നാട്ടുകാരുടെ കണ്ണില്‍ 'നന്മമരം'; ചാരിറ്റിയുടെ മറവില്‍ കൂട്ടബലാത്സംഗം, ഒടുവില്‍ പൊക്കി അകത്താക്കി പൊലീസ്
കല്‍പ്പറ്റ : ചികിത്സാ വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്്ത സംഭവത്തില്‍ വയനാട്ടില്‍ അറസ്റ്റിലായവരില്‍ ചാരിറ്റി പ്രവര്‍ത്തകന്‍ നന്മ മരം ഷംസാദും . സോഷ്യല്‍ മീഡിയയില്‍ ഷംസാദ് വയനാട് എന്ന പേരില്‍ അറിയപ്പെടുന്ന ബത്തേരി തോവരി മല കക്കത്ത് പറമ്പില്‍ ഷംസാദ് ( 24 ) ബത്തേരി റഹ്മത്ത് നഗര്‍ മേനകത്ത് ഫസല്‍ മെഹമൂദ് ( 23 ) അമ്പല വയല്‍ ചെമ്മന്‍ കോട് സെയ്ഫു റഹ്മാന്‍ ( 26 ) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട് . മകന് ചികിത്സാസഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു .

ചാരിറ്റി പ്രവര്‍ത്തകന്‍ എന്ന പേരിലാണ് ഷംസാദ് സോഷ്യല്‍ മീഡിയയില്‍ അറിയപ്പെട്ടിരുന്നത്. ഷംസാദ് വയനാട് എന്ന പ്രൊഫൈലിലായിരുന്നു ഇയാള്‍ ചാരിറ്റി വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്. സ്നേഹദാനം ചാരിറ്റിബിള്‍ ട്രസ്റ്റ് എന്ന സംഘടനയുടെ ഭാരവാഹിയുമായിരുന്നു. ഈ ട്രെസ്റ്റിന്റെ പേരിലാണ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്നത്. ഫേസ്ബുക്കിലൂടെ ഇയാള്‍ നിരവധി പേര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള വീഡിയോതശും പോസ്റ്റ് ചെയ്തിരുന്നു.

സെപ്റ്റംബര്‍ 26ന് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഷംസാദും മറ്റ് പ്രതികളും ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയുടെ മകന് ഗുരുതരമായ അസുഖം ബാധിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സാ വാഗ്ദാനം ചെയ്താണ് ഷംസാദ് യുവതിയെ സമീപിക്കുന്നത്. തുടര്‍ന്ന് യുവതിയും മകനുമായി ചേര്‍ന്നുള്ള വീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചു. ഈ വീഡിയോയില്‍ കുട്ടിയുടെ ചികിത്സയ്ക്ക് പണം നല്‍കി സഹായിക്കണമെന്നായിരുന്നു അഭ്യര്‍ഥന. വീഡിയോ പരമാവധി ഷെയര്‍ ചെയ്യണമെന്നും അഭ്യര്‍ഥിച്ചിരുന്നു.

യുവതി ഹൃദ്രോഗിയാമെന്നും കുട്ടിക്ക് ഗുരുതരമായ അസുഖമാണെന്നുമാണ് ഷംസാദ് വീഡിയോയില്‍ പറഞ്ഞത്. എല്ലാവരും ഈ വീഡിയോ ഷെയര്‍ ചെയ്യണമെന്നും കുട്ടിക്ക് പരാമവധി സഹായങ്ങള്‍ എത്തിച്ച് നല്‍കണമെന്നും ഇയാള്‍ വീഡിയോയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ സംഭവം മറയാക്കി ഷംസാദും സംഘവും യുവതിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്റെ മറവില്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് പരാതി.

മകന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കാമെന്ന് പറഞ്ഞ് പ്രതികള്‍ സെപ്റ്റംബര്‍ 26-നാണ് യുവതിയെ എറണാകുളത്ത് എത്തിക്കുന്നത്. തുടര്‍ന്ന് അവിടെയുള്ള ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു, ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധം കെടുത്തിയതിന് ശേഷമാണ് മൂന്ന് പേരും ചേര്‍ന്ന് പീഡിപ്പിച്ചത്. സംഭവത്തിന് ശേഷം അവശനിലയിലായ യുവതി നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയത്. പുല്‍പ്പളളി പൊലീസാണ് കേസെടുത്തത്.

തുടര്‍ന്ന് ബത്തേരി ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസില്‍ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു. ചാരിറ്റിയുടെ മറവില്‍ പ്രതികള്‍ ഇത്തരത്തില്‍ കൂടുതല്‍ പേരെ ചൂഷണം ചെയ്തിട്ടുണ്ടോ എന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ബത്തേരി സബ് ഡിവിഷന്‍ ഡി വൈ എസ് പി വി എസ് പ്രദീപ് കുമാര്‍, പുല്‍പള്ളി സ്‌റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ ജി പ്രവീണ്‍കുമാര്‍, പുല്‍പള്ളി എസ് ഐ കെ എസ് ജിതേഷ്, പുല്‍പള്ളി സ്‌റ്റേഷനിലെ പൊലീസുകാരായ മുരളീദാസ്, ഹാരിസ്, അബ്ദുല്‍ നാസര്‍, വി എം വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.












Click it and Unblock the Notifications