Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രി ഞെട്ടിയുണര്‍ന്ന് നോക്കുമ്പോള്‍ മുന്നില്‍ ആന, ഭിന്നശേഷിക്കാരനായ മകനെ അമ്മ രക്ഷിച്ചത് ഇങ്ങനെ

ഗൂഡല്ലൂര്‍: വയനാട് ജില്ലയില്‍ ഭീതി പടര്‍ത്തി വീണ്ടും കാട്ടാനയുടെ ആക്രമണം. ഭിന്നശേഷിക്കാരനായ മകനും അമ്മയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഈ അമ്മയുടെ സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ വലിയ അപകടമാണ് ഈ അമ്മ ഒഴിവാക്കിയത്. രാത്രിയില്‍ വീട് തകര്‍ത്ത കാട്ടാനയുടെ മുമ്പില്‍പ്പെടാതെ ഭിന്നശേഷിക്കാരനെയും കൊണ്ട് അയല്‍ വീട്ടില്‍ അഭയ തേടിയാണ് ഈ അമ്മ സ്വന്തം മകന്റെ രക്ഷനായത്.

1

പക്ഷേ ഇവരുടെ അനുഭവം നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. ശനിയാഴ്ച്ച രാത്രി പന്ത്രണ്ട് മണിക്കാണ് മരപ്പാലത്തിലുള്ള മൊളവയലിലാണ് ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഈ അമ്മയുടെ നിശ്ചയദാര്‍ഢ്യം മാത്രമാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത്.

കാട്ടാനയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാവാമെന്ന് ഭയപ്പെട്ടാണ് നാട്ടുകാര്‍ ഇവിടെ താമസിക്കുന്നത്. മുത്തുലക്ഷ്മി എന്ന അമ്മയുടെ വീട്ടാണ് കാട്ടാന തകര്‍ത്തത്. ഇവരുടെ വീടിന്റെ മുന്‍വശത്തുള്ള തെങ്ങ് ആന വലിച്ചൊടിക്കുന്ന ശബ്ദം കേട്ടാണ് മുത്തുലക്ഷ്മി ഉണര്‍ന്നത്.

വീടിന്റെ മുന്‍വശത്തുള്ള ഷീറ്റ് ആന വലിച്ച് പൊളിച്ചതോടെ മുത്തുലക്ഷ്മി മകനെയും കൊണ്ട് പിന്‍വാതിലിലൂടെ പുറത്ത് കടക്കുകയായിരുന്നു. പിന്നീട് നടന്നതൊക്കെ ഒരു സ്വപ്‌നം പോലെ ഓര്‍ക്കാനാണ് മുത്തുലക്ഷ്മിക്ക് ഇഷ്ടം. എങ്ങനെയാണ് ഇവര്‍ മകനെയും കൂട്ടി രക്ഷപ്പെട്ടതെന്ന് ഓര്‍ക്കാന്‍ പോലും ഇവര്‍ ഇഷ്ടപ്പെടുന്നില്ല. അത്രയേറെ ഭയപ്പെടുന്നതായിരുന്നു കാര്യങ്ങള്‍.

ഒന്നും കാണാന്‍ പറ്റാത്ത ആത്ര ഇരുട്ടും, തകര്‍ത്ത് പെയ്യുന്ന മഴയും വക വെക്കാതെയാണ് ഈ അമ്മ മകനെയും കൂട്ടി നടന്ന് അയല്‍ വീട്ടിലെത്തിയത്. ഒക്കെ മകനെ സുരക്ഷിതനാക്കണമെന്ന ഒറ്റ ചിന്തയില്‍ നിന്നാണ് സംഭവിച്ചത്. മരപ്പാലത്ത് കാട്ടാന ശല്യം അതിരൂക്ഷമായിരിക്കുകയാണ്.

ഈ പ്രദേശത്ത് കാട്ടാന ശല്യത്തിന് പേരുകേട്ട ഇടമാണ്. ദേവര്‍ഷോല പഞ്ചായത്തിലെ പാലം വയലിലെ ഭോഗതി വളവില്‍ സ്‌കൂട്ടറില്‍ എത്തിയ യാത്രക്കാരന്‍ ആനയുടെ മുന്നില്‍ കുടുങ്ങി. ഇയാല്‍ ആനയെ ഭയന്ന് സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

ആന പിന്നാലെ എത്തി വിശ്വനാഥന്റെ സ്‌കൂട്ടര്‍ തകര്‍ത്തു. മുത്തുലക്ഷ്മി അമ്മയെ പോലെ വിശ്വനാഥനും ആനയില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്. സ്‌കൂട്ടര്‍ നശിപ്പിച്ച ശേഷം ഇതിനടുത്ത തന്നെ ഉണ്ടായിരുന്ന ജീപ്പും ആന കുത്തിപ്പൊളിച്ച് നശിപ്പിച്ചു.

സാരിയില്‍ പൂര്‍ണ ചന്ദ്രനെ പോലെ തിളങ്ങി അനു സിത്താര, ശാലീന സുന്ദരിയെന്ന് പറഞ്ഞാല്‍ ഇതാണ്; ചിത്രങ്ങള്‍ വൈറല്‍

പിന്നീട് പാലം വയല്‍ ഒറ്റുവയല്‍ പ്രദേശങ്ങളിലെ കൃഷികള്‍ നശിപ്പിച്ചാണ് മടങ്ങിയത്. പാടംന്തുറ, ഒറ്റുവയല്‍, മച്ചക്കൊല്ലി, മട്ടം, ചെട്ടിയാരങ്ങാടി, ബേബി നഗര്‍ പ്രദേശങ്ങളില്‍ ഒരു മാസത്തോളം വ്യാപകമായ കൃഷി നാശമാണ് ആന വരുത്തി വെച്ചത്. വനംവകുപ്പിനോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+