നാട്ടുകാര്‍ക്ക് ഇനി പേടിയില്ലാതെ നടക്കാം; നരഭോജി കടുവയെ വനംവകുപ്പ് മയക്കുവെടി വെച്ച് പിടിച്ചു
പതിനൊന്ന് വയസ്സുള്ള പെണ്‍കടുവയാണിത്. ഇതിനെ മൈസൂരുവിലെ കുര്‍ഗള്ളിയിലുള്ള കര്‍ണാടക വനംവകുപ്പിന്റെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

മാനന്തവാടി: വയനാട്ടുകാരുടെയും, കര്‍ണാടക ജനതയുടെയും പേടിസ്വപ്‌നമായി മാറിയ നരഭോജി കടുവയെ മയക്കുവെടി വെച്ച് പിടിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയായ കുട്ടയില്‍ കഴിഞ്ഞ ദിവസം രണ്ട് പേരുടെ ജീവനെടുത്തിരുന്നു ഈ കടുവ.
പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് ഈ കടുവയെ മയക്കുവെടി വെച്ച് പിടിക്കാന്‍ തീരുമാനിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് നരഭോജി കടുവ പിടിയിലായത്. പതിനൊന്ന് വയസ്സുള്ള പെണ്‍കടുവയാണിത്. ഇതിനെ മൈസൂരുവിലെ കുര്‍ഗള്ളിയിലുള്ള കര്‍ണാടക വനംവകുപ്പിന്റെ മൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം കടുവയെ പിടിക്കണമെന്ന ആവശ്യപ്പെട്ട് വലിയ പ്രതിഷേധം തന്നെ നടന്നിരുന്ന. രണ്ട് വര്‍ഷ ന ജീവനക്കാരെയാണ് കുടുങ്ങി പോയത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തന്നെ കടുവയെ പിടിക്കാനുള്ള ശ്രമങ്ങള്‍ നാട്ടുകാര്‍ ആരംഭിച്ചിരുന്നു.
എട്ട് സംഘങ്ങളായി തിരിഞ്ഞ് .പുലര്‍ച്ചെ മുതലായിരുന്നു പരിശോധന. നാട്ടുകാരില്‍ നിന്നുള്ള സമ്മര്‍ദത്തെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം നേരത്തെ തന്നെ കുട്ടയില്‍ എത്തിയിരുന്നു.
ഈ കടുവയെ ഉടന്‍ മയക്കുവെടി വെച്ച് പിടിക്കുകയോ അതല്ലെങ്കില്‍, വെടിവെച്ച് കൊല്ലുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം. കൊലപ്പെടുത്തിയ രണ്ടുപേരില്‍ ഒരാളുടെ മൃതദേഹം കടുവ പാതിയോളം ഭക്ഷിച്ചിരുന്നു.
ഇതൊക്കെ കണ്ടാല്‍ പോവാതിരിക്കുന്നത് എങ്ങനെ, ഇന്ത്യയിലെ ഈ സ്ഥലങ്ങള്‍ ഏജ്ജാതി ലുക്കാണ്
കുങ്കിയാനകളും നൂറില്‍ അധികം വനപാലകരും കടുവയെ പിടിക്കാനായി വന്നിരുന്നു. കുട്ടയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് കടുവ രണ്ട് പേരെ കൊലപ്പെടുത്തിയത്. അതും മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു ഇവര്‍ കൊല്ലപ്പെട്ടത്.
ഒരേ കുടുംബത്തില്‍പ്പെട്ടവരായിരുന്നു ഇവര്‍. നാനാച്ചി ഗേറ്റിന് സമീപത്ത് വെച്ചാണ് കടുവയെ പിടികൂടുന്നത്. വേറെയും കടുവകള്‍ പ്രദേശത്തുണ്ടെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ രണ്ട് ദിവസം കൂടി വനപാലകര്‍ നിരീക്ഷണം തുടരും.












Click it and Unblock the Notifications