മസിനഗുഡിയിലേക്ക് കടന്ന് നരഭോജി കടുവ...നാട്ടുകാര്‍ പ്രതിഷേധവുമായി തെരുവില്‍, റോഡ് ഉപരോധിച്ചു
ഗുഡല്ലൂര്‍: ദേവന്‍ എസ്‌റ്റേറ്റിലെ നരഭോജി കടുവ ദ്രുതകര്‍മ സേനയുടെ കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി. നാട്ടുകാര്‍ മുഴുവന്‍ പ്രതിഷേധിച്ച് തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. മസിനഗുഡിയിലെ സിങ്കാര റോഡിലെ ക്വാറിക്ക് സമീപം കാലികളെ മേയ്ക്കാനെത്തിയ മംഗള ബസവനെ നേരത്തെ കടുവ കൊന്നിരുന്നു. ഇതിനെ തുടര്‍ന്ന് നാട്ടുകാര്‍ തെരുവിലിറങ്ങിയത്. നരഭോജി കടുവയെ വെടിവെച്ച് കൊല്ലണമെന്നാണ് ആവശ്യം. ഗൂഡല്ലൂര്‍ എംഎല്‍എ പൊന്‍ ജയശീലന്‍ അടക്കമാണ് തെരുവിലിറങ്ങിയത്. ഇവര്‍ റോഡും ഉപരോധിച്ചു. അതേസമയം കടുവയെ ജീവനോടെ പിടിക്കണമെന്നാണ് ദ്രുത കര്‍മ സേനയ്ക്കും വനംവകുപ്പിനും ലഭിച്ചിരിക്കുന്ന നിര്‍ദേശം.

തമിഴ്‌നാട് പോലീസ് അടക്കം കടുവയെ പിടിക്കാനായി രംഗത്തുണ്ട്. അതേസമയം കൊല്ലപ്പെട്ട മംഗള ബസവന്റെ മൃതദേഹം വാഹനത്തില്‍ കയറ്റിയെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ഒടുവില്‍ ചര്‍ച്ച നടത്തിയാണ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാന്‍ അനുവദിച്ചത്. കടുവയെ വെടിവെച്ച് കൊല്ലാനുള്ള വനംവകുപ്പിന്റെ ഉത്തരവ് നേരില്‍ കണ്ടാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് നാട്ടുകാര്‍ അറിയിച്ചു. ഇതോടെ രാത്രി മുഴുവന്‍ സമരം തുടരുകയായിരുന്നു. ദേവന്‍ എസ്‌റ്റേറ്റിലും മേഫീല്‍ഡിലുമായി കഴിഞ്ഞ 7 ദിവസമായി ദ്രുത കര്‍മ സേനയുടെ നേതൃത്വത്തില്‍ നരഭോജി കടുവയെ പിടിക്കാനുള്ള ശ്രമം തുടരുകയായിരുന്നു.
മയക്കുവെടി സംഘം ഉന്നം പിടിച്ചെങ്കിലും തോക്കിന്‍ മുനയില്‍ നിന്നാണ് നരഭോജി കടുവ കടന്നുകളഞ്ഞത്. ഇവരുടെ മുന്നിലൂടെയാണ് കടുവ രക്ഷപ്പെട്ടത്. ഉന്നം പിടിച്ച് വെടിവെക്കാനുള്ള ശ്രമങ്ങളൊന്നും വിജയിച്ചത്. ദേവന്‍ എസ്‌റ്റേറ്റിലെ ഒന്നാം നമ്പറിലെ ചതുപ്പിലായിരുന്നു കടുവയെ കഴിഞ്ഞ ദിവസം കണ്ടത്.് ഇതിന് പിന്നാലെ ദ്രുതകര്‍മ സേന ഇവിടം വളഞ്ഞിരുന്നു. പക്ഷേ മയക്കുവെടി വെക്കാന്‍ ശ്രമിക്കുന്നതിനിടെ കടുവ ചതുപ്പിലേക്ക് ഓടി മറഞ്ഞു. ചതുപ്പ് നിറഞ്ഞ പൊന്തക്കാടുള്ള പ്രദേശത്ത് നിന്ന് കടുവയെ വെടിവെക്കുക വളരെ ദുഷ്‌കരമായ കാര്യം കൂടിയാണ്. ശക്തമായ മഴ കൂടി വന്നതോടെ കടുവയെ കണ്ടെത്താന്‍ പോലും സാധിച്ചിരുന്നില്ല. ഡ്രോണ്‍ നിരീക്ഷണവും താളം തെറ്റി.
