വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി; 6 വര്‍ഷങ്ങള്‍ക്ക് ശേഷം ഇബ്രാഹിമിന് ജാമ്യം

Google Oneindia Malayalam News

കൊച്ചി: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലില്‍ അടച്ച വയനാട് സ്വദേശി ഇബ്രാഹിമിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഇബ്രാഹിം ജയിലില്‍ ആയിരുന്നു. ഇപ്പോള്‍ ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അസുഖ ബാധിതനാണെന്ന് ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പച്ചതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വടകരയില്‍ വച്ചാണ് ഇബ്രാഹിം പിടിയിലാകുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി വിയ്യൂര്‍ ജയിലില്‍ കഴിഞ്ഞുവരികയായിരുന്നു. ജാമ്യാപേക്ഷ പലതവണ തള്ളിയിട്ടും കേസില്‍ വിചാരണ തുടങ്ങിയിരുന്നില്ല.

kerala

Recommended Video

cmsvideo
Omicron threat in Kerala | Oneindia Malayalam

ചുവപ്പഴകില്‍ മിന്നിത്തിളങ്ങി ഷംന കാസിം; എന്തൊരു ഭംഗിയാണെന്ന് ആരാധകര്‍

ഹൃദ്രോഗം പ്രമേഹം പൊലുള്ള അസുഖങ്ങള്‍ ഇബ്രാഹിമിനെ അലട്ടിയിരുന്നു. 2014 ഏപ്രില്‍ 24ന് ആണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റിലാവുന്നത്. വെള്ളമുണ്ടയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ കയറി തോക്ക് ചൂണ്ടിയ പ്രതികള്‍ക്കൊപ്പം ഗൂഢാലോചന നടത്തിയെന്നാണ് കേസ്. വയനാട് മേപ്പാടി സ്വദേശിയാണ് ഇബ്രാഹിം.

കോവിഡ് സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര സംഘം വയനാട് ജില്ലയില്‍

വയനാട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര സംഘം ജില്ലയിലെത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡി.എം സെല്‍ അഡൈ്വസര്‍ ഡോ.പി. രവീന്ദ്രന്‍, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സാങ്കേത് വി. കുല്‍ക്കര്‍ണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി എത്തിയത്. കലക്ടറേറ്റ് മിനികോണ്‍ഫ്രന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ എ. ഗീത, എ.ഡി.എം. എന്‍.ഐ ഷാജു, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി.

ജില്ലയിലെ ആക്ടീവ് കേസുകള്‍, മരണം, ടെസ്റ്റിങ്, സമ്പര്‍ക്ക പരിശോധനാരീതി, കണ്ടെയ്ന്‍മെന്റ് പ്രവര്‍ത്തനങ്ങള്‍, ആശുപത്രി സജ്ജീകരണങ്ങള്‍, വാക്‌സിനേഷന്‍ തുടങ്ങി കോവിഡുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും സംഘം പരിശോധിക്കുകയും പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ജില്ലാ കലക്ടറെയും ആരോഗ്യ വകുപ്പിനെയും അഭിനന്ദിക്കുകയും ചെയ്തു. ആദിവാസി കോളനികളില്‍ പ്രത്യേക കരുതല്‍ ഉണ്ടാവണമെന്നും ഒമിക്രോണ്‍ പോലുള്ള പുതിയ വകഭേദങ്ങളില്‍ ജാഗ്രത വേണമെന്നും സംഘം നിര്‍ദ്ദേശിച്ചു.

ജില്ലയിലെ കോവിഡ് വാക്സിനേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ സംഘം പ്രത്യേകം പരിശോധിച്ചു. ഡിസംബര്‍ 13 വരെ 18 വയസ്സിന് മുകളിലുള്ള 101.65 ശതമാനം (ഇതര ജില്ലകളില്‍ നിന്നെത്തിയ ആളുകള്‍ കൂടി വാക്സിന്‍ സ്വീകരിച്ചതോടെ 100 ശതമാനത്തിന് മുകളിലായി) ആദ്യ ഡോസ് വാക്സിനെടുത്തിട്ടുണ്ട്. 83.91 ശതമാനം പേര്‍ രണ്ടാം ഡോസ് സ്വീകരിച്ചു. 100 ശതമാനം ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരും ഇരു ഡോസ് വാക്സിനും സ്വീകരിച്ചു. ആദിവാസി മേഖലയില്‍ 98.81 ശതമാനം പേര്‍ ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ചവര്‍ 78.29 ശതമാനമാണ്. ഇതര സംസ്ഥാന തൊളിലാളികളില്‍ 78 ശതമാനം പേര്‍ ആദ്യ ഡോസും 44 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. പ്രായമായവരില്‍ 99.45 ശതമാനം പേര്‍ ഒന്നാം ഡോസ് വാക്സിനെടുത്തു. രണ്ടാം ഡോസ് എടുത്തവരുടെ ശതമാനക്കണക്ക് 98.10 ആണ്. കിടപ്പിലായ രോഗികളില്‍ 99.4 ശതമാനം ആദ്യ ഡോസും 85 ശതമാനം പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. ആന്‍സി മേരി ജേക്കബ്, ഡോ. പ്രിയ സേനന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍ ഡോ. പി. ദിനീഷ്, ഐ.ഡി.എസ്.പി മെഡിക്കല്‍ ഓഫീസര്‍ ഡോ. നന്ദുകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യോഗത്തിനു ശേഷം സംഘം മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഡി.എം.ഒ, ഡി.പി.എം തുടങ്ങിയവര്‍ അനുഗമിച്ചു.

Wayanad
English summary
Ibrahim, who was jailed on UAPA charges of Maoist links, has been granted bail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X