Get Updates
Get notified of breaking news, exclusive insights, and must-see stories!

പുറത്തിറങ്ങിയാല്‍ പിടിവീഴും, ചീരാലിലെ കടുവയ്ക്കായി നാല് ദിക്കും സുരക്ഷ ശക്തം; വിശ്രമത്തിലെന്ന് സൂചന

കല്‍പ്പറ്റ: ചീരാലിലെ കടുവയെ പിടിക്കാന്‍ നാല് ദിക്കും സുരക്ഷ ശക്തമാക്കി വനംവകുപ്പ്. കടുവ എപ്പോള്‍ പുറത്തിറങ്ങിയാലും കുടുങ്ങുമെന്ന് ഉറപ്പാണ്. എന്നാല്‍ ദിവസങ്ങള്‍ ഭീതി പരത്തിയ കടുവ ഒരു ദിവസം ഇടവേളയെടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം കടുവ നാട്ടില്‍ ഇറങ്ങിയില്ല. മൂന്ന് വന്യജീവികളെയാണ് കടുവ ആക്രമിച്ചിരിക്കുന്നത്. ഇതിലൊന്നിനെ പാതി ഭക്ഷിക്കുകയും ചെയ്തു.

അതുകൊണ്ട് തന്നെ ഇരതേടി വരേണ്ട സാഹചര്യം കടുവയ്ക്കില്ലായിരുന്നു. ഇന്നലെ അതുകൊണ്ട് നാട്ടുകാര്‍ക്ക് ഒരല്‍പ്പം ഭീതി കുറവായിരുന്നു. അതേസമയം വനംവകുപ്പ് വിട്ടുകൊടുക്കാന്‍ തയ്യാറല്ല. കടുവയെ പിടിച്ചേ അടങ്ങൂ എന്ന വാശിയിലാണ് വനംവകുപ്പ്.

1

ദൗത്യസംഘം മേഖലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവ ഉണ്ടെന്ന് കരുതുന്ന വനമേഖലയെ ഒന്നാകെ ക്യാമറയില്‍ പകര്‍ത്താന്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. നാട്ടിലിറങ്ങി കന്നുകാലികളെ പിടിക്കുന്ന കടുവ, ഇവയെ ഭക്ഷിച്ച ശേഷം സ്ഥിരമായി വിശ്രമിക്കുന്നതെന്ന് കരുതുന്ന വനാന്തര മേഖലയിലാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.

ഇതിലൂടെ ഏത് വഴി പുറത്തേക്കിറങ്ങിയാലും കണ്ടെത്താന്‍ സാധിക്കുമെന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്. ആധുനിക സംവിധാനം മുഴുവന്‍ ഒരുക്കിയിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദേശവും ഇതിനൊപ്പമുണ്ട്. ഫ്‌ളാഷ് ക്യാമറകളും ലൈവ് ക്യാമറകളും ദൗത്യത്തിനായി എത്തിക്കുന്നുണ്ട്.

അതേസമയം പഴൂര്‍ ഫോറസ്റ്റ് സ്‌റ്റേഷന് സമീപത്തായി ഒരു വനമുണ്ട്. ഇതിനടുത്തുള്ള പൊന്തക്കാട്ടിലേക്കാണ് കടുവ പകല്‍ നേരത്തുള്ള വിശ്രമത്തിനായി പോകുന്നതെന്നാണ് നിഗമനം. ഏറ്റവും പ്രധാന കടുവ ഏതൊക്കെ സ്ഥലത്തെല്ലാം പോകുന്നുവെന്നതാണ്. ക്യാമറകളില്‍ കടുവയുടെ സഞ്ചാരപഥം പതിഞ്ഞാല്‍ മയക്കുവെടി അടക്കമുള്ള കാര്യങ്ങള്‍ എളുപ്പമാകും.

നോര്‍ത്ത് ഇന്ത്യയില്‍ ഒരു ടൂര്‍ ആയാലോ? ഇതാ കാരണങ്ങള്‍, ഒരിക്കല്‍ പോയാല്‍ പിന്നെ മറക്കില്ല!!

ഇതുവരെ മുപ്പത് ക്യാമറകളാണ് ഈ കാടിന് ചുറ്റും സ്ഥാപിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ഇനിയും ക്യാമറകള്‍ സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ ശ്രമം. ഈ പ്രദേശത്ത് തന്നെ ഒരു കൂടും സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ കൂടുകള്‍ മുതലമടയില്‍ നിന്നെത്തിക്കും.

ഇത്രയൊക്കെ സന്നാഹമൊരുക്കിയിട്ടും കടുവയുടെ ദൃശ്യങ്ങള്‍ പതിയാതിരിക്കാന്‍ മാര്‍ഗമില്ലെന്ന് വനംവകുപ്പ് കണക്കുകൂട്ടുന്നു. മുതലമടയില്‍ നിന്ന് കൂടുകള്‍ എത്തിയാല്‍ മൊത്തം കൂടുകളുടെ എണ്ണം ആറായി ഉയരും. നേരത്തെ ഡ്രോപ് നെറ്റ് ദൗത്യത്തിനുള്ള വലയും ഏറുമാടവുമെല്ലാം ചീരാലിലെ കടുവയെ കുടുക്കാനായി തയ്യാറായതാണ്. ഏറുമാടവും ഇവിടെയുണ്ട്.

ഇതിനൊക്കെ പുറമേ കടുവയെ കാടിളക്കി തിരയാന്‍ കുങ്കിയാനകളും ഇവിടെയെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വിക്രം, ഭരത് എന്നീ ആനകള്‍ തിരച്ചില്‍ നടത്തിയിരുന്നു. വനംവകുപ്പിന്റെ ഉന്നത സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെ നേരിടാന്‍ കഴിയാത്തത് കൊണ്ടാണ് വനംവകുപ്പ് രണ്ടും കല്‍പ്പിച്ച് കടുവയെ പിടിക്കാനിറങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+