കടുവയെ എന്ത് വന്നാലും പിടിക്കുമെന്ന് ഉറപ്പിച്ച ദ്രുത കര്‍മസേനയ്ക്ക് പിഴയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെ ദേവന്‍ എസ്‌റ്റേറ്റില്‍ നിന്ന് 21 കിലോമീറ്റര്‍ ദൂരത്തുള്ള മസിനഗുഡിയിലേക്ക് കടക്കുകയായിരുന്നു കടുവ. ഇതോടെ നരഭോജി കടുവയെ പിടിക്കുക ദുഷ്‌കരമായി മാറിയിരിക്കുകയാണ്. കടുവയുടെ കൃത്യമായ സഞ്ചാരപദം കണ്ടെത്തുകയും ദുഷ്‌കരമാണ്. കടുവ മസിനഗുഡിയിലേക്ക് കടന്നതിന് പിന്നാലെ ഇവിടെയുള്ള നാട്ടുകാര്‍ക്ക് വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. വയോധികനെ ആക്രമിച്ച് കൊല്ലപ്പെടുത്തിയ ശേഷം ഉച്ചയോടെയാണ് കടുവ മസിനഗുഡി ചെക്‌പോസ്റ്റ്ിന് സമീപത്തുള്ള വയലിലേക്ക് കടന്നത്.
വയനാട് വന്യജീവിതി സങ്കേതത്തില്‍ നിന്നുള്ള ദ്രുതകര്‍മ സേനയും നക്‌സല്‍ വിരുദ്ധ സേനയും കടുവയെ പിന്തുടര്‍ന്നിരുന്നു. ഇവര്‍ കടുവയെ മയക്കുവെടി വെക്കാന്‍ ശ്രമിച്ചെങ്കിലും അതെല്ലാം പരാജയപ്പെട്ടിരിക്കുകയാണ്. ഇതിന് ശേഷമാണ് നക്‌സല്‍ വിരുദ്ധ സേന വനത്തിലേക്ക് പ്രവേശിച്ചത്. നേരത്തെ ബിതിര്‍ക്കാടിലും നെല്ലാക്കോട്ടയിലും നരഭോജി കടുവയെ വെടിവെച്ച് കൊന്നിരുന്നു നക്‌സല്‍ വിരുദ്ധ സേന. ദേവന്‍ എസ്‌റ്റേറ്റിലേക്ക് ഈ നരഭോജി കടുവ തിരിച്ചുവരുമെന്നാണ് കരുതുന്നത്. രാത്രിയോടെ ഇത് തിരിച്ചെത്തുമെന്നാണ് ദ്രുതകര്‍മ സേന പ്രതീക്ഷിക്കുന്നത്. കടുവയെ കൃത്യമായി എല്ലാം മനസ്സിലാക്കി ദേവനിലേക്കും മസിനഗുഡിയിലേക്കും പോയി വരുന്നത്.
താരദമ്പതികളുടെ 3 വർഷം മുമ്പത്തെ സെൽഫി കാണാം, തരംഗമായി പേളിയും ശ്രീനീഷും
ഒരു വര്‍ഷം മുമ്പ് മസിനഗുഡിയിലെ ഗോത്ര വയോധികയായ ഗൗരിയെ കല്‍ക്കോരിയില്‍ കടുവ കൊന്നിരുന്നു. അതേ ഇടത്താണ് വയോധികനെയും കടുവ കൊലപ്പെടുത്തിയത്. ദേവി എസ്റ്റേറ്റില്‍ മൂന്ന് പേരെയാണ് കടുവ ആ ക്രമിച്ച കൊലപ്പെടുത്തിയത്. എല്ലാവരോടും ജാഗ്രതയില്‍ ഇരിക്കാനാണ് വനംവകുപ്പ് അടക്കം നിര്‍ദേശിച്ചിരിക്കുന്നത്. ജനവാസ മേഖലയില്‍ അടക്കം കടുവ എത്തുന്നുണ്ട്. എന്നാല്‍ ഇവര്‍ സ്ഥാപിച്ച കെണികളൊന്നിലും വീണുന്നുമില്ല. അതുകൊണ്ട് കടുവയെ പിടിക്കുക അതീവ ദുഷ്‌കരമാണ്.












Click it and Unblock the Notifications