വയനാട്ടില്‍ പ്രചാരണം പൊടിപാറുന്നു, പാന്‍ ഇന്ത്യന്‍ ലെവല്‍ പോരാട്ടം; രാഹുലിന് ആനി രാജയുടെ വെല്ലുവിളി
കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പ്രചാരണം ശക്തമാക്കി ഇടതുപക്ഷം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്ത് വന്നു. ഇടതുപക്ഷത്തിന്റെ ദേശീയ നേതാക്കളും വൈകാതെ മണ്ഡലത്തില്‍ പ്രചാരണത്തിനെത്തും. വയനാട്ടില്‍ വേനല്‍ച്ചൂട് കുറവാണെങ്കിലും പ്രചാരണ ചൂട് അതിശക്തമാണ്. പാന്‍ ഇന്ത്യന്‍ ലെവല്‍ പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുന്നത്.
രണ്ടും ദേശീയ നേതാക്കളാണ്. ഇന്ത്യ മുന്നണിയുടെ തന്നെ രണ്ട് നേതാക്കളാണ് പോരാട്ടവുമായി ഇറങ്ങിയിരിക്കുന്നത്. അതേസമയം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. രാഹുല്‍ മണ്ഡലത്തില്‍ എത്തിയിട്ടില്ലെങ്കിലും പ്രചാരണത്തില്‍ യുഡിഎഫിന് വല്ലാത്ത ഊര്‍ജസ്വലതയാണ്. ഇടതുമുന്നണിയും ആവേശം ചോരാതെ പ്രചാരണം നടത്തുന്നുണ്ട്.

അതേസമയം കേരളത്തിലെ മൊത്തം കാലാവസ്ഥ പോലെ തന്നെ അതിശക്തമായ ചൂടാണ് വയനാട്ടില്‍ ഉള്ളത്. അതുകൊണ്ട് തന്നെ പ്രചാരണത്തിനും ഇത്തവണപൊള്ളുന്ന ചൂടാണ്. വയനാടിനേക്കാള്‍ തിരുവമ്പാടിയിലും, മലപ്പുറം ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലും ചൂട് കൂടുതലാണ്. എന്തായാലും സ്ഥാനാര്‍ത്ഥികള്‍ നന്നായി ബുദ്ധിമുട്ടേണ്ടി വരുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്.
അതേസമയം കഴിഞ്ഞ ദിവസം തോട്ടം മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ആനി രാജയുടെ പര്യടനം. തൊഴിലാളികളുടെ ജീവിത സ്ഥിതിയെ കുറിച്ചും ജോലിയെ കുറിച്ചുമെല്ലാം സ്ഥാനാര്‍ത്ഥി ചോദിച്ചറിഞ്ഞു. ചായപ്പൊടി നല്‍കിയാണ് സ്ഥാനാര്‍ത്ഥിയെ തൊഴിലാളികള്‍ സ്വീകരിച്ചത്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ വരവിനായി കാത്തിരിക്കുകയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍. മുസ്ലീം ലീഗും, കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെല്ലാം സജീവമായി തന്നെ പ്രചാരണ രംഗത്തുണ്ട്. ഇത്തവണ ഭൂരിപക്ഷത്തില്‍ റെക്കോര്‍ഡിടാനാണ് യുഡിഎഫിന്റെ ശ്രമം. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് ഉയര്‍ത്തി അട്ടിമറി തന്നെ നടത്താമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.
പ്രചാരണത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും ഇല്ലെന്ന് എല്‍ഡിഎഫ് പറയുന്നു. മുഖ്യമന്ത്രി അടക്കമുള്ള പ്രചാരണം ശക്തമാക്കിയതും തെറ്റായ സന്ദേശം നല്‍കാതിരിക്കാനാണ്. രാഹുലിനായി ഇടതുമുന്നണി വിട്ടുവീഴ്ച്ച നടത്തിയെന്ന ബിജെപി പ്രചാരണം ഒഴിവാക്കാനും ഇത് സഹായിക്കും.












Click it and Unblock the Notifications