് വ്യവസ്ഥത. അതേസമയം, ടൂറിസത്തിന്റെ മറവില്‍, കെ. എസ് ഇ. ബി യുടെ സ്ഥലം മാനദണ്ഡങ്ങള്‍ കാറ്റിപ്പറത്തി സ്വകാര്യ സംരംഭകര്‍ക്കു തീറെഴുതി കൊടുക്കുന്നായി ആരോപണമുയര്‍ന്നിരുന്നു.

നിരവധി ആക്ഷേപങ്ങളാണ് ഇതിനകം തന്നെ പദ്ധതിക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ളത്. ടെണ്ടറുമായി ബന്ധപ്പെട്ടതാണ് അതിലൊന്ന്. ഹൈഡല്‍ ടൂറിസത്തിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുന്ന കമ്പനിയുടെ ആളുകള്‍ കൊടുക്കുന്ന സ്‌പെസിഫിക്കേഷന്‍ വെച്ച് ടെന്‍ഡര്‍ വിളിക്കുന്നതിനാല്‍ മറ്റാര്‍ക്കും ഇതില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നതായിരുന്നു ഒരു ആരോപണം. എന്നാല്‍ പരാതി വരാതിരിക്കാന്‍ സപ്പോര്‍ട്ടിങ് ആയിട്ടുള്ള ടെന്‍ഡര്‍ അതെ കമ്പനി തന്നെ മറ്റു പേരുകളില്‍ വെച്ചതായും പറയുന്നു.

കെ എസ് ഇ ബി യുടെ കൈവശമുള്ള ഭൂമി ഇത്തരം ആവശ്യങ്ങള്‍ക്ക് വിട്ടു കൊടുക്കുമ്പോള്‍ ഡാം സുരക്ഷാ ചുമതലയുള്ള അധികാരകേന്ദ്രങ്ങളില്‍ നിന്നും അനുമതി വാങ്ങണം എന്നിരിക്കെ അത്തരം നിയമങ്ങളെയൊക്കെ കാറ്റില്‍ പറത്തി, 10വര്‍ഷം വരെ സ്വകാര്യ വ്യക്തികള്‍ക്ക് ഭൂമി വിട്ടു കൊടുത്ത് കടുത്ത അഴിമതിയിലേക്കു സ്ഥാപനത്തിന്റെ പേര് വലിച്ചിഴക്കപ്പെടുമെന്നും പറയുന്നു. 36 മാസത്തില്‍ കൂടുതല്‍ കാലം സ്ഥലം വിട്ട് നല്‍കുമ്പോള്‍ ബി ഒ ടി അടിസ്ഥാനത്തിലോ തറ വാടക യായോ പാടുള്ളുവെന്ന നിയമവും ഇവിടെ അട്ടിമറിക്കപ്പെട്ടു. മാത്രമല്ല, ഭാവിയില്‍ ഇത് ടൂറിസത്തിന്റെ സ്വകാര്യവത്കരണത്തിലേക്ക് നയിക്കുമെന്നും പറയുന്നു.

Wayanad

English summary
Banasura hidel project stopped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X