മൈസൂരു റോഡ് കവല ഇനി മിന്നുമണി കവല; ജന്മനാട്ടില്‍ മിന്നുമണിക്ക് ഗംഭീര സ്വീകരണം
കല്‍പ്പറ്റ: ഇന്ത്യന്‍ വനിതാ ടി20 ക്രിക്കറ്റ് താരമായ ആദ്യ മലയാളി മിന്നുമമിക്ക് ജന്മനാടിന്റെ ആദരം. മാനന്തവാടി നഗരസഭയുടെയും, മാനന്തവാടി പൗരാവലിയുടെയും നേതൃത്വത്തില്‍ ഉജ്ജ്വല സ്വീകരണമാണ് അവര്‍ക്ക് നല്‍കിയത്. അതേസമയം മാനന്തവാടി-മൈസൂരു റോഡ് കവലയ്ക്ക് മിന്നുമണി കവലയെന്ന് പേരിട്ടു. മിന്നുമണിക്കുള്ള ആദരമായിട്ടാണ് ഈ പേരിട്ടത്. ജന്മനാടിന്റെ ആദരമായി ഈ റോഡിന് മിന്നുമണിയുടെ പേരിടാന്‍ നേരത്തെ മാനന്തവാടി നഗരസഭാ യോഗം തീരുമാനിച്ചിരുന്നു.
ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് വേണ്ടി ഗംഭീര പ്രകടനമായിരുന്നു മിന്നുമണി കാഴ്ച്ച വെച്ചത്. മലയാളി വനിതാ താരങ്ങളുടെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ക്ക് കരുത്തേകുന്നതാണ് മിന്നുമണിയുടെ ജൈത്രയാത്ര. മികച്ച ഓള്‍റൗണ്ടിംഗ് പ്രകടനമായിരുന്നു മിന്നുമണിയുടേത്. ശനിയാഴ്ച്ച പൗരവലി നല്‍കിയ സ്വീകരണത്തിന് ശേഷമാണ് മൈസൂരു റോഡിന് പുതിയ പേര് നല്‍കിയത്. ആഘോഷപൂര്‍വമായിരുന്നു പരിപാടികള്‍ നടത്തിയത്. ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് തുറന്ന് വാഹനത്തില്‍ മിന്നുമണിയെ സമ്മേളന വേദിയിലേക്ക് ആനയിച്ച് കൊണ്ടുവരികയായിരുന്നു.

കളരിപ്പയറ്റ് സംഘങ്ങളും, അനുഷ്ഠാന കലകളും, വിദ്യാ മേളങ്ങളുമെല്ലാം ഇതിന് അകമ്പടിയായിട്ടുണ്ടായിരുന്നു. ഘോഷയാത്ര അതുകൊണ്ട് തന്നെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ചടങ്ങില്‍ മുന്‍ കോച്ച് കെപി ഷാനവാസ്, മഹാരാഷ്ട്ര രഞ്ജി ട്രോഫി താരം പ്രയാഗ് ഭട്ടി എന്നിവരെയും ആദരിച്ചു. നഗരസഭയിലെ പ്രമുഖര്‍, ഒആര്‍ കേളു എംഎല്‍എ എന്നിവരെല്ലാം ചടങ്ങിനെത്തിയിരുന്നു. ക്രിക്കറ്റ് അസോസിയേഷന്‍ തൊട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ വരെ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കി.












Click it and Unblock the Notifications