ജീവനെടുത്തത് റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാന, കര്‍ണാടകയെ പഴിച്ചാരി വനംവകുപ്പ്
മാനന്തവാടി: വയനാട്ടില്‍ ഒരാളുടെ മരണത്തില്‍ കലാശിച്ച ആക്രമണം നടത്തിയ കാട്ടാനയെ തിരിച്ചറിഞ്ഞു. കര്‍ണാടക വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണിത്. ഇന്ന് രാവിലെ ഏഴരയോടെയാണ് പയ്യമ്പള്ളിയിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാന നാട്ടുകാര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു.
ആന വേഗത്തില്‍ വരുന്നത് കണ്ടാണ് കൊല്ലപ്പെട്ട അജീഷ് അടക്കമുള്ളവര്‍ പിന്തിരിഞ്ഞോടിയത്. അജീഷ് ഇവിടെയുള്ള വീടിന്റെ മതില്‍ ചാടിക്കടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അജീഷ് ഈ സമയം നിലത്ത് വീണതാണ് ദുരന്തത്തില്‍ കലാശിച്ചത്. വീടിന്റെ മതില്‍ തകര്‍ത്ത് മുറ്റത്തെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നാലെ അജീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം നാട്ടുകാര്‍ വനംവകുപ്പിനെതിരെ രംഗത്തെത്തി. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാനയുടെ സാന്നിധ്യം കൃത്യമായി കണ്ടെത്താന്‍ കേരള വനംവകുപ്പ് അധികൃതര്‍ക്ക് സാധിക്കാത്തതാണ് മരണത്തിന് കാരണമായതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
മൃതദേഹവുമായി മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നിലും മാനന്തവാടി നഗരത്തിലും നാട്ടുകാര്‍ പ്രതിഷേധിച്ചു. നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു. അതേസമയം കര്‍ണാടകയ്‌ക്കെതിരെ ആരോപണവുമായി കേരള വനംവകുപ്പ് രംഗത്തെത്തി.
കര്‍ണാടക കാട്ടാനയെ സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നതില്‍ വീഴ്ച്ച വരുത്തിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ആനയെ ട്രാക്ക് ചെയ്യാനുള്ള ആന്റിനയും റിസീവറും കര്‍ണാടക വനംവകുപ്പ് കൈമാറിയില്ല. നിലവില്‍ റേഡിയോ കോളര്‍ ഐഡി ഉപയോഗിച്ചാണ് ആനയെ ട്രാക്ക് ചെയ്തിരുന്നത്. ഇത് കാരണം ആന നില്‍ക്കുന്ന കൃത്യ സ്ഥലം കണ്ടെത്താന്‍ എട്ട് മണിക്കൂര്‍ വരെ താമസം ഉണ്ടാകാറുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications