• search
 • Live TV
വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ലീഗ് പതാക വിവാദം: സത്യം ഇതാണ്, അതിൽ മറ്റുപാർട്ടിക്കാർ ട്രോളേണ്ട; പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

മാനന്തവാടി: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ മുസ്ലിം ലീഗിന്റെ പതാകയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പികെ ജയലക്ഷ്മിയുടെ പ്രചരണത്തിന്റെ ഭാഗമായിട്ടായിരുന്നു മാനന്തവാടിയില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ സംഘടിപ്പിച്ചത്.

എന്നാല്‍ റോഡ് ഷോയ്ക്ക് എത്തിയ ലീഗ് പ്രവര്‍ത്തകരുടെ പതാകയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് പരാതി. റോഡ് ഷോയ്ക്കെത്തിയ ലീഗ് പ്രവര്‍ത്തകര്‍ ഹരിത പതാക മടക്കിവെയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ..പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം

വയനാട് ജില്ലയിലെ രാഹുൽ ജി നടത്തി ലക്ഷങ്ങൾ പങ്കെടുത്ത വമ്പൻ റോഡ് ഷോയിൽ മുസ്ലിം ലീഗിന്റെ കൊടി ഉയർത്തരുത് എന്ന് പറഞ്ഞു ഉയർത്തുവാൻ സമ്മതിക്കാത്ത വാർത്തയാണ് ഇപ്പോൾ TV, social media എവിടെ നോക്കിയാലും കാണുന്നത് ..പലരും ട്രോളുന്നു .. എന്തിനു ?

ആ മണ്ഡലത്തിൽ Congress പാർട്ടിയുടെ സ്ഥാനാർത്ഥി ആണ് നില്കുന്നത്. അപ്പോൾ സ്വാഭാവികം ആയും Congress കൊടി മാത്രം ഉയർത്തിയാൽ മതി എന്ന് പ്രമുഖ നേതാക്കൾ ചിന്തിച്ചത് തെറ്റാണോ ?

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റോഡ് ഷോയിൽ ഇതുപോലെ ലീഗ് പച്ചക്കൊടി ഉയർത്തിയപ്പോൾ അത് വൻ വിവാദം ആയതു എല്ലാവരും ഓർക്കുന്നുണ്ടല്ലോ . ലീഗ് പതാക കണ്ടു കേരളത്തിനു പുറത്തു കാര്യം അറിയാതെ തെറ്റിദ്ധരിച്ചു പലരും രാഹുൽ ജി യുടെ ഷോയിൽ പാക്കിസ്ഥാൻ പതാക എന്നു പറഞ്ഞു പ്രചരിപ്പിച്ചിരുന്നു. അത് കാരണം വടക്കേ ഇന്ത്യയിലും , അമേത്തിയിലും കോൺഗ്രസിനു കിട്ടേണ്ട ലക്ഷ കണക്കിന് വോട്ടുകൾ നഷ്ടമായി എന്നാണു പലരും ചിന്തിച്ചത് .

രാഹുല്‍ഗാന്ധിയുടെയും പ്രിയങ്കാഗാന്ധിയുടെയും നേതൃത്വത്തില്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

ലോകസഭ തിരഞ്ഞെടുപ്പിൽ സംഭവിച്ചപോലെ ലീഗ് കൊടി ഇത്തവണയും ഫോട്ടോയിലോ , വിഡിയോയിലോ കഷ്ടകാലത്തിനു പുറത്തു കണ്ടാൽ , അത് കേരളത്തിന് പുറത്തു കണ്ടാൽ , പാകിസ്ഥാൻ കൊടി എന്ന് പറഞ്ഞ് നോർത്തിലെ ചില പാർട്ടികൾ ആഘോഷിക്കും..അതോടെ ഇപ്പോൾ എലെക്ഷൻ നടക്കുന്ന ബംഗാളിലെയും, ആസ്സാമിലെയും, തമിഴ്നാട്ടിലെയും കോൺഗ്രസിന്റെ വോട്ട് വലിയ തോതിൽ കുറയും എന്ന ചെറിയ ആശങ്ക കൊണ്ടാണ് ലീഗിന്റെ കൊടി രാഹുൽ ജി പങ്കെടുക്കുന്ന റോഡ് ഷോയിൽ കൊണ്ട് വരരുത് എന്ന് ചിലർ ചിന്തിച്ചത് . ആസ്സാമിലും , ബംഗാളിലും കോൺഗ്രസു പാർട്ടി വൻ വിജയം സ്വപ്നം കാണുന്നു . രാഹുൽ ജി ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന പ്രമുഖ നേതാവ് ആയതിനാൽ അദ്ദേഹത്തിന്റെ വിഡിയോകൾ ഇന്ത്യ മുഴുവൻ പ്രചിരിപ്പിക്കപ്പെടും .വെറുതെ ശക്തമായ മത്സരം കാഴ്ചവെക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ ഈ പ്രശനം കാരണം സീറ്റ് കുറയണ്ട എന്ന് കരുതി കാണും . അത്രേയുള്ളു .

ഇതാണ് സത്യം എന്നാണു എനിക്ക് തോന്നിയത് . ഇതിൽ മറ്റു പാർട്ടിക്കാർക്ക് troll ഉണ്ടാക്കുവാൻ ഒന്നുമില്ല . (വാൽകഷ്ണം .. ലീഗ് നിലവിൽ കോൺഗ്രസ്സിന്ടെ ഭാഗമാണ് . മനസ്സുകൾ ഒന്നിച്ചിടത്ത് എന്തോന്ന് കൊടിയുടെ വിവാദം...)

cmsvideo
  എ കെ ആൻ്റണി മനസ്സുതുറക്കുമ്പോൾ | Oneindia Malayalam

  സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

  രാഹുൽ ഗാന്ധി
  Know all about
  രാഹുൽ ഗാന്ധി
  Wayanad

  English summary
  Muslim League Flag Issue In Wayanad: Director Santosh Pandit responds in a Facebook post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X