വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആനയെ ഓടിക്കാന്‍ പുതിയ മാര്‍ഗം; കൃഷിയിടത്തില്‍ തൂക്കുവേലി കെട്ടി കര്‍ഷകര്‍

  • By News Desk
Google Oneindia Malayalam News

പുല്‍പ്പള്ളി: കാടിറങ്ങി കൃഷിയിടങ്ങിലേക്കെത്തുന്ന ആനകള്‍ കര്‍ഷകര്‍ക്ക് തലവേദനയാണ്. കഷ്ടപ്പെട്ട ഉണ്ടാക്കിയതെല്ലാം പിഴുതെടുത്ത് പോകും. കൃഷിയിടങ്ങളിലേക്കെത്തുന്ന ആന ശല്യം രൂക്ഷമായതോടെ പുത്തര്‍ പ്രതിരോധ മാര്‍ഗങ്ങള്‍ തേടുകയാണ് കര്‍ഷകര്‍. നേരത്തെ റെയില്‍പാള വേലിയും കന്മതിലുമടക്കമുള്ള മാര്‍ഗങ്ങള്‍ പരാജയപ്പെട്ടതോടെയാണ് പുതിയ മാര്‍ഗമായി വൈദ്യൂതി തൂക്കുവേലി പരീക്ഷിക്കാന്‍ കര്‍ഷകര്‍ ഒരുങ്ങുന്നത്.

വയനാട്ടിലെ കബനി തീരത്തെ കര്‍ഷകരാണ് തൂക്കുവേലി സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങുന്ന്. നേരത്തെ അതിര്‍ത്ത് പ്രദേശമായ കര്‍ണ്ണാടകയിലെ ഗുണ്ടറ ഫോറസ്റ്റ് റേയ്ഞ്ച് അതിര്‍ത്തിയില്‍ സ്ഥാപിച്ച തൂക്കുവിലേ ഫലപ്രദമായതോടെയാണ് കബനി തീരത്തെ കര്‍ഷകരും ഇതിനായി ശ്രമം ആരംഭിച്ചത്. വനം വകുപ്പിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ പങ്കാളിത്തതോടെയാണ് വേലി നിര്‍മ്മാണം പുരോഗമിക്കുന്നത്.

elephant

പതിനാല് അടിയോളം ഉയരത്തില്‍ കമ്പി വലിച്ച് അതിലൂടെ നൂല്‍കമ്പി വലിച്ചിടുന്നതാണ് രീതി. ഇത് അത്ര പൊട്ടെന്ന് ആനക്ക് നീക്കം ചെയ്യാനോ മറി കടക്കാനോ കഴിയില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. അതേസമയം കര്‍ണാടകയില്‍ കുറച്ച് കൂടി ദൃഢമായ രീതിയില്‍ കേബിള്‍ ഉപയോഗിച്ചാണ് തൂക്കുവേലി നിര്‍മ്മിച്ചിരിക്കുന്നത്. അതിനേക്കാള്‍ ചെലവ് കുറഞ്ഞ രീതിയാണ് വയനാട്ടില്‍ പരീക്ഷിക്കുന്നത്.

കാട്ടില്‍ നിന്നും നാട്ടിലേക്ക് ആന ഇറങ്ങുന്നത് തടയാന്‍ കിടങ്ങ് ഉള്‍പ്പെടെയുള്ള രീതികളാണ് വനം വകുപ്പ് സ്വീകരിച്ചു പോരുന്നത്. എന്നാല്‍ ഇവയെല്ലാം അനായാസം ആനകൂട്ടം മറികടക്കും. അല്ലെങ്കില്‍ കിടങ്ങുകള്‍ കാലക്രമേണ മണ്ണിടിഞ്ഞ് ഇല്ലാതാവുകയും ചെയ്യും.

ഫെന്‍സിങ്ങും ഇത്തരത്തില്‍ മരമോ കൊമ്പോ ഉപയോഗിച്ച് തകര്‍ക്കുകയാണ് പതിവ്. ജില്ലയുടെ പല ഭാഗങ്ങളില്‍ റെയില്‍പ്പാള വേലിയും കന്മതിലും നേരത്തെ നിരവധി തവണ ആന തകര്‍ത്തിരുന്നു. ഇവ നിര്‍മ്മിക്കുന്നതിനായി വലിയ ചെലുകള്‍ വരുന്നിടത്ത് തൂക്കുവേലിക്ക് ഒരു കിലോ മീറ്ററിന് അഞ്ച് ലക്ഷം രൂപയോളം മാത്രമെ ചെലവ് വരുന്നുള്ളു.

വീണയും മുഹമ്മദ് റിയാസും വിവാഹിതരായി, ലളിതമായ ചടങ്ങ്, ക്ലിഫ് ഹൗസിലെ വിവാഹമെന്ന അപൂർവ്വതവീണയും മുഹമ്മദ് റിയാസും വിവാഹിതരായി, ലളിതമായ ചടങ്ങ്, ക്ലിഫ് ഹൗസിലെ വിവാഹമെന്ന അപൂർവ്വത

Wayanad
English summary
Farmers in Wayanad Took New Measures to Prevent Elephant in Paddy Field
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X