വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു ജനതയുടെ കാത്തിരിപ്പ്.... ഒടുവില്‍ അവരെത്തി, പ്രവാസികള്‍ക്കായുള്ള കാത്തിരിപ്പ് നീണ്ടത് പുലരുംവരെ

Google Oneindia Malayalam News

കല്‍പ്പറ്റ: തങ്ങളുടെ പ്രിയപ്പെട്ടവരുടെ മടങ്ങിവരവിനായി അവര്‍ കാത്തിരുന്നത് പുലര്‍ച്ച വരെ. കോവിഡ് രോഗ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് തിരിച്ച പ്രവാസി സംഘത്തില്‍ ഉള്‍പ്പെട്ട വയനാട്ടുകാരെ സ്വീകരിക്കാനാണ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പുലരും വരെ കാത്തിരുന്നത്. കഴിഞ്ഞ ദിവസം രാത്രി 10.30നാണ് ഇവര്‍ വിമാനത്താവളത്തില്‍ എത്തിയത്. പരിശോധനകള്‍ക്ക് ശേഷം കല്‍പ്പറ്റയിലെത്തിയത് പുലര്‍ച്ചെ നാലിനാണ്. എംഎല്‍എയും മുനിസിപ്പല്‍ ചെയര്‍പേഴ്‌സണും അടക്കമുള്ളവരും ഇവരെ അത്രയും നേരം കാത്തിരിക്കുകയായിരുന്നു. യുഎഇയില്‍ നിന്നാണ് ഈ പ്രവാസികള്‍ തിരിച്ചെത്തിയത്. വയനാട്ടില്‍ നിന്നുള്ള 19 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

1

മടങ്ങിയെത്തിവരില്‍ ഒരാളെ വിമാനത്താവളത്തില്‍ വെച്ച് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ള 16 പേര്‍ പ്രീപെയ്ഡ് ടാക്‌സിയില്‍ സ്വന്തം വീടുകളിലേക്ക് തിരിച്ചു. രണ്ട് പേരെ കെഎസ്ആര്‍ടിസി ബസ്സില്‍ കല്‍പ്പറ്റയില്‍ എത്തിച്ചു. ഇവരെ പിന്നീട് കല്‍പ്പറ്റയിലെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് പ്രവേശിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം വരെ ജില്ലയിലേക്ക് 2176 പേരാണ് പ്രവേശിച്ചത്. ലോക്ഡൗണ്‍ ഇളവിന് പിന്നാലെയുള്ള ആദ്യ ദിവസം 267 പേരാണ് അതിര്‍ത്തി കടന്ന് എത്തിയത്.

മൈസൂരില്‍ ചികിത്സയ്ക്ക് പോയവരും തിരിച്ചെത്തിയവരില്‍ ഉള്‍പ്പെടും. മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം പണിത മിനി ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പരിശോധനകള്‍ക്കും രേഖകളുടെ പരിശോധനയ്ക്കും ശേഷമാണ് ആളുകളെ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നത്. രാവിലെ എട്ട് മുതല്‍ ആരോഗ്യ കേന്ദ്രം സജീവമാണ്. നോര്‍ക്ക വഴിയോ കോവിഡ് 19 ജാഗ്രതാ ആപ്പ് വഴിയോ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കാണ് സമയക്രമം പാലിച്ച് പ്രവേശനം അനുവദിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാതെ ഒട്ടേറെ പേര്‍ എത്തുന്നത് വലിയ പ്രതിസന്ധിയാണ്. പ്രവര്‍ത്തന സമയം ഇതിലൂടെ നീണ്ടിരിക്കുകയാണ്. വയനാട് ജില്ലക്കാരെ ഇവിടെ തന്നെയുള്ള ക്വാറന്റൈന്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കും.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വയനാട്ടിലെത്തുന്നവര്‍ മാസ്‌കുകളും സാനിറ്റൈസറും നിര്‍ബന്ധമായി ഉപയോഗിക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യാതെ എത്തുന്നവരെ ചെക്‌പോസ്റ്റ് വഴി പ്രവേശിപ്പിക്കില്ലെന്നാണ് കളക്ടര്‍ അദീല അബ്ദുള്ള അറിയിച്ചത്. ഇത്തരക്കാര്‍ക്ക് നിരീക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്നത് അടക്കം ബുദ്ധിമുട്ടേറിയ കാര്യമാണ്. രജിസ്റ്റര്‍ ചെയ്യാതെ അതിര്‍ത്തിയിലെത്തിയവര്‍, പരിശോധനാ കേന്ദ്രങ്ങളില്‍ വലിയ തിരക്കാണ് ഉണ്ടാക്കുന്നത്. ഇവര്‍ സാമൂഹിക അകലം പോലും പാലിക്കുന്നില്ല. ഇത് രോഗവ്യാപനത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. വരും ദിവസങ്ങളിലും നിയമം കര്‍ശനമായി നടപ്പാക്കും.

Wayanad
English summary
immigrant workers from wayanad reached kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X