വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്‌സഭാ തിരഞ്ഞെടുപ്പ് കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് അന്ത്യം കുറിക്കുന്നതാവണം: കെ പി രാജേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ ബത്തേരി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് അന്ത്യം കുറിക്കുന്നതാവണമെന്ന് മുന്‍ മന്ത്രിയും കെ പി രാജേന്ദ്രന്‍ എ ഐ ടി യു സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ പറഞ്ഞു. എ ഐ ടി യു സി ജില്ലാ സമ്മേളനം ബത്തേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര സമര കാലത്ത് നടത്തിയ പോലുള്ള തൊഴിലാളി സമരങ്ങള്‍ക്ക് സമയമായി.

<strong>വെല്ലുവിളിയുമായി ബിജെപി നേതാവ് എംടി രമേശ്; ദര്‍ശനത്തിനു പോകാന്‍ പാസെടുക്കില്ല, തടയാമെങ്കില്‍ തടഞ്ഞോളൂ</strong>വെല്ലുവിളിയുമായി ബിജെപി നേതാവ് എംടി രമേശ്; ദര്‍ശനത്തിനു പോകാന്‍ പാസെടുക്കില്ല, തടയാമെങ്കില്‍ തടഞ്ഞോളൂ

ജനുവരിയില്‍ നടക്കുന്ന രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് വന്‍ വിജയമാക്കി മാറ്റണം. രാജ്യത്തിലെ തൊഴിലാളി താല്‍പര്യങ്ങള്‍ക്ക് എതിരായി ഭരണം നടത്തുന്ന കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് നില കൊള്ളുന്നത്. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെല്ലാം സ്വകാര്യ വത്ക രിക്കുകയാണ്. രാജ്യത്തെ അറ് വിമാന താവളങ്ങള്‍ സ്വകാര്യവത്കരി ക്കാന്‍ തീരുമാനിച്ചതില്‍ തിരുവനന്തപുരം വിമാന താവളവും ഉള്‍പെടും.

KP Rajendran

സംസ്ഥാന സര്‍ക്കാര്‍ വിമാന താവളം നിര്‍മിക്കാന്‍ സൗജന്യമായി നല്‍കിയ ഭൂമിയാണ് സ്വകാര്യ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കാന്‍ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിയെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ എന്നതായിരുന്നു ദേശീയ വ്യാപകമായി എ ഐ ടി യു സി നടത്തിയ 41 ദിവസത്തെ പ്രക്ഷോഭത്തിന്റെ മുദ്രാവാക്യം. രാജ്യവ്യാപകമായി മുഴുവന്‍ തൊഴിലാളികളും ഈ മുദ്രാവാക്യം ഏറ്റെടുത്ത് പോരാട്ടത്തില്‍ അണിനിരക്കണം.

ഭരണഘടനയും മതനിരപേക്ഷിതയും സംരക്ഷിക്കാന്‍ തൊഴിലാളികള്‍ വലിയ പ്രാധാന്യം നല്‍കണം. ജാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികളെ ഭിന്നിപ്പാക്കാനുളള ശ്രമങ്ങളെ ചെറുക്കണം. തൊഴിലാളി സംഘടനകളുടെ റഫറാണ്ടത്തില്‍ അംഗ ബലത്തേക്കാള്‍ വോട്ട് നേടി കരുത്തുറ്റ സംഘടനയായി എ ഐ ടി യു സി മാറുകയാണ്. 2016 സുപ്രിം കോടതി വിധി നടപ്പാക്കി എല്ലാ തൊഴിലാളികള്‍ക്കും അടിസ്ഥാന വേതനം 600 രൂപയാക്കണം.

സംസ്ഥാന സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ ഇപ്പോള്‍ തന്നെ ദിവസവേതനം ഇത്രയും രൂപയാക്കിയിട്ടുണ്ട്. ഇത് എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് എ എ സുധാകരന്‍, എ കൃഷ്ണകുമാര്‍, മഹിതാ മൂര്‍ത്തി, സുരേഷ് ബാബു, കെ കെ തോമസ്, വി എല്‍ ജിറ്റോ, പി ആര്‍ മോഹനന്‍, പി കെ മൂര്‍ത്തി, സി എസ് സ്റ്റാന്‍ലി, വി യൂസഫ്, എ ആര്‍ ജനാര്‍ദ്ദനന്‍, എം വി ബാബു, എ എ സുധാകരന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.

Wayanad
English summary
KP Rrajendran's speach in AITUC conference
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X