തുടര്‍ച്ചയായ മൂന്നാം ദിവസവും രണ്ട് പേര്‍ക്ക് കൊവിഡ്; ജാഗ്രതയോടെ വയനാട്
വയനാട്: വയനാട്ടില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു ജൂണ്‍ 17ന് ചെന്നൈയില്‍ നിന്നും നാട്ടിലെത്തി സര്‍ക്കാര്‍ ക്വാറന്റെയിനില്‍ കഴിഞ്ഞുവന്നിരുന്ന ചീരാല്‍ സ്വദേശിയായ യുവതി ( 23 വയസ്സ്) ,ജൂണ്‍ 18ന് അബുദാബിയില്‍ നിന്നുമെത്തി സര്‍ക്കാര്‍ ക്വാറന്റയിനില്‍ കഴിഞ്ഞു വന്നിരുന്ന പടിഞ്ഞാറത്തറ സ്വദേശിയായ യുവാവ് ( 23 വയസ്സ്) എന്നിവര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ജില്ലയില്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 81 ആയി. കഴിഞ്ഞ രണ്ട് ദിവശങ്ങളിലും ജില്ലയില്‍ രണ്ട് പേര്‍ക്ക് വീതമായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.
ജൂണ്‍ 12ന് ദുബായില്‍ നിന്നുമെത്തി മൂന്ന് ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം ഹോം ക്വാറന്റയിനില്‍ കഴിഞ്ഞുവരുന്ന മേപ്പാടി സ്വദേശിയായ 36 കാരന്‍, ജൂണ്‍ 20ന് ഹൈദ്രാബാദില്‍ നിന്നുമെത്തി ഹോം ക്വാറന്റയിനില്‍ കഴിഞ്ഞുവരുന്ന നൂല്‍പ്പുഴ സ്വദേശിയായ 41 കാരന്‍ എന്നിവര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അതേസമയം കേരളത്തില്‍ ഇന്ന് 123 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂര്‍ 10, കണ്ണൂര്‍ 9, കോഴിക്കോട് 7, മലപ്പുറം 6, കാസര്‍കോട് 4, ഇടുക്കി 3, തിരുവനന്തപുരം 2, കോട്ടയം 2, വയനാട് 2 എന്നിങ്ങനെയാണ് പരിശോധനാ ഫലം പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
രോഗം ബാധിച്ചവരില്‍ 84 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 33 പേര്‍. 6 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 53 പേര്‍ക്കാണ് ഇന്ന് കൊവിഡ് മുക്തി നേടിയത്. പത്തനംതിട്ട 9, ആലപ്പുഴ 3, കോട്ടയം 2, ഇടുക്കി 2, എറണാകുളം 2, തൃശൂര്‍ 3, പാലക്കാട് 5, മലപ്പുറം 12, കോഴിക്കോട് 6, കണ്ണൂര്‍ 1, കാസര്‍കോട് 8 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.
സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 113.
ഏഴാംദിനവും നൂറ് കടന്ന് സംസ്ഥാനത്തെ കോവിഡ് രോഗികള്‍; ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത് 123 പേര്‍ക്ക്
രാജീവ് ഗാന്ധി ഫൗണ്ടേഷന് പണം നല്‍കുന്നത് ചൈന; രേഖകള്‍!! ഗുരുതരമായ ആരോപണവുമായി ബിജെപി