വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ നയിക്കുന്ന വിശ്വാസസംരക്ഷണയാത്ര 10ന് വയനാട്ടില്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: 'വിശ്വാസം സംരക്ഷിക്കാന്‍, വര്‍ഗീയതയെ തുരത്താന്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ പി സി സി വര്‍ ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ നയിക്കുന്ന വിശ്വാസസംരക്ഷണയാത്ര 10ന് വയനാട്ടിലെത്തും. ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും ആവേശോജ്വല സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മൂന്ന് മണിക്ക് മാനന്തവാടിയിലും, നാല് മ ണിക്ക് സുല്‍ത്താന്‍ബത്തേരിയിലും, അഞ്ച് മണിക്ക് കല്‍പ്പറ്റയിലും യാത്രക്ക് സ്വീകരണം നല്‍കും.

<strong>'ശബരിമലയിൽ അക്രമത്തിന് തമ്പടിക്കുന്നത് ഭീകരവാദികൾ; എങ്ങിനെ നേരിടണമെന്ന് സർക്കാറിനറിയാം'!!!</strong>'ശബരിമലയിൽ അക്രമത്തിന് തമ്പടിക്കുന്നത് ഭീകരവാദികൾ; എങ്ങിനെ നേരിടണമെന്ന് സർക്കാറിനറിയാം'!!!

പരിപാടിയില്‍ സം സ്ഥാന-ജില്ലാ നേതാക്കള്‍ പ ങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ പ്ര വര്‍ത്തനങ്ങളാണ് ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി യോഗം ചേര്‍ന്ന് ഒരുക്കങ്ങള്‍ വിലയിരുത്തിയി. കൂടാതെ ജില്ലയിലെ ആറ് ബ്ലോക്ക് കമ്മിറ്റികളുടെയും സംയുക്തയോഗവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് ചേര്‍ന്നു. പരിപാടിയില്‍ കൂടുതല്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനായി മ ണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളും ഇതിനകം തന്നെ യോഗം ചേര്‍ന്നിട്ടുണ്ട്.

K Sudhakaran

ജില്ലയിലെ മുഴുവന്‍ ബൂത്തുകമ്മിറ്റികളും ഇതിനകം പുനസംഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ ബൂത്തുകമ്മിറ്റികളുടെ നേതൃത്വത്തിലും വിശ്വാസസംരക്ഷണ യാത്ര വന്‍വിജയമാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ബൂത്ത് കമ്മിറ്റി മുതലുള്ള പ്രവര്‍ത്തകര്‍ വിവിധ സ്വീകരണകേന്ദ്രങ്ങളില്‍ പങ്കെടുക്കും. ഒമ്പതിന് കാ സര്‍ ഗോഡ് നിന്നും ആരംഭിക്കുന്ന ജാഥ എം എം ഹസ്സന്‍ ആണ് ഉദ്ഘാടനം ചെയ്യുന്നത്. കെ സുധാകരന്‍ നയിക്കുന്ന യാത്ര 14ന് മലപ്പുറത്ത് സമാപിക്കും. 15ന് പ ത്തനംതിട്ടയില്‍ എ കെ ആന്റണിയാണ് വിവിധ മേഖലകളില്‍ നിന്നെത്തുന്ന യാത്രകളുടെ സമാപനം ഉദ്ഘാടനം ചെയ്യുക.

Wayanad
English summary
K Sudhakaran's 'viswasa samrakshna yathra' will reach 10th in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X