വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; അനാവശ്യ ഭീതി വേണ്ടന്ന് അധികൃതര്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: ജലനിരപ്പ് വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നു. ഒരു ഷട്ടറിന്റെ 20 സെന്റിമീറ്ററാണ് തുറന്നത്. ഒരു സെക്കന്റില്‍ 15 ക്യുബിക് സെന്റിമീറ്റര്‍ എന്ന തോതിലാണ് നിലവില്‍ വെള്ളം തുറന്നുവിടുന്നത്. പ്രദേശവാസികള്‍ അനാവശ്യഭീതിയൊഴിവാക്കണമെന്നും ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കാലവര്‍ഷം അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറന്നുവിട്ടത്. ഡാമിന്റെ ഷട്ടര്‍ വഴി കരമാന്‍ തോടിലൂടെ പനമരം പുഴയിലേക്കാണ് വെള്ളം തുറന്ന് വിട്ടിരിക്കുന്നത്. ഈ ജലപാതയുടെ കരകളില്‍ താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ഈ പ്രദേശത്തെ ജലനിരപ്പ് പെട്ടെന്ന് ഉയരാനിടയുള്ളതിനാല്‍ പ്രദേശവാസികള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

banasura sagar dam

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നപ്പോള്‍

മുള്ളന്‍കണ്ടി, പുതുശ്ശേരിക്കടവ്, പാണ്ടന്‍കോട്, കീഞ്ഞകടവ് തുടങ്ങിയ പ്രദേശങ്ങള്‍ വഴി പനമരം പുഴയിലേക്കാണ് തുറന്ന ഷട്ടറിലെ ജലമെത്തുക. ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 775.6 എം എസ് എല്‍ ആയതിനെ തുടര്‍ന്നാണ് ഷട്ടര്‍ തുറന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ ലഭിച്ചത് 37.37 മില്ലീമീറ്റര്‍ മഴയാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇത് കുറവാണ്. ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 29 ആയി കുറഞ്ഞിട്ടുണ്ട്. 2086 പേരാണ് നിലവില്‍ ക്യാംപുകളിലുള്ളത്.

കഴിഞ്ഞ ദിവസം ബാണാസുര സാഗര്‍ അണക്കെട്ടിലെ ജലനിരപ്പ് 774.6 എം എസ് എല്‍ ആയി ഉയര്‍ന്നിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 775.5 എം എസ് എല്‍ ആയി ഉയര്‍ന്നാല്‍ ഷട്ടറുകളിലൂടെ വെള്ളം തുറന്നുവിടേണ്ടി വരുമെന്ന് നേരത്തെ തന്നെ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. നേരത്തെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കാരാപ്പുഴ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നുവിട്ടിരുന്നു. കാരാപ്പുഴയില്‍ നിലവിലെ ജലനിരപ്പ് 758.2 എം എസ് എല്‍ ആയി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ലഭിച്ച ശക്തമായ മഴയാണ് അണക്കെട്ട് തുറന്നുവിടാന്‍ കാരണമായത്.

Wayanad
English summary
banasura sagar dam shutter opened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X