വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അന്യസംസ്ഥാന തൊഴിലാളിയുടെ കൊലപാതകം: സഹോദരന്മാരായ രണ്ട് വെസ്റ്റ് ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

മാനന്തവാടി: അന്യസംസ്ഥാന തൊഴിലാളി തലക്കടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബംഗാള്‍ സ്വദേശികള്‍ അറസ്റ്റില്‍. തോണിച്ചാലിലെ നിര്‍മ്മാണ തൊഴിലാളിയായ വെസ്റ്റ് ബംഗാള്‍ സ്വദേശി അനന്ദ ലോഹാര്‍ (31) തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് അനന്ദ ലോഹാറിന്റെ സുഹൃത്തുക്കളായ വെസ്റ്റ് ബംഗാള്‍ ജല്‍പൈഗുരി സ്വദേശികളായ രാജു ലോഹാര്‍ (28), സഹോദരന്‍ സൂരജ് ലോഹാര്‍ (24) എന്നിവരെ അറസ്റ്റ് ചെയ്തത്.

<strong>പഴമയിലേക്ക് ഒരു തിരിഞ്ഞു നടത്തം! ശിശുദിനാഘോഷങ്ങള്‍ വ്യത്യസ്ഥമാക്കി ഇടുക്കി പഴയരികണ്ടം സര്‍ക്കാര്‍ സ്‌കൂള്‍</strong>പഴമയിലേക്ക് ഒരു തിരിഞ്ഞു നടത്തം! ശിശുദിനാഘോഷങ്ങള്‍ വ്യത്യസ്ഥമാക്കി ഇടുക്കി പഴയരികണ്ടം സര്‍ക്കാര്‍ സ്‌കൂള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അനന്ദ ലാഹോറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്തതില്‍ തലക്കടിയേറ്റാണ് മരണമെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ പോലീസ് രാജു ലോഹാറിനേയും, സഹോദരന്‍ സൂരജ് ലോഹാറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മൂവരും തമ്മിലുള്ള വാക്കേറ്റം സംഘട്ടനത്തിലും, പിന്നീട് കൊലപാതകത്തിലേക്കും എത്തുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്നതിങ്ങനെ; നവംബര്‍ 11 ഞായറാഴ്ച രാത്രിയിലാണ് തോണിച്ചാലിലെ വാടക വീട്ടില്‍ താമസിച്ചുവന്നിരുന്ന നിര്‍മ്മാണ തൊഴിലാളിയായ വെസ്റ്റ് ബംഗാള്‍ സ്വദേശി അനന്ദ ലോഹാര്‍ തലക്കടിയേറ്റ് മരിക്കുന്നത്.

Raju Lohar and Sooraj Lohar

അന്നേ ദിവസം രാത്രിയില്‍ തന്നെ അനന്ദ ലോഹാറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് സൂരജ് ലോഹാറിനെ നെറ്റിയിലും മറ്റും മുറിവുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് മാനന്തവാടി പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അനന്ദ ലോഹാറിന്റെ സുഹൃത്തും, സൂരജിന്റെ സഹോദരനുമായ രാജു ലോഹാറിന്റെ അടിയേറ്റാണ് അനന്ദ ലോഹാര്‍ മരിച്ചതെന്ന് വ്യക്തമാകുകയായിരുന്നു. തന്റെ സഹോദരനായ സൂരജിനെ അനന്ദ ലോഹാര്‍ മര്‍ദ്ദിക്കുന്നത് കണ്ട രാജു സമീപത്ത് കിടന്ന പട്ടികയെടുത്ത് അനന്ദലോഹാറിന്റെ തലക്കടിക്കുകയും അടികൊണ്ട അനന്ദലോഹാര്‍ അപ്പോള്‍ തന്നെ മരിക്കുകയുമായിരുന്നു.

ഇവര്‍ മൂന്നുപോരും തമ്മില്‍ ഇടക്കിടെ വഴക്കുണ്ടാക്കാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പലപ്പോഴും നാട്ടുകാര്‍ക്ക് ഇവര്‍ ശല്ല്യക്കാരായി തീര്‍ന്നതായും പരാതികളുണ്ട്. അനന്ദ ലോഹാറിന്റെ മൃതദേഹം പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറുമെന്നും, മൃതദേഹം ഏറ്റുവാങ്ങാന്‍ ആരുമില്ലാതെ വരികയാണെങ്കില്‍ ഇവിടെതന്നെ സംസ്‌കരിക്കുമെന്നും പോലീസ് വ്യക്തമാക്കി. മാനന്തവാടി പോലീസ് ഇന്‍സ്പെക്ടര്‍ പികെ മണിയും സംഘവുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Wayanad
English summary
Bengal natives arrested for murder case in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X