• search
  • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ക്ഷേത്രപ്രവേശന വിളംബരം വാര്‍ഷികാഘോഷത്തിന് സമാപനം; ചരിത്രത്തിലേക്ക് തിരിച്ചുനടത്തി ശില്‍പ്പശാലകള്‍

  • By Desk

കല്‍പ്പറ്റ: രണ്ട് ദിവസമായി വയനാട്ടില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച ശില്‍പ്പശാലകള്‍ ശ്രദ്ധേയമായി. ജില്ലയില്‍ വിവിധ പരിപാടികളാണ് നടത്തിവരുന്നത് ചരിത്രപ്രദര്‍ശനവും, വിവിധ മത്സരങ്ങളുമടക്കം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. തിങ്കളാഴ്ചയായിരുന്നു വിവിധ വിഷയങ്ങളില്‍ അധികരിച്ച് ശില്‍പ്പശാലകള്‍ നടത്തിയത്.

രോഗത്തെ പടിക്ക് പുറത്തിരുത്തി അഭിജിത്തിന്റെ പഠനം; ഡയാലിസിസ് തുടരുമ്പോഴും വരയിലും സംഗീതത്തിലും കൗതുകം തീർക്കുന്നു, ആത്മവിശ്വാസം കൊണ്ട് അതിജീവനത്തിന്റെ പടവുകള്‍ കയറുന്ന പുൽപ്പള്ളിയിലെ ചെറുപ്പക്കാരൻ...

വയനാട് കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നവോത്ഥാന മൂല്യങ്ങളും അയിത്തോച്ചാടനവും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ എഴുത്തുകാരി സി എസ് ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ചരിത്രത്തില്‍ നിന്നും പാഠമുള്‍ക്കൊള്ളാതെ മുന്നോട്ടുപോകാനാവില്ലെന്ന് സി എസ് ചന്ദ്രിക പറഞ്ഞു. നവോത്ഥാന പ്രസ്ഥാനം നല്‍കിയ അടിത്തറയാണ് നിലവിലെ സാമൂഹിക വ്യവസ്ഥിതിയുടെ മൂലധനം. സാമൂഹികവും, സാംസ്‌ക്കാരികവും സാമ്പത്തികവുമായി കേരളം പ്രതിസന്ധി നേരിടുകയാണ്.

CS Chandrika

പ്രളയത്തെ നേരിട്ട പോലെ നവോത്ഥാന വിഷയങ്ങളിലും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിയേണ്ടതുണ്ട്. ജാതിയുടെ പേരിലുള്ള വേര്‍തിരിവ് അവസാനിപ്പിക്കാനാകണമെന്നും ചന്ദ്രിക പറഞ്ഞു. വാസ്തവത്തില്‍ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കളുടെ പരിശ്രമങ്ങളാണ് പുറത്തിറങ്ങി സത്യം വിളിച്ചുപറയാനുള്ള അവസരമുണ്ടാക്കിയത്. കേരളത്തിലെ നവോത്ഥാനം തുടങ്ങുന്നത് ചാന്നാര്‍ സ്ത്രീകളുടെ മേല്‍മുണ്ട് സമരത്തോടെയാണ്.

നവോത്ഥാന കാലഘട്ടത്തില്‍ ഇണ്ടാക്കിയെടുത്ത മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കാന്‍ ജാതീയ സംഘടനകള്‍ക്ക് കഴിഞ്ഞിട്ടെല്ലെന്നും അവര്‍ കുറ്റപ്പെടുത്തി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി എ.കെ രാജേഷ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇന്‍ചാര്‍ജ് എന്‍ സതീഷ് കുമാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മാനന്തവാടിയിലെ കണ്ണൂര്‍ സര്‍വകാലശാല ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററില്‍ കേരളം അന്നും ഇന്നും എന്ന വിഷയത്തിലാണ് ശില്‍പ്പശാല നടന്നത്.

കൊടികുത്തി വാണ ജാതിചിന്തകള്‍ ഒരു കാലത്തെ നിഷ്പ്രഭമാക്കിയതായി ശില്‍പ്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തിയ ഗ്രന്ഥശാലസംഘം പ്രവര്‍ത്തകനും അധ്യാപകനുമായ പി.ടി.സുഗതന്‍ പറഞ്ഞു. മര്‍ദ്ദനത്തെക്കാളും ചൂഷണത്തെക്കാളും അതീതമാണ് ജാതിപരമായ വിഭാഗീയതയെന്നും, ജാതി മര്‍ദ്ദനത്തിന്റെ ഇരകളും അവര്‍ അനുഭവിച്ച ദുരിതങ്ങളുമാണ് നമ്മുടെ നാടിന്റെ പുരാ വൃത്തമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതി വിവേചനം നാള്‍ വഴികളിലൂടെ മുന്നോട്ട് വന്നപ്പോള്‍ ഇതിനെതിരെയുള്ള പ്രതിരോ ധങ്ങളും ശക്തിയാര്‍ജിച്ചു.

അനാചാരങ്ങള്‍ ഓരോന്നായി വളരുന്ന സമൂഹം തുടച്ചുമാറ്റിക്കൊണ്ടിരിക്കുന്നു. ഇതാണ് നാവോത്ഥാനത്തിന് കൂടുതല്‍ വ്യാപ്തിയുണ്ടാക്കിയത്. ക്ഷേത്ര പ്രവേശന വിളംബരവും അക്കൂട്ടത്തില്‍ ചരിത്രപരമായ ശ്രദ്ധനേടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂണിവേഴ്സിറ്റി ട്രൈബല്‍ സോഷ്യോളജി വിഭാഗം എച്ച്.ഒ.ഡി ഡോ. സീത കാക്കോത്ത് അദ്ധ്യക്ഷത വഹിച്ചു. അസി.ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.പി.ജിനീഷ്, വിദ്യാര്‍ത്ഥി പ്രതനിധികളായ റെറ്റി ജോസഫ്, പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

Wayanad

English summary
Celebration for Temple Entry Proclamation in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